Validity of Non-Creamy Layer Certificate? (നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ കാലാവധി)

Kerala Public Service Commissionനുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകും. അവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഈ പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടക്കക്കാരായ അപേക്ഷകർക്ക് KPSC യെ അറിയാൻ ഇത് ഉപകരിക്കും 
നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ഒരിക്കൽ നൽകിക്കഴിഞ്ഞാൽ ആ തിയതി മുതൽ ഒരു വർഷത്തേയ്‌ക്കായിരിക്കും പ്രസ്തുത സർട്ടിഫിക്കറ്റിന്റെ പ്രാബല്യം എന്ന് നിശ്‌ചയിച്ചീട്ടുണ്ടായിരിക്കും. എന്നാൽ ഏതെങ്കിലും കോഴ്‌സുകൾക്ക് ചേരുന്നവർ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റിന് കോഴ്‌സ് കഴിയുന്നതുവരെ പ്രാബല്യം നൽകി വരുന്നുണ്ട്. അതനുസരിച്ചു പി.എസ്.സി മുഖാന്തരം ഒരു തസ്‌തികയ്ക്ക് അപേക്ഷ നൽകിയ ശേഷം നേടുന്ന നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന് ആ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെ പ്രാബല്യം നൽകുന്നുണ്ട്. അതായത് ഒരു തസ്‌തികയ്ക്ക് അപേക്ഷ സമർപ്പിച്ച ശേഷം വാങ്ങിയ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ഈ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെ ഉപയോഗിക്കാവുന്നതാണ്. പുതിയ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതില്ല.

RELATED POSTS

KPSC FAQ

Post A Comment:

0 comments: