What is Cut Off Mark? (എന്താണ് കട്ട് ഓഫ് മാർക്ക്?)

Kerala Public Service Commissionനുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകും. അവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഈ പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടക്കക്കാരായ അപേക്ഷകർക്ക് KPSC യെ അറിയാൻ ഇത് ഉപകരിക്കും 
ഓരോ തിരഞ്ഞെടുപ്പിനും അറിയിച്ചീട്ടുള്ള ഒഴിവുകൾ ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ, പരീക്ഷയ്‌ക്ക് പങ്കെടുത്ത ഉദ്യോഗാർത്ഥികൾ നേടുന്ന മാർക്കിന്റെ ഏറ്റക്കുറച്ചിലുകൾ എന്നിവ അനുസരിച്ചാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ഏറ്റവും കുറഞ്ഞ മാർക്ക് (Cut Off Mark)നിശ്ചയിക്കുന്നത്. അതായത് കൂടുതൽ ഉദ്യോഗാർത്ഥികൾ ഉയർന്ന മാർക്ക് നേടുകയാണെങ്കിൽ കട്ട് ഓഫ് മാർക്ക് കൂടുതലായിരിക്കും. ഉദ്യോഗാർഥികളുടെ പ്രകടനം ശരാശരിയും ഒഴിവുകൾ കൂടുതലുമായാൽ കൂടുതൽ ഉദ്യോഗാർത്ഥികളെ ലിസ്റ്റിൽ ഉൾപെടുത്തേണ്ടി വരുമെന്നതിനാൽ കട്ട് ഓഫ് മാർക്ക് അതിനനുസരിച്ചു കുറഞ്ഞിരിക്കും. ഒഴിവുകൾ കുറവാണെങ്കിൽ മറിച്ചും സംഭവിക്കാം. ഓരോ തിരഞ്ഞെടുപ്പിനും അതാത് തസ്തികകളുടെ ആവശ്യകത അനുസരിച്ചാണ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ഏറ്റവും കുറഞ്ഞ മാർക്ക് നിശ്‌ചയിക്കുന്നത്. പി.എസ്.സിയുടെ പൂർണ്ണ യോഗത്തിലാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുക.

RELATED POSTS

KPSC FAQ

Post A Comment:

0 comments: