What is Non-Creamy Layer Certificate? (എന്താണ് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്?)

Kerala Public Service Commissionനുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകും. അവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഈ പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടക്കക്കാരായ അപേക്ഷകർക്ക് KPSC യെ അറിയാൻ ഇത് ഉപകരിക്കും 
ക്രീമിലെയർ അഥവാ മേൽത്തട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പിന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി ഉന്നതനിലവാരം പുലർത്തുന്നവരെയാണ്. ഇവർക്ക് സംവരണത്തിന് അർഹതയില്ല. പിന്നാക്ക സമുദായ അംഗങ്ങൾ അവർ മേൽത്തട്ട് വിഭാഗത്തിൽ പെടുന്നില്ല എന്ന് കാണിക്കുന്ന നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിൽ മാത്രമേ അവർക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കൂ. ഒരു ഉദ്യോഗാർത്ഥി ക്രീമിലെയറിൽ പെടുന്നതാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത് കാലാകാലങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന വരുമാന പരിധിയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ഈ വ്യവസ്ഥ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെടുന്നവർക്ക് ബാധകമല്ല.
ഇതോടൊപ്പം ബ്ലാക്ക്സ്‌മിത്ത്‌, മേസൺ, കാർപ്പന്റർ, ഗോൾഡ്സ്‌മിത്ത്‌, പോട്ടറി മേക്കർ, കോംബ്ലർ, കോപ്പർ ആൻഡ് ബ്രോൺസ് സ്മിത്ത്, കുടുംബി എന്നീ വിഭാഗങ്ങളിൽ പെടുന്നവരെയും നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിന്നും ഒഴിവാക്കിയീട്ടുണ്ട്. കൂടാതെ അരയ, അരയവതി, മുക്കുവൻ, മുകായ, മൊകവീര, വേളാൻ, ബോവിസ്, വളിഞ്ജിയാർ, പണിയാക്കൽ, നുളയൻ, ലത്തീൻ കത്തോലിക്ക മുക്കുവ, ലത്തീൻ കത്തോലിക്ക അഞ്ജുദികർ, മുസ്‌ലിം സമുദായത്തിൽ പരമ്പരാഗതമായി മീൻപിടുത്ത തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വിഭാഗക്കാർ (ഇത് അധികൃതർ സാക്ഷ്യപ്പെടുത്തിയിരിക്കണം) എന്നിവർക്കും നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് വേണ്ട.

RELATED POSTS

KPSC FAQ

Post A Comment:

0 comments: