Kerala PSC


കേളത്തിലെ 110-ഓളം വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശഭരണസ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ എന്നിവയിലൊട്ടാകെയുള്ള നൂറുകണക്കിന് തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പബ്ലിക് സർവീസ് കമ്മിഷൻ (Public Service Commission) മുഖേനയാണ്. പ്രതിവർഷം 25000 മുതൽ 35000 വരെ ഉദ്യോഗാർഥികൾക്ക് പിഎസ്സി വഴി നിയമനം ലഭിച്ചു വരുന്നു. തസ്തിക സംബന്ധിച്ച ഗസറ്റവിജ്ഞാപനപ്രകാരമാണ് ഉദ്യോഗങ്ങൾക്ക് അപേക്ഷിക്കേണ്ടത്. മിക്ക തസ്തികകൾക്കും അപേക്ഷിക്കാനാവശ്യമായ കുറഞ്ഞ പ്രായം 18 വയസ്സാണ്. ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ജനറൽ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധി, സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 36 വയസ്സാണ് മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും പട്ടികജാതി-പട്ടിക വിഭാഗങ്ങൾക്ക് അഞ്ചുവർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതിക്കുള്ളിൽ വിദ്യാഭ്യാസ യോഗ്യതയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരിക്കണം. ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.


മത്സരപ്പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് മിക്കവാറും റാജ്ലിസ്റ്റുകൾ തയ്യാറാക്കുന്നത്. ഉയർന്ന തസ്തികകൾക്ക് ഇന്റർവ്യൂകൂടി (എഴുത്തുപരീക്ഷയുടെ 20 ശ തമാനമാണ് ഇന്റർവ്യൂ മാർക്ക്) ഉണ്ടായിരിക്കും. ഒട്ടുമിക്ക തസ്തികകൾക്കും നൂറുമാർക്കിന്റെ ഒ.എം.ആർ. പരീക്ഷയാണ് ഇപ്പോൾ നടത്തുന്നത്. റാജ്ലിസ്റ്റുകളുടെ ഏറ്റവും കുറഞ്ഞ കാലാവധി ഒരു വർഷമാണ്. എന്നാൽ, സാധാരണഗതിയിൽ മൂന്നുവർഷംവരെ കാലാവധി ലഭിക്കും. നിയമന നിരോധനം പോലെയുള്ള സാഹചര്യം നിലനിൽക്കുന്ന അവസരങ്ങളിൽ സർക്കാർ അഭ്യർഥിക്കുന്ന പക്ഷം റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടാറുണ്ട്. എന്നാൽ, അപ്രകാരം ചെയ്താലും ഒരു കാരണവശാലും നാലര വർഷത്തിലധികം കാലാവധി നീട്ടാൻ വ്യവസ്ഥയില്ല.

വിദ്യാഭ്യാസ യോഗ്യത, ശമ്പള നിരക്ക് തുടങ്ങിയവയാണ് ഒരു തസ്തികയുടെ വലുപ്പം നിർണയിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഒന്നാണെങ്കിലും ഉയർന്ന ശമ്പളവും കൂടുതൽ ഉത്തരവാദിത്തങ്ങളും അധികാരങ്ങളും തസ്തികകളുടെ വലുപ്പം കൂട്ടുന്നു. താഴ്ന്ന തസ്തികളിലേക്ക് ജില്ലാതലത്തിലും ഉയർന്ന തസ്തികകളിലേക്ക് സംസ്ഥാനാടിസ്ഥാനത്തിലുമാണ് നിയമനം നടത്തുന്നത്.
Links for You 
  1. പത്താം ക്ലാസിനു താഴെ വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടുള്ള തസ്തികകൾ
  2. പത്താം ക്ലാസ് പ്ലസ് ടു എന്നിവയോ തത്തുല്യമോ യോഗ്യത നിഷ്കർഷിച്ചിട്ടുള്ള തസ്തികകൾ
  3. ബിരുദ നിലവാര യോഗ്യത നിഷ്കർഷിച്ചിട്ടുള്ള തസ്തികകൾ

RELATED POSTS

Know PSC

Post A Comment:

0 comments: