Kerala PSC LDC Ranked List 2018Click Here

Degree Pass Qualification Posts in Kerala PSC
What is PSC | KERALA PSC Notifications for Below Class 10 Pass | Kerala PSC Notifications for Plus Two Candidates | KERALA PSC Notifications for Degree Holders | KERALA PSC Notifications for Degree Holders in Law
--------------------
ബിരുദ നിലവാരത്തിലെ തസ്തികകൾക്ക് പൊതുവേ സംസ്ഥാനതല നിയമനമാണ്.
1. Secretariat/Public Service Commission മുതലായവയിൽ അസിസ്റ്റന്റ് :- അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടേറിയറ്റ്,ഫിനാൻസ് സെക്രട്ടേറിയറ്റ്, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ്. ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് . കേരള പബ്ലിക് സർവീസ് കമ്മീഷൻ, അഡ്വക്കേറ്റ് ജനറൽ ഓഫീസ്എന്നീ വകുപ്പുകളിൽ/സ്ഥാപനങ്ങളിൽ അസിസ്റ്റന്റായി നിയമനത്തിന് പൊതുപരീക്ഷയാണ് നടത്തുന്നത്. മുമ്പ് വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ്, എൻക്വയറി കമ്മിഷണർ ആന്റ് സ്പെഷ്യൽ ജഡ് ജസ് ഓഫീസ് എന്നീ വകുപ്പുകളിലേക്ക് ഈ റാജ്ലിസ്റ്റിൽ നിന്നായിരുന്നു നിയമനം. എന്നാൽ, സ്പെഷ്യൽ റൂൾസ് പരിഷ്കരിച്ചപ്പോൾ യോഗ്യതയിൽ വ്യത്യാസം വന്നതിനാൽ പ്രസ്തുത വകുപ്പുകളെ ഒഴിവാക്കിയാണ് ഇപ്പോൾ സെലക്ഷൻ നടത്തുന്നത്.
2. കമ്പനി -കോർപ്പറേഷൻ അസിസ്റ്റന്റ് :- വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ (കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ. ബി മുതലായവ) അസിസ്റ്റന്റ് നിയമനത്തിനും പൊതുപരീക്ഷയാണ്.

ബിരുദ നിലവാരത്തിലെ തസ്തികകൾ 
ഓരോ തസ്തികയുടെയും പരീക്ഷ രീതിയും സിലബസും അതത് സെലക്ഷനുമായി ബന്ധപ്പെട്ട തീരുമാനിക്കുന്ന സമ്പദായമാണ് ഇപ്പോൾ നിലവിലുള്ളത്. അതിനാൽ പരീക്ഷയ്ക്ക്  എത ഘട്ടമുണ്ടെന്നും സിലബസ് എപ്രകാരമായിരിക്കും എന്നും മുൻകൂട്ടി വിലയിരുത്തുക അസാധ്യമാണ്.
1. റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കളക്ടർ
2. ഗ്രാമവികസന വകുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി (മുമ്പ് ബി.ഡി.ഒ.)
3. കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ എന്ന് ഈ തസ്തികയെ പുനർനാമകരണം ചെയ്തിട്ടുണ്ട്.
മൂന്നു പേപ്പറുകളിലായി 500 മാർക്കിന്റെ വിവരണാത്മക പരീക്ഷ, ഇന്റർവ്യു (20 മാർക്ക്) എന്നീ ഘട്ടങ്ങളാണ് ഈ തസ്തികയ്ക്കുള്ളത്. പേപ്പർ 1 (150 മാർക്ക്)- ജനറൽ നോളജ്, പ്രസി റൈറ്റിംഗ്, ജനറൽ ഇംഗ്ളീഷ് പേപ്പർ 2 (150 മാർക്ക്)- എലിമെന്ററി ബുക്ക് കീപ്പിംഗ് പേപ്പർ 3 (200 മാർക്ക്)- അരിത്മെറ്റിക് ആന്റ് മെൻസുറേ ഷൻ ആദ്യത്തെ രണ്ടു പേപ്പറുകൾക്ക് 40 ശതമാനം മാർക്കുവീ തവും മൂന്നാമത്തെ പേപ്പറിന് 50 ശതമാനം മാർക്കും നേടി യാൽ ഇന്റർവ്യൂവിനുള്ള ഷോർട്ടലിസ്റ്റിൽ ഉൾപ്പെടും. 
4. നഗരകാര്യ വകുപ്പിൽ മുനിസിപ്പൽ സെക്രട്ടറി
5. പഞ്ചായത്ത് വകുപ്പിൽ പഞ്ചായത്ത് സെക്രട്ടറി
6. നാഷണൽ എംപ്ലോയ്മെന്റ് സർവീസിൽ ജൂനിയർ എം പ്ലോയ്മെന്റ് ഓഫീസർ
7. ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഫീൽഡ് ഓഫീസർ ഏതെങ്കിലും സയൻസ് വിഷയത്തിൽ ബിരുദമാണ് വി ദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തി കയാണ് ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഫീൽഡ് ഓഫീസർ. 167 സെ.മീ. ഉയരവും 81 സെ.മീ. നെഞ്ചുളവും 5 സെ.മീ. നെഞ്ച വികാസവും ശാരീരികയോഗ്യത വേണം. 

സേനകളിലെ ഓഫീസർ തസ്തികകൾ 
സേനകളിലെ ഓഫീസർ തസ്തികകളിലേക്ക് ഏകീകൃത സെലക്ഷനുകൾ വർഷംതോറും നടത്തുന്നു. നിശ്ചിത ശാരീരിക യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒ.എം.ആർ. പരീക്ഷ, കായികക്ഷമതാപരീക്ഷ, ഇന്റർവ്യൂ എന്നീ ഘട്ടങ്ങളാണുണ്ട ാവുക.
1. പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ
2. എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ
3. അഗ്നിശമന രക്ഷാസേനയിൽ സ്റ്റേഷൻ ഓഫീസർ
4. ജയിൽ വകുപ്പിൽ അസിസ്റ്റന്റ് ജയിലർ

ബിരുദ നിലവാരത്തിലെ മറ്റുചില തസ്തികകൾ 
1. വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ.
2. ഫിഷറീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ-ജന്തുശാസ്ത് ത ബിരുദധാരികൾക്ക് ഫിഷറീസ് വകുപ്പിൽ സബ് ഇൻസ് പെക്ടറാകാം.
3. ക്ഷീര വികസന വകുപ്പിൽ ഡയറി ഫാം ഇൻസ്ടക്ടർ-ഗ ണിതമോ ജന്തുശാസ്ത്രമോ ഐശ്ചിക വിഷയമായെടുത്ത് പീഡിഗ്രി പാസായശേഷം നേടിയ ബിരുദമെടുത്തവർക്കാണ് ക്ഷീര വികസന വകുപ്പിൽ ഡയറി ഫാം ഇൻസ്ട്. ടർ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.
4.  ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടർ-ഭൗതികശാ സ്ത്രത്തിലോ ടെക്നോളജിയിലെ എഞ്ചിനീയറിംഗിലോ ബിരുദമുള്ളവർക്ക് ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ് പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. - 5. വിവര-പൊതുജന സമ്പർക്ക വകുപ്പിൽ അസിസ്റ്റന്റ് ഇ ൻഫർമേഷൻ ഓഫീസർ-ബി.എ./ബിഎസ്സി/ബി.കോം ബിരുദവും രണ്ടുവർഷത്തെ പ്രതിപ്രവർത്തന പരിചയവു മുണ്ടെങ്കിൽ സർക്കാരിനുവേണ്ടി മാധ്യമപ്രവർത്തനം നട ത്താൻ അവസരമൊരുക്കുന്ന തസ്തികയാണ് വിവര-പൊ തുജന സമ്പർക്ക വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ.

നിയമബിരുദമുള്ളവർക്കുള്ള തസ്തികകൾ 
നിയമബിരുദമുള്ളവർക്കും സർക്കാർ സർവീസിൽ ശോഭിക്കാ ൻ അവസരമുണ്ട്. ലോ സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റ് ലോ ഓഫീസർ (മുമ്പ് ലീഗൽ അസിസ്റ്റന്റ്), ലേബർ വകുപ്പിൽ അ സിസ്റ്റന്റ് ലേബർ ഓഫീസർ, ആഭ്യന്തരവകുപ്പിൽ അസിസ്റ്റ ന്റ് പബ്ലിക് പ്രോസിക്യൂട്ടർ, വാണിജ്യ നികുതി വകുപ്പിൽ സെ യിൽ ടാക്സ് ഓഫീസർ എന്നീ തസ്തികകളിലേക്ക് നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം.
Links for You 
  1. പത്താം ക്ലാസിനു താഴെ വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടുള്ള തസ്തികകൾ
  2. പത്താം ക്ലാസ് പ്ലസ് ടു എന്നിവയോ തത്തുല്യമോ യോഗ്യത നിഷ്കർഷിച്ചിട്ടുള്ള തസ്തികകൾ
  3. ബിരുദ നിലവാര യോഗ്യത നിഷ്കർഷിച്ചിട്ടുള്ള തസ്തികകൾ
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Previous
Next Post »
0 Comments for "Degree Pass Qualification Posts in Kerala PSC"

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top