Navigation

KTET MODEL QUESTIONS SET.2


1. ശാസ്ത്ര പ്രദർശനത്തിൽ പ്രദർശന വസ്തുക്കളെ വിലയിരുത്തുമ്പോൾ കൂടുതൽ പരിഗണന നൽകേണ്ട മാനദണ്ഡം?
2.പഠിച്ച കാര്യങ്ങളെല്ലാം സംഗ്രഹിച് ക്രമാനുഗതമായി അനുസ്മരിക്കുന്ന ടെക്നിക്കിന്റെ പേരെന്താണ് ?
3ഒരു തൊഴിലോ മറ്റെന്തെങ്കിലും രംഗത്തോ വിജയിക്കുന്നതിനുള്ള ശക്യതയെ വിശേഷിപ്പിക്കുന്ന പേരെന്ത് ?
4.പ്രൈമറി ഘട്ടത്തിൽ സ്വീകരിക്കാവുന്ന ആശാസ്യമായ ബോധന രീതി ?
5 ബോധന രീതികളിൽ സമയ ലാഭം ഉറപ്പാക്കുന്ന രീതിയാണ് ?
6.പരസ്പരം ബന്ധപ്പെട്ടതും സ്വയം നിൽക്കുന്നതുമായ ഒരു പാഠഭാഗം ?
7.പഠനത്തെ സംബന്ധിച്ചുള്ള ശ്രമ പരാജയ രീതിയുടെ ഉപജ്ഞാതാവ്?
8. ബുദ്ധി മാപനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?
9.ഒരു സമയം ഒരു കഴിവ് മാത്രം വികസിപ്പിക്കാൻ ഉതകുന്ന ഒരു പരിശീലന പരിപാടിയാണ് ?
10ദ്വിഘടക സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
11 ആലസ്യം ഏറ്റവും കുറച്ചു സൃഷ്ടിക്കുന്ന സ്കൂൾ വിഷയം?
12. മലയാള കവിതാ പഠനം ഹിന്ദി കവിതാ പഠനത്തിന് സഹായിക്കുന്നതിനു കാരണമെന്ത് ?
13സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ പട്ടണം ഏത് ?
14 .ജപ്പാനിലെ "ടോമോ" എന്ന സ്കൂളിലെ ശിശു സൗഹാർദപരമായ രീതികളെ വിവരിക്കുന്നതിനു വേണ്ടി ആത്മകഥാപരമായ "ടോട്ടോചാൻ" എന്ന പുസ്തകം എഴുതിയതാര്?
15 ചോദ്യോത്തര രീതിയുടെ ഉപജ്ഞാതാര്?

16 ഇന്ത്യൻ വിദ്യാഭ്യാസതിന്റെ "മാഗ്നാ കാർട്ട" എന്നറിയപ്പെടുന്നത്?
17 തൊഴിൽ പരിശീലനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഉള്ള വിദ്യാഭ്യാസവാദം?
18കുറെ അദ്ധ്യാപകർ സഹകരിച്ച് ഒരു ബോധന പരിപാടി ആവിഷ്‌കരിക്കുന്നതാണ്?
19 .മറവിക്കുള്ള  പ്രധാന കാരണം എന്ത് ?
20 ഒരു കുട്ടിയെ ഒരു ക്ലാസ്സിൽ ഒരു വർഷത്തിൽ കൂടുതൽ തുടരാനനുവദിക്കുന്നത് ആണ് .....?
21മദ്യപാനം കുട്ടിയെ ആകർഷിക്കുകയും അച്ഛന്റെ ശകാരം കുട്ടിയെ അതിൽ നിന്ന് അകറ്റുകയും ചെയ്യുന്നു എന്നത് ഏത് സoഘർഷത്തിന് ഉദാഹരണമാണ് ?
22 ടെർമാന്റെ അഭിപ്രായത്തിൽ 80നും 89 നും ഇടയിൽ *IQ ഉള്ളവർ അറിയപ്പെടുന്നത് ?
23 സാർവത്രിക സൗജന്യ നിർബന്ധിത വിദ്യാഭ്യാസം ഇൻഡ്യൻ വിദ്യാർത്ഥികൾക് നൽകണമെന്ന് നിർദ്ദേശിച്ചത്?
24ഗ്രേഡിങ്ങിനുപയോഗിക്കുന്നത് യഥാർഥത്തിൽ ..........തത്വമാണ് ?
25 സ്ഥിരമായി മണിയൊച്ച കേൾപ്പിച്ചു ഭക്ഷണം കൊടുത്തിരുന്ന നായ മണിയൊച്ച കേൾക്കുമ്പോൾ ഉമിനീർ സ്രവിപ്പിച്ചാൽ മണിയൊച്ച ............ആണ്?
       

ഉത്തരങ്ങൾ
1 ശാസ്ത്രീയ സമീപനം
2പുനരവലോകനം
3അഭിക്ഷമത
4ശിശു കേന്ദ്രീകൃതം
5 പ്രസംഗ രീതി
6 പരികല്പനകൾ
7തോണ്ടേക്
8 ബിനറ്റ്
9മൈക്രോ ടീച്ചിങ്
10 സ്പിയർമാൻ
11ചരിത്രം
12 അനുകൂല പ്രസരണം
13 കോട്ടയം
14 തെത്സ്‌കോ കുറോയാനഗി
15സോക്രറ്റീസ്
16വുഡ്‌സ് ഡസ്പാച്ച്
17പ്രാഗ്മാറ്റിസം
18 ടീം ടീച്ചിങ്
19 സ്‌മൃതി ചിഹ്നങ്ങളുടെ ക്ഷയിക്കൽ
20 ഗതിരോധം
21. സമീപന വർജന സംഘർഷം
22 മന്ദ ബുദ്ധി
23. സാർജന്റ് റിപ്പോർട്
24 അളവ് തോതുകളുടെ
25കൃത്രിമ ചോദകം

Share

Mashhari

Post A Comment:

0 comments:

Warning message
ഈ സൈറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഈ സൈറ്റിന്റെയോ അനുബന്ധ സൈറ്റുകളുടെയോ പേരിൽ പണം മേടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പെടുന്നതായിരിക്കും. ഈ സൈറ്റിനോ ഇതിനോട് അനുബന്ധിച്ചുള്ള സൈറ്റുകൾക്കോ ആ ഇടപാടുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഈ സൈറ്റിനെ അറിയിക്കുക. വിലാസം :- keralaapschelper@gmail.com or SMS me on 8547883412