KTET MODEL QUESTIONS SET.1


1 .മൂന്ന് വയസ്സ് വരെ ശിശുവിനുണ്ടാകുന്ന വികാസത്തെ ഇന്ദ്രിയ ചാലക ഘട്ടം എന്ന് വിശേഷിപ്പിച്ചത് ആര്?
2. പഠനത്തിൽ അനുബന്ധ സിദ്ധാന്തം ആവിഷ്കരിചത് ആര്?
3 . പരിവർത്തനത്തിന്റെ കാലം എന്ന് അറിയപ്പെടുന്ന വികാസ ഘട്ടം ഏതാണ്?
4.ബുദ്ധി മാപനത്തിനുള്ള ശരിയായ സമവാക്യം ഏത്?
5.ശ്രമ പരാജയ സിദ്ധാന്തം ആവിഷ്കരിച്ചതാര്?
6 .അക്കാദമിക വിഷയങ്ങളിലെ പരാജയം കായിക പ്രവർത്തന നേട്ടങ്ങളിലൂടെ വീണ്ടെടുക്കുമ്പോൾ ഉപയോഗിക്കുന്ന പ്രതിരോധ തന്ത്രം ഏത്?
7. ഗസ്റ്റാൾട് മനശാസ്ത്രം ഏത് രാജ്യത്താണ് ഉടലെടുത്തത്?
8. സംഘബന്ധ പൂർവ കാലം ഏതാണ്?
9.  പ്രതിഭാ ശാലികളുടെ IQ ?
10. അന്തർ ദൃഷ്ടി പഠന സിദ്ധാന്തം രൂപീകരിക്കുന്നതിനുപയോഗിച്ച പരീക്ഷണ മൃഗം?
11.വൈകാരിക ബുദ്ധി എന്ന ആശയം രൂപപ്പെടുത്തിയത് ?
12.മനുഷ്യനിൽ ആകെ  എത്ര ജോഡി chromasom കൾ ഉണ്ട്?
13.കുട്ടിക്ക് ശാസ്ത്രീയമായി പ്രശ്‌നോദ്ധാരണം നടത്താൻ കഴിയുന്ന വികസന ഘട്ടം ?
.14 ബുദ്ധിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് മനഃശാസ്ത്രജ്ഞൻ?
15.'വിസ്‌മൃതി ലേഖ' തയ്യാറാക്കിയതാരാണ് ?
16.ക്ഷേത്ര സിദ്ധാന്തം ആവിഷ്കരിച്ചത് ആര്
17 .ഒരു സമൂഹാ ലേഖത്തിൽ കൂടുതൽ അംഗങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗമാണ് ........
18. എന്താണ് റോഷോയുടെ  ink blot test?
19. പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തന ക്ഷമമാവുകയും നിറങ്ങളും സ്വരങ്ങളും തിരിച്ചറിയുന്ന വികസന ഘട്ടം ?
20. ബുദ്ധിപരമായ സത്യസന്ധത പാലിച്ചുകൊണ്ട് എന്തും ഏത് നിലവാരത്തിലുള്ള കുട്ടികളെ   പഠിപ്പിക്കാനാകും എന്ന് പറഞ്ഞതാര്?
21. ബുദ്ധിയുടെ ദ്വി ഘടക സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
22.വികസനോത്മക പ്രവർത്തികൾ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആര്?
23. ഒരു ക്ലാസ്സിലെ വിദ്യാര്ഥികൾക്കിടയിൽ സ്വീകരണ പ്രവണതയും തിരസ്കരണ  പ്രവണതയും അളക്കാൻ അധ്യാപകൻ ഉപയോഗിക്കുന്ന ബോധന തന്ത്രമാണ് ?
24 .operant എന്നതിന്റെ അർത്ഥമെന്ത്?
25 .ഏത് പഠനത്തിനുദാഹരണമാണ് സുൽത്താൻ എന്ന ചിമ്പാന്സിയിൽ നടത്തിയ പരീക്ഷണം?                     

 ഉത്തരങ്ങൾ
1. പിയാഷെ
2. പാവ്ലോവ്
3. കൗമാരം
4. IQ= MA/CA x 100
5. തൊണ്ടയ്ക്
6. അനുപൂരണം
7. ജർമ്മനി
8. ആദ്യ ബാല്യം
9. 140 നു മുകളിൽ
10. ചിമ്പാൻസി
11. ഡാനിയേൽ golman
12. 23 ജോഡി
13. ഔപചാരിക മനോ വ്യാപാര ഘട്ടം
14. ആൽഫ്രഡ് ബീനെ
15. എബിങ് ഹോസ്
16. കർട്ട് ലവിൻ
17. താരം
18. വിക്ഷേപണ തന്ത്രം
19. ആദ്യ ബാല്യം
20. ബ്രൂണർ
21. സ്പിയർമാൻ
22. ഹാവി ഗസ്റ്റ്
23. സമൂഹമിതി
24. പ്രവർത്തനം
25. അന്തർ ദൃഷ്ടി പഠനം

RELATED POSTS

K-TET

Post A Comment:

0 comments: