Navigation

Kerala PSC Malayalam Current Affairs Question 21 January 2017

Current Affairs January 2017,Current Affairs January ,PSC Current Affairs January 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. അമേരിക്കയുടെ 45 ാമത് പ്രസിഡന്റായി അധികാരമേറ്റത്?
Answer :- ഡൊണാൾഡ് ജെ.ട്രംപ്

ഡൊണാൾഡ് ജെ.ട്രംപ്
അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായമേറിയ വ്യക്തി (70 വയസ്സ് 220 ദിവസം പ്രായം), അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും സമ്പന്നനായ വ്യക്തി, രാഷ്ട്രീയാധികാര - സൈനികസേവന പരിചയമില്ലാതെ അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തിയ ആദ്യ വ്യക്തി, മൂന്നു തവണ വിവാഹിതനായ ആദ്യ അമേരിക്കൻ പ്രസിഡന്റ്, ഹസ്തദാനം ചെയ്യാൻ ഭയമുള്ള (ജേമോഫോബിയ) അമേരിക്കൻ പ്രസിഡന്റ്  എന്നീ വിശേഷണങ്ങൾ ഇദേഹത്തിന് സ്വന്തം.

2. അമേരിക്കയുടെ 48 ാമത്തെ വൈസ് പ്രസിഡന്റായി അധികാരമേറ്റത് ?
Answer :- മൈക്ക് ആർ.പെൻസ്

3. പ്രസിഡന്റായി അധികാരമേറ്റ ഡൊണാൾഡ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്ത യു.എസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
Answer :- ജോൺ ജി.റോബർട്സ്

4. ഡൊണാൾഡ് ട്രംപിന്റെ ആത്മകഥ ഏതാണ്?
Answer :-  The Art of the Deal

5. ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംഗീത പരിപാടി അവതരിപ്പിച്ച ഇന്ത്യൻ വംശജൻ ആരാണ്?
Answer :- രവി ജഖോട്ടിയ (സത്യപ്രതിജ്ഞാ ചടങ്ങിൽ നൃത്തമവതരിപ്പിച്ച സംഘത്തിൽ അംഗമായ മലയാളി - സുധീഷ് ബി.നായർ)
6. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അതിഥിയാകുന്ന ആദ്യ വിദേശ രാഷ്ട്രത്തലവൻ?
Answer :-  തെരേസ മേ (ബ്രിട്ടീഷ് പ്രധാനമന്ത്രി)

7. അടുത്തിടെ റോബോട്ട് ജേർണലിസ്റ്റ് തയ്യാറാക്കിയ വാർത്ത പ്രസിദ്ധീകരിച്ച പത്രം?
Answer :-  സതേൺ മെട്രോപോളിസ് ഡെയ്‌ലി (ചൈന) (സ്പ്രിങ് ഫെസ്‌റ്റിവലിനെക്കുറിച്ച് ഷിയോ നാൻ (Xiao Nan) എന്ന റോബോട്ട് ജേർണലിസ്റ്റ് തയ്യാറാക്കിയ 300 വാക്കുകളുള്ള വാർത്തയാണ് പ്രസിദ്ധീകരിച്ചത്)

8. എ.ടി.എം സൗകര്യം ഏർപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ യുദ്ധക്കപ്പൽ ഏതാണ്?
Answer :- ഐ.എൻ.എസ് വിക്രമാദിത്യ (എസ്‌.ബി.ഐ യുടെ സഹകരണത്തോടെ ഉപഗ്രഹ നിയന്ത്രിത എ.ടി.എം സംവിധാനമാണ്‌ സ്ഥാപിക്കുന്നത്‌)

9. 2017-ലെ മലേഷ്യ മാസ്റ്റേഴ്സ് ഗ്രാൻപ്രീ ഗോൾഡ് ബാഡ്‌മിന്റൺ വനിതാ സിംഗിൾസ് ജേതാവ് ?
Answer :-  സൈന നെഹ്‌വാൾ

10. 2017-ലെ മലേഷ്യ മാസ്റ്റേഴ്സ് ഗ്രാൻപ്രീ ഗോൾഡ് ബാഡ്‌മിന്റൺ വനിതാ സിംഗിൾസ് റണ്ണറപ്പ് ?
Answer :- പോൺപവീ ചോചുവോങ്, തായ്‌ലൻഡ്

11. 2017-ലെ മലേഷ്യ മാസ്റ്റേഴ്സ് ഗ്രാൻപ്രീ ഗോൾഡ് ബാഡ്‌മിന്റൺ പുരുഷ സിംഗിൾസ് ജേതാവ് ?
Answer :- ആൻഗസ് കാ ലോങ്ങ്, ഹോങ്കോങ്)

12. ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി താരം ആരാണ്?
Answer :- രോഹൻ.എസ്.കുന്നുമ്മൽ
13. പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കളുടെ ഗവേഷണത്തിനായി പരിസ്ഥിതി സൗഹൃദ സർവകലാശാല സ്ഥാപിക്കുന്ന സ്ഥലം?
Answer :- വാപി, ഗുജറാത്ത്

14. ഉമ്മൻ‌ചാണ്ടി സർക്കാരിൻറെ ജനസമ്പർക്ക പരിപാടിക്ക് ബദലായി പിണറായി സർക്കാർ നടപ്പിലാക്കുന്ന പുതിയ ജനക്ഷേമ പദ്ധതി?
Answer :- മുഖ്യമന്ത്രിയുടെ ജനസാന്ത്വന നിധി

15. 39-മത് അഖില കേരള ടെക്നിക്കൽ സ്കൂൾ കലോത്സവം നടക്കുന്ന സ്ഥലം?
Answer :- നെടുമങ്ങാട്, തിരുവനന്തപുരം

16. ആഫ്രിക്കൻ രാജ്യമായ ഗാംബിയയുടെ പുതിയ പ്രസിഡണ്ട്?
Answer :- അഡമ ബാരോവ്

17. ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ലോക വിനോദസഞ്ചാര സംഘടനയുടെ ഈ വർഷത്തെ ഏറ്റവും മികച്ച നവീകരണത്തിനുള്ള പുരസ്‌കാരം നേടിയ ഇന്ത്യയിലെ ഇക്കോ വില്ലേജ്?

Answer :- ഗോവർദ്ധൻ ഇക്കോ വില്ലേജ്, മഹാരാഷ്ട്ര

18. Central African Republic-ലേക്കുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായ വ്യക്തി?
Answer :- അശോക് വാര്യർ

19. ശത്രുരാജ്യങ്ങളുടെ മിസൈൽ ആക്രമണം അന്തരീക്ഷത്തിൽ വച്ച് തന്നെ പ്രതിരോധിക്കാനുള്ള Anti-Missile Interceptors വികസിപ്പിച്ചെടുത്ത രാജ്യം?
Answer :- ഇസ്രായേൽ

20. ശത്രുരാജ്യങ്ങളുടെ മിസൈൽ ആക്രമണപദ്ധതികൾ നിരീക്ഷിക്കാൻ അമേരിക്കൻ സൈന്യം വിക്ഷേപിച്ച കൃത്രിമോപഗ്രഹം?
Answer :- Space Based Infrared System Geo-3 Satellite [SBIRS Geo-3 Satellite]

21. അടുത്തിടെ കൊല്ലപ്പെട്ട പ്രശസ്ത ബ്രസീലിയൻ പോപ്പ് ഗായിക?
Answer :- ലോല ബ്രാസ്
January 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE| ------------| Current Affairs January 2017,Current Affairs January ,PSC Current Affairs January 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

Share

Mashhari

Post A Comment:

Warning message
ഈ സൈറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഈ സൈറ്റിന്റെയോ അനുബന്ധ സൈറ്റുകളുടെയോ പേരിൽ പണം മേടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പെടുന്നതായിരിക്കും. ഈ സൈറ്റിനോ ഇതിനോട് അനുബന്ധിച്ചുള്ള സൈറ്റുകൾക്കോ ആ ഇടപാടുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഈ സൈറ്റിനെ അറിയിക്കുക. വിലാസം :- keralaapschelper@gmail.com or SMS me on 8547883412