Digital Certificate and PSC

ഡിജിറ്റൽ ജാതിസാക്ഷ്യപത്രം ഇനി പി.എസ്.സി. സ്വീകരിക്കും 
പിന്നാക്കവിഭാഗങ്ങളുടെ ജാതി തെളിയിക്കാനായി നൽകുന്ന ഡിജിറ്റൽ സാക്ഷ്യപ ത്രം ഇനിമുതൽ പി.എസ്.സി. അംഗീകരിക്കും. ഇതുവരെ തഹ സിൽദാർമാർ എഴുതി ഒപ്പിട്ടു നൽകിയിരുന്ന ജാതിസാക്ഷ്യപത്രംമാത്രമാണ് ജോലിയാവശ്യാർത്ഥം പി.എസ്.സി സ്വീകരിച്ചിരുന്നത്. പി.എസ്.സി. റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്തു മ്പോൾ സംവരണാനുകൂല്യം ലഭിക്കാൻ ജാതിസാക്ഷ്യപത്രം ആവശ്യപ്പെടാറുണ്ട്. ആദ്യകാലം മുതൽ തഹസിൽദാർമാർ നിശ്ചിതമാതൃകയിൽ എഴുതി ഒപ്പിട്ടു നൽകുന്ന സാക്ഷ്യപത്രങ്ങളാണ് ഇതിനായി സ്വീകരിച്ചിരുന്നത്. എന്നാൽ നാലുവർഷംമുമ്പ് ഇഡിസ്ടിക്ട് പദ്ധതി നടപ്പാക്കുകയും സാക്ഷ്യപത്രങ്ങൾ ഓൺ ലൈനാവുകയുംചെയ്തു. എന്നാൽ പട്ടികവിഭാഗങ്ങളുടെ ഓൺലൈൻ ജാതിസാക്ഷ്യപത്രം മാത്രം അപ്പോഴും പി.എസ്.സി. അംഗീകരിച്ചില്ല.
ജാതിസാക്ഷ്യപത്രത്തിന് അപേക്ഷ നൽകിയാൽ വില്ലേജ് ഓഫീസർമാർ അത് അപേക്ഷകന്റെ മാതാപിതാക്കളുടെ ജന്മസ്ഥലങ്ങളിലേക്ക് അയച്ച കാര്യങ്ങൾ ബോധ്യപ്പെട്ടശേഷം തഹസിൽദാർക്കു നൽകി അവർ ഒപ്പിട്ടുനൽകുന്ന സാക്ഷ്യപത്രം മാത്രമേ പി.എസ്. സി സ്വീകരിച്ചിരുന്നുള്ളൂ. ഓൺലൈൻ പരീക്ഷവരെ നടത്തി മികവുതെളിയിച്ചിട്ടും പി.എസ്.സി. തുടർന്ന നയമാണ് മാറ്റിയിട്ടുള്ളത്. ഇതുസംബന്ധിച്ച നിർദേശം പി.എസ്.സിയുടെ എല്ലാ ജില്ലാ ഓഫീസുകളിലും ലഭിച്ചു.
കടപ്പാട് :- മാത്രുഭൂമി 

RELATED POSTS

News

Post A Comment:

0 comments: