സാമൂഹ്യ ക്ഷേമ പദ്ധതികൾ [Social Welfare Schemes] - 01

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
പി.എസ്.സി പരീക്ഷകളിലെ പുതിയ പ്രധാന വിഭാഗമാണ്‌ സാമൂഹ്യ ക്ഷേമ പദ്ധതികൾ. സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങളുടെയും ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും ആയി ഒട്ടേറെ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വഴി നടപ്പിലാക്കുന്നുണ്ട്. ഈ വിഭാഗങ്ങളുടെ ശക്തിപ്പെടുത്തലിലൂടെ സാമൂഹികമായ പുരോഗതിയാണ് ഈ പദ്ധതികളെല്ലാം വിഭാവനം ചെയ്യുന്നത്.

ഇന്ത്യൻ ഭരണഘടനയിലെ 'ക്ഷേമരാഷ്ട്രം' [Welfare State] എന്ന ആശയത്തെ പിൻപറ്റിയാണ് സാമൂഹ്യ ക്ഷേമ പദ്ധതികൾ  രൂപം കൊണ്ടിട്ടുള്ളത്‌. ഭരണഘടനയിലെ രാഷ്ട്രനിർദേശക തത്ത്വങ്ങൾ എന്ന ഭാഗത്താണ് ക്ഷേമരാഷ്ട്ര സങ്കൽപ്പമുള്ളത്. സാമൂഹ്യക്ഷേമവുമായി ബന്ധപ്പെട്ട്  നിർദേശക തത്ത്വങ്ങളിൽ പറയുന്ന പ്രധാനപ്പെട്ട ഏതാനും നിർദേശങ്ങൾ ഇവയാണ്:-
1. ജനങ്ങളുടെ ക്ഷേമത്തിനുതകുന്ന സാമൂഹ്യക്രമം രൂപപ്പെടുത്തണം. [Article 38]
2. തുല്യനീതിയും സൗജന്യ നിയമസഹായവും [Article 39 A]
3. വില്ലേജ് പഞ്ചായത്തുകളുടെ രൂപീകരണം.[Article 40]
4. തൊഴിലിടങ്ങളിൽ അനുയോജ്യമായ സാഹചര്യമൊരുക്കലും ഗർഭാനുകൂല്യങ്ങളും [Article 42]
5. തൊഴിലാളികൾക്ക് മാന്യമായ കൂലി ഉറപ്പാക്കൽ [Article 43]
6. ശിശുപരിചരണവും ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസവും.[Article 45]
7. പട്ടികജാതി-പട്ടികവർഗ്ഗങ്ങളുടെയും മറ്റ് ദുർബ്ബലജനവിഭാഗങ്ങളുടെയും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉന്നമനം.[Article 46]
8. ജീവിതനിലവാരം, പോഷകാഹാര നിലവാരം എന്നിവയിലെ നിലവാരം ഉയർത്തലും പൊതുജനാരോഗ്യം മെച്ചപ്പെടുത്തലും.[Article 47]

RELATED POSTS

PSC Exam Notes

Social Welfare Schemes

Post A Comment:

0 comments: