Daily Current Affairs 20th November 2015

Share it:
Daily Current Affairs | Current Affairs Questions | PSC Current Affairs Questions | Kerala PSC Current Affairs Questions | Expected Current Affairs Questions | Malayalam Current Affairs Questions | PSC Malayalam Current Affairs Questions | Kerala PSC Malayalam Current Affairs Questions | Current Affairs Question of the Day | Important Incidents Current Affairs
------------------------------------
1. സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം യു.എൻ.എച്ച്‌.സി.ആറിനു ലഭിച്ചു. 2. ഭീകരവാദ ഭീഷണിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണെന്ന് ഗ്ലോബൽ ടെററിസം ഇൻഡെക്സിന്റെ വാർഷിക റിപ്പോർട്ടിൽ സൂചിപ്പിച്ചു.ഇറാഖ്‌, നൈജീരിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ്‌ ആദ്യ മൂന്ന് സ്ഥാനത്തുള്ളത്‌. 3.ബി.ബി.സി പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളുടെ പട്ടികയിൽ ഏഴ്‌ ഇന്ത്യക്കാർ ഇടംപിടിച്ചു.ആശാ ഭോസ്‌ലെ, സാനിയ മിർസ, കാമിനി കൗശൽ, സ്‌മ്യതി നഗ്‌പാൽ, മുംതാസ്‌ ഷെയ്‌ഖ്‌, കനിക തേക്രിവാൾ, റിംപി കുമാരി എന്നിവരാണ്‌ പട്ടികയിൽ ഉൾപ്പെട്ടത്‌. 4. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം ബോട്‌സ്വാനയിൽ കണ്ടെത്തി.കനേഡിയൻ കമ്പനിയായ ലൂകാറയാണ്‌ ബോട്‌സ്വാനയിലെ കറോവെ ഖനിക്ക്‌ സമീപം ഇതു കണ്ടെത്തിയത്‌. 5. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ഇന്ത്യൻ നേതാക്കന്മാരിൽ അരവിന്ദ്‌ കേജ്‌രിവാൾ രണ്ടാം സ്ഥാനത്തെത്തി.നരേന്ദ്ര മോദിയാണ്‌ ഒന്നാം സ്ഥാനത്ത്‌. 6. ഐക്യരാഷ്ട്രസഭ രൂപം നൽകിയ ഇന്റർനാഷണൽ പെപ്പർ കമ്യൂണിറ്റിയുടെ വാർഷിക സമ്മേളനത്തിന്‌ മൈസൂർ വേദിയാകും. 7. സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കെ.എസ്‌.ഐ.ഡി.സി സംഘടിപ്പിച്ച വീ സമ്മിറ്റ്‌ കൊച്ചിയിൽ നടന്നു. 8. മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റൻ മൈക്കൽ ക്ലാർക്കിന്റെ 'ആഷസ്‌ ഡയറി 2015' എന്ന പുസ്തകം പുറത്തിറങ്ങി.
Share it:

Daily Current Affairs

Post A Comment:

0 comments: