PSC Appointment/New Lists Latest News

നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ പിഎസ്‍സി; വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി...
തിരുവനന്തപുരം: ശുപാര്‍ശ, ചുരുക്കപ്പട്ടിക എന്നിവ വേ​ഗത്തിലാക്കാന്‍ ആരോ​ഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി പിഎസ്‍സി. പിഎസ്‍സി ഓഫീസ് പ്രവര്‍ത്തനം മുടങ്ങിയതിനാല്‍ നിയമനം വൈകുന്നത് വാർത്തയായിരുന്നു. LP / UP സ്കൂൾ ടീച്ചർ അടക്കം പല തസ്തികകളുടേയും ഷോർട്ട് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുമെന്ന് പത്രക്കുറിപ്പുകൾ ഇറക്കിയെങ്കിലും അതൊന്നും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ തന്നെ സമയബന്ധിതമായി ഈ പ്രവർത്തനങ്ങൾ നടത്താൻ PSC ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നു. അണ്ടര്‍ സെക്രട്ടറി മുതലുള്ള എല്ലാ ഉദ്യോ​ഗസ്ഥരോടും ഓഫീസില്‍ എത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഴുവന്‍ നോണ്‍ ​ഗസറ്റഡ് ജീവനക്കാരും അടിയന്തരിമായി നാളെമുതല്‍ ജോലിയില്‍ പ്രവേശിക്കണം.



RELATED POSTS

News

Post A Comment:

0 comments: