എന്താണ് സാധ്യതാ ലിസ്റ്റ്?

ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ കൂടാതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലേയ്ക്ക് പ്രസിദ്ധീകരിക്കുന്ന ലിസ്റ്റാണ് സാധ്യതാ ലിസ്റ്റ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി ഒരു നിശ്ചിത ശതമാനം മാർക്ക് (cult off mark) PSC നിശ്ചയിക്കും. അതും അതിനു മുകളിലും മാർക്ക് നേടിയവരെയാണ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. സംവരണ വിഭാഗത്തിൽ പെട്ടവർക്ക് അർഹമായ മാർക്ക് ഇളവ് നൽകിയും ലിസ്റ്റിൽ ഉൾപ്പെടുത്തും. സാധ്യതാ ലിസ്റ്റിലെ ഉദ്യോഗാർത്ഥികളുടെ സ്ഥാനവും ലഭിച്ച മാർക്കും തമ്മിൽ യാതൊരു ബന്ധവുമുണ്ടാകില്ല. ലിസ്റ്റിൽ ഉൾപ്പെടുന്നവരുടെ രജിസ്റ്റർ നമ്പരുകൾ ആരോഹണക്രമത്തിലാണ് ചേർക്കുന്നത്. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തിയതിനു ശേഷം ഗ്രേസ് മാർക്ക് / വെയിറ്റേജ് മാർക്ക് എന്നിവ ലഭിക്കാൻ അർഹതയുള്ളവർക്ക് അതുകൂടി നൽകിയ ശേഷമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്നവരെല്ലാം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടണമെന്നില്ല.

RELATED POSTS

Post A Comment:

0 comments: