LGS Expected Questions - 01 (50 Questions and Answer)

Share it:
Keralapschelper.com brings for its reader Expected Questions for LGS Examination from the topics like Kerala, India, World, Science and Technology, Sports and Awards etc........
1.2017 ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?
Answer :- പ്രഭാവർമ്മ

2. സമാധാനത്തിനുള്ള നൊബേൽ സമ്മാനം 2017ൽ ലഭിച്ച സംഘടന?
Answer :- ഐക്യാൻ

3.2017 ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക്?
Answer :- ടി.ഡി.രാമകൃഷ്ണൻ

4." ഒരൊറ്റ മതമുണ്ടു ലകിന്നു യി രാം പ്രേമമ തൊന്നല്ലോ പരക്കെ നമ്മെ പ്പാലമൃതൂട്ടും പാർവണ ശശിബിംബം " ആരുടെ വരികൾ?
Answer :- ഉള്ളൂർ

5. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രസിഡൻറ് ?
Answer :- നീലം സഞ്ജീവ റെഡ്ഡി


6. മുട്ടകളെക്കുറിച്ചുള്ള പഠനം?
Answer :- ഓളജി

7. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം?
Answer :- ഹൈഡ്രജൻ സൾഫൈഡ്

8.ISROയുടെ ആസ്ഥാന മന്ദിരം അറിയപ്പെടുന്ന പേര്?
Answer :- അന്തരീക്ഷദവൻ

9. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്നത്?
Answer :- ടീസ്റ്റ

10. സമുദ്രനിരപ്പിൽ നിന്നു താഴെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രദേശം?
Answer :- കുട്ടനാട്

11. LPG യിൽ അടങ്ങിയിരിക്കുന്ന പ്രധാന വാതകം?
Answer :- ബ്യുട്ടേൻ 

12. "സത്യവും അഹിംസയുമാണ് എൻറെ ദൈവങ്ങൾ" ആരുടെ വാക്യങ്ങൾ?
Answer :- മഹാത്മാഗാന്ധി 

13. "സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം" എന്ന വരികൾ ആരുടേത്?
Answer :- കുമാരനാശാൻ 

14. "സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ്" എന്നു പറഞ്ഞത്?
Answer :- ബാലഗംഗാധരതിലകൻ 

15. സംസ്ഥാന മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സത്യവാചകം ചൊല്ലി കൊടുക്കുന്നതാര്?
Answer :- സംസ്ഥാന ഗവർണർ 

16. ഒരു ഹെക്ടർ എത്ര ആർ?
Answer :- 100 ആർ 

17. "റവന്യു സ്റ്റാമ്പ്" ആരുടെ ആത്മകഥയാണ്?
Answer :- അമൃതാ പ്രീതം 

18. "ആവൃത്തി"യുടെ യൂണിറ്റ് ?
Answer :- ഹെർട്സ് 

19. "ചൈനീസ് റോസ്" എന്നറിയപ്പെടുന്ന പുഷ്പം?
Answer :- ചെമ്പരത്തി 

20. സന്തോഷ് ട്രോഫിയിലെ രണ്ടാം സ്ഥാനക്കാർക്ക് നൽകുന്ന ട്രോഫി?
Answer :- കമലാ ഗുപ്ത ട്രോഫി 

21. "പാലരുവി വെള്ളച്ചാട്ടം" ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
Answer :- കൊല്ലം 

22. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ചൊവ്വയുടെ ഉപഗ്രഹം?
Answer :- ഫോബോസ് 

23. "എല്ലില്ലാത്ത മാംസം എന്ന പേരിൽ അറിയപ്പെടുന്ന പയർ ഇനം?
Answer :- സോയാബീൻ 

24. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ?
Answer :- സ്റ്റേപിസ് 

25. ഭൂമിയിൽ നിന്നുള്ള പലായന പ്രവേഗം?
Answer :- 11.2 കിലോമീറ്റർ/സെക്കൻറ് 


26. "മഹത്തായ വിപ്ലവം" എന്നറിയപ്പെടുന്ന രക്തരഹിത വിപ്ലവം നടന്ന വർഷം ?
Answer :- 1688 

27. UN -ലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?
Answer :- 6 

28. മൗര്യ രാജവംശത്തിൻറെ തലസ്ഥാനം?
Answer :- പാടലീപുത്രം 

29. ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇൻഡ്യാക്കാരൻ ?
Answer :- ദാദാഭായ് നവറോജി 

30. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ വർഷം ?
Answer :- 1946 

31. ഇന്ത്യൻ വ്യോമസേനയുടെ ആദ്യ മേധാവി ?
Answer :- എയർ മാർഷൽ സർ തോമസ് എൽമിഴ്സ്റ്റ് 

32. ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവി?
Answer :- എയർ മാർഷൽ സുബ്രതോ മുഖർജി 

33. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായിരുന്ന വ്യക്തി?
Answer :- എയർ മാർഷൽ സുബ്രതോ മുഖർജി 

34. ഇന്ത്യൻ വ്യോമസേനയുടെ ഇൻഡ്യാക്കാരനല്ലാത്ത അവസാനത്തെ മേധാവി?
Answer :- എയർ മാർഷൽ സർ ജെറാൾഡ് ഗിബ്‌സ് 

35. ഇന്ത്യൻ വ്യോമസേനയിൽ മാർഷൽ ഓഫ് ഇന്ത്യൻ എയർ ഫോഴ്‌സ് പദവി ലഭിച്ച വ്യക്തി?
Answer :- അർജൻ സിങ് 

36. ഒരു Co-operative Society യുടെ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത് ആര് ?
Answer :- സൊസൈറ്റിയിലെ അംഗങ്ങൾ 

37. നാം ഭൂനികുതി അടയ്ക്കുന്നതെവിടെ?
Answer :- വില്ലേജ് ഓഫീസിൽ 

38. നമ്മുടെ വീടുകളിൽ ജനന-മരണങ്ങൾ ഉണ്ടായാൽ അതു രജിസ്റ്റർ ചെയ്യുന്ന ഓഫീസ്?
Answer :- ഗ്രാമപഞ്ചായത്ത് ഓഫീസ് 

39. പ്രകാശത്തിൻറെ വേഗം ആദ്യമായി കണക്കാക്കിയത്?
Answer :- റോമർ 

40. യൂറോപ്പിലെ മദർ-ഇൻ-ലാ എന്നറിയപ്പെടുന്ന രാജ്യം?
Answer :- ഡെന്മാർക്ക് 

41. ആവി എൻജിൻ കണ്ടുപിടിച്ചത് ആരാണ്?
Answer :- ജെയിംസ് വാട്ട് 

42. ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെൻറ് ടെർമിനൽ പദ്ധതി?
Answer :- വല്ലാർപാടം 

43. നളന്ദ സർവ്വകലാശാലയെ പുനരുജ്ജീവിപ്പിച്ച പാലവംശ രാജാവ്?
Answer :- ധർമപാലൻ 

44. പാരച്യൂട്ട് കണ്ടുപിടിച്ചത് ആരാണ്?
Answer :- എ.ജെ.ഗാർനറിൻ  

45. പസഫിക്കിന്റെ മുത്ത് എന്നറിയപ്പെടുന്നത്?
Answer :- ഗുയയാക്വിൽ (Guayaquill)

46. ന്യുട്രോൺ ബോംബ് കണ്ടുപിടിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ ?
Answer :- സാമുവൽ കോഹൻ 

47. മലയാളി മെമ്മോറിയൽ സമർപ്പിച്ച വർഷം ?
Answer :- 1891 

48. ഇന്ത്യയിലെ ആദ്യത്തെ വനിതാ ലോകസഭാ സ്പീക്കർ?
Answer :- മീരാകുമാർ 

49. ഇന്ത്യയിൽ ആദ്യമായി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം?
Answer :- പഞ്ചാബ് 

50. മൊബൈൽ ഫോൺ കണ്ടുപിടിച്ചത്?
Answer :- മാർട്ടിൻ കൂപ്പർ 
LGS Expected Questions | Kerala PSC LGS Expected Questions | PSC LGS Expected Questions | Kerala PSC Last Grade Servant  Expected Questions | PSC Last Grade Servant  Expected Questions | KPSC Last Grade Servant  Expected Questions 
Share it:

LGS Expected Questions

Post A Comment:

0 comments: