വേദകാലഘട്ടം - 2

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
---------------------------------------------------------------------------------
വേദകാലഘട്ടം 
---------------------------------------------------------------------------------
1. ആര്യന്മാരുടെ കാലഘട്ടമാണ് വേദകാലഘട്ടം.
2. 'വേദ'എന്ന വാക്കിന് അർത്ഥം 'ജ്ഞാനം എന്നാണ്.
3. വേദങ്ങൾ 'പ്രകൃതി കാവ്യങ്ങൾ' എന്നാണ് അറിയപ്പെടുന്നത്.
4. വേദകാലഘട്ടത്തെ പൂർവ്വ വേദകാലഘട്ടം (BC 1500 - 1000) എന്നും പിൽകാല  വേദകാലഘട്ടം (BC 1000 - 600) എന്നും രണ്ടായി തിരിച്ചിരിക്കുന്നു.
5. നാല് വേദങ്ങളാണ് ഉള്ളത്.
6. ഋഗ്വേദം, യജുർവേദം, സാമവേദം , അഥർവവേദം എന്നിവയാണവ .
7. സംസ്കൃത ഭാഷയിലാണ് വേദങ്ങൾ എഴുതപ്പെട്ടിരിക്കുന്നത്.
8. വേദകാലഘട്ടത്തിൽ പ്രധാനമായും ആരാധിച്ചിരുന്ന ദേവൻ ഇന്ദ്രൻ ആണ്.
9. വേദങ്ങളുടെ ദൈവം എന്നറിയപ്പെടുന്നത് വരുണൻ ആണ്.
10. മഹാഭാരതത്തെ അഞ്ചാമത്തെ വേദം എന്ന് വിളിക്കുന്നു.
11. മഹാഭാരതം 'ജയസംഹിത' എന്നും അറിയപ്പെടുന്നു.
12. ഏറ്റവും പഴയ വേദമാണ് ഋഗ്വേദം .
13. ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യ ഗ്രന്ഥം എന്ന് അറിയപ്പെടുന്നത്  ഋഗ്വേദമാണ് .
14. ഋഗ്വേദത്തിൽ ദൈവത്തോട് പ്രാർത്ഥിക്കുന്ന രീതിയിലുള്ള ദേവസ്തുതിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
15. ഋഗ്വേദത്തിൽ  1028 ദേവസ്തുതികളും 10 മണ്ഡലങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
16. 'അഗ്നിമീളേ പുരോഹിതം' എന്ന് ആരംഭിക്കുന്ന വേദമാണ് ഋഗ്വേദം.
17. ഗായത്രി മന്ത്രം  ഋഗ്വേദത്തിലാണ് ഉള്ളത്.
18. ഗായത്രി മന്ത്രം രചിച്ചിരിക്കുന്നത് വിശ്വാമിത്രൻ ആണ്.
19. സുര്യ ഭഗവാൻ, സാവിത്രി എന്നിവർക്കായാണ് ഗായത്രി മന്ത്രം സമർപ്പിച്ചിരിക്കുന്നത്‌.
20. പുരാതനകാലത്തെ കല്യാണ ആചാരങ്ങളെപ്പറ്റി വിശദീകരിക്കുന്ന 'കല്യാണ സ്തുതികൾ' ഋഗ്വേദത്തിൽ ആണ് ഉള്ളത്.  

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

ചരിത്രം

വേദകാലഘട്ടം

Post A Comment:

0 comments: