എന്താണ് സാധ്യതാ ലിസ്റ്റ്, ഷോർട്ട് ലിസ്റ്റ്

Kerala Public Service Commissionനുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകും. അവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഈ പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടക്കക്കാരായ അപേക്ഷകർക്ക് KPSC യെ അറിയാൻ ഇത് ഉപകരിക്കും 
Kerala PSC FAQ 1
Kerala Public Service Commission മുഖേന തിരഞ്ഞെടുപ്പ് നടത്തുന്ന തസ്തികകൾക്ക് എഴുത്തു പരീക്ഷ / ഒ.എം.ആർ പരീക്ഷ, പ്രായോഗിക പരീക്ഷ, കായികക്ഷമതാ പരീക്ഷ, വാചാ പരീക്ഷ ഇവയെല്ലാമോ ഇവയിൽ ഏതെങ്കിലുമൊന്നോ, ഒന്നിലധികമോ നടത്തി തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ചട്ടങ്ങൾ അനുശാസിക്കുന്നുണ്ട്. Kerala Public Service Commission പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരം സ്വീകാര്യമായ അപേക്ഷ സമർപ്പിക്കുന്ന എല്ലാവരെയും പരീക്ഷ ഉണ്ടെങ്കിൽ എഴുതാൻ അനുവദിക്കുന്നുണ്ട്‌.

റിപ്പോർട്ട് ചെയ്തീട്ടുള്ള ഒഴിവുകളുടെ എണ്ണം, ഇതേ തസ്തികയ്ക്ക് മുൻപ് ലിസ്റ്റുണ്ടായിരുന്നെങ്കിൽ അതിൽ നിന്നും എടുത്തീട്ടുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം ഇവയെല്ലാം കണക്കാക്കിയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട ഉദ്യോഗാർത്ഥികളുടെ എണ്ണം തീരുമാനിക്കുന്നത്. ഇതിനായി ഒരു മിനിമം മാർക്ക് നിശ്ചയിക്കും. ഇപ്രകാരം നിശ്ചിത മാർക്ക് ലഭിച്ചവരെ ഉൾപെടുത്തിക്കൊണ്ടാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഇതിൽ മെയിൻ ലിസ്റ്റും സംവരണ സമുദായങ്ങൾക്ക് വേണ്ടി ഒരു സപ്ലിമെന്ററി ലിസ്റ്റും ഉണ്ടാകും. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ ലഭ്യത അനുസരിച്ചു സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെടുന്ന ഓരോ സംവരണ സമുദായത്തിനും ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ മിനിമം മാർക്ക് വ്യത്യാസപ്പെട്ടിരിക്കാം. ഉദ്യോഗാർത്ഥികളുടെ അഡ്‌മിഷൻ ടിക്കറ്റ് നമ്പർ ആരോഹണക്രമത്തിൽ ചേർത്താണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഇപ്രകാരം പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിൽ ഉദ്യോഗാർത്ഥിയ്ക്ക് ലഭിച്ച മാർക്കും റാങ്കും തമ്മിൽ ബന്ധമൊന്നുമില്ല.

ഇങ്ങനെ ഇന്റർവ്യൂ കൂടാതെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതിനായി (ഉദാ:LDC , LGS) പ്രസിദ്ധപ്പെടുത്തുന്ന ലിസ്റ്റുകളാണ് സാധ്യതാ ലിസ്റ്റുകൾ
(Probability List) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അന്തിമ ഘട്ടത്തിൽ interview കൂടി നടത്തി തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ഉദ്ദേശിച്ചു പ്രസിദ്ധീകരിക്കുന്ന ലിസ്റ്റുകളാണ് ഷോർട്ട് ലിസ്റ്റ് (Short List).


  • WHAT IS KERALA PSC PROBABILITY LIST?
  • WHAT IS KERALA PSC  SHORT LIST?

Related Post

Previous
Next Post »