Know Kerala PSC - 1

വായനക്കാരുടെ അഭിപ്രായം പരിഗണിച്ചു Kerala Public Service Commission എന്താണെന്നും അതിൻറെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും മനസിലാക്കുവാൻ വേണ്ടി Know Kerala PSC എന്ന തലക്കെട്ടിൽ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നു. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.

കേരള പബ്ലിക്സ് സർവ്വീസ് കമ്മീഷൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ റികൂട്ടിംഗ് സ്ഥാപനമാണ്. ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലുതും. ഈ വലുപ്പം മാത്രമല്ല, കേരള പബ്ലിക സർവ്വീസ് കമ്മീഷനെ ശ്രദ്ധേയമാക്കുന്നത്. അഴിമതിരഹിതവും കാര്യക്ഷമവും സുതാര്യവുമായ പ്രവർത്തനത്തിലൂടെ ആർജ്ജിച്ച വിശ്വാസ്യത കൂടിയാണ്. രാജ്യത്തെ ഇതര പബ്ലിക്സ് സർവ്വീസ് കമ്മീഷനുകൾക്കു മാത്രമല്ല. ഏതു ഭരണ നിർവ്വഹണ സ്ഥാപനത്തിനും മാതൃകയാക്കാവുന്ന സ്ഥാപനമാണ് കേരള പബ്ലിക്സ് സർവ്വീസ് കമ്മീ ഷൻ. .

ചരിത്രം 
 ഐക്യകേരളം. 1956 നവംബർ ഒന്നിന് നിലവിൽ വന്നതോടെ തിരു-കൊച്ചി പബ്ലിക് സർവ്വീസ് കമ്മീഷൻ, കേരള പബ്ലിക്സ് സർവ്വീസ് കമ്മീഷനായി രൂപാന്തരപ്പെട്ടു. തിരുവിതാംകൂറിൽ വിവിധ തസ്തികകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് ഒരു പബ്ലിക്സ് സർവ്വീസ് കമ്മീഷണർ നിലവിലുണ്ടായിരുന്നു. 1935 ജൂൺ 25 ന് ആദ്യത്തെ പബ്ലിക്സ് സർവ്വീസ് കമ്മീഷണറായി ഡോ.ജി.ഡി.നോക്സ് നിയമിതനായി. തിരു-കൊച്ചി സംയോജനം വരെ പബ്ലിക്സ് സർവ്വീസ് കമ്മീഷണറുടെ പ്രവർത്തനം തുടർന്നു.

താഴ്ന്ന തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നതിന് കൊച്ചി നാട്ടുരാജ്യത്ത് ഒരു സ്റ്റാഫ് സെലക്ഷൻ ബോർഡ് 1936 ൽ രൂപവത്കരിച്ചിരുന്നു. നിയമസഭ പാസ്സാക്കിയ ഒരു ആക്ട് അനു സരിച്ച് 1947 ൽ മൂന്ന് അംഗങ്ങളോടെ കൊച്ചിൻ പബ്ലിക്സ് സർവ്വീസ് കമ്മീഷൻ രൂപവത്കരിക്കുകയും ചെയ്തു.

1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ സർക്കാർ പുറപ്പെടുവിച്ച ഒരു ഓർഡിനൻസിലൂടെ തിരു-കൊച്ചി പബ്ലിക് സർവ്വീസ് കമ്മീഷന് രൂപം നൽകി. സി.കുഞ്ഞിരാമൻ ചെയർമാനായ പ്രസ്തുത കമ്മീഷനിൽ മൂന്ന് അംഗങ്ങളുണ്ടായിരുന്നു. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ വ്യവസ്ഥകൾക്കു വിധേയമായ പ്രവർത്തനങ്ങളാണ് കമ്മീഷനിൽ നിക്ഷിപ്തമായത്. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽവന്നതോടെ തിരു-കൊച്ചി പബ്ലിക് സർവ്വീസ് കമ്മീഷൻ ഭരണഘടനാസ്ഥാപനമായി മാറി.


1956 നവംബർ ഒന്നിനു നടന്ന സംസ്ഥാന പുന: സംഘടനയെത്തുടർന്ന് മലബാർ തിരു-കൊച്ചിയോട കൂട്ടിച്ചേർക്കുകയും കേരള പബ്ലിക്സ് സർവ്വീസ് കമ്മീഷനു രൂപം നൽകുകയും ചെയ്തതു. വി.കെ. വേലായുധനായിരുന്നു മുന്നംഗ കമ്മീഷന്റെ ചെയർമാൻ. വിവിധ ഘട്ടങ്ങളിൽ കമ്മീഷന്റെ അംഗസംഖ്യ ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളുണ്ട്. തിരുവനന്തപുരം പട്ടത്താണ് കമ്മീഷന്റെ ആസ്ഥാന ആഫീസ്. കൂടാതെ കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ മേഖലാആഫീസുകളും 14 ജില്ലാ ആഫീസുകളും ഉണ്ട്. ജില്ലാ തല തെരഞ്ഞെടുപ്പുകൾ നടത്തുകയെന്നതാണ് ജില്ലാ ആഫീസുകളുടെ പ്രധാന ചുമതല. മേഖലാ ആഫീസുകൾ സ്ഥാപിച്ചതിലൂടെ ചുമതലകൾ വികേന്ദ്രീകരിക്കാനും അതത് മേഖലാ ആഫീസുകളുടെ പരിധിയിൽ വരുന്ന ജില്ലാ ആഫീ സുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും കഴിയുന്നു. പി.എസ്.സി. സെക്രട്ടറിയും അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റു സ്റ്റാഫംഗങ്ങളും കമ്മീഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നു.
അടുത്തത് :- ഭരണഘടനയിൽ കംമീഷൻറെ സ്ഥാനം 
കടപ്പാട് :- കേരള പി.എസ്.സി 

RELATED POSTS

Know PSC Malayalam

Post A Comment: