Daily Current Affairs 14th November 2015

Daily Current Affairs | Current Affairs Questions | PSC Current Affairs Questions | Kerala PSC Current Affairs Questions | Expected Current Affairs Questions | Malayalam Current Affairs Questions | PSC Malayalam Current Affairs Questions | Kerala PSC Malayalam Current Affairs Questions | Current Affairs Question of the Day | Important Incidents Current Affairs
------------------------------------

1. പാരീസിൽ വിവിധ സ്ഥലങ്ങളിലുണ്ടായ  ഭീകരാക്രമണത്തിൽ നൂറ്റമ്പതോളം പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്‌ പിന്നിൽ ഐ.എസ്‌ ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.സംഭവത്തെ തുടർന്ന് രാജ്യത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

2. ഇന്ത്യയും ബ്രിട്ടനും തമ്മിൽ 90000 കോടി രൂപയുടെ നിക്ഷേപത്തിന്‌ ധാരണയായി.ഊർജം,കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കും

3. രാജ്യത്തെ ഏറ്റവും വലിയ വ്യാപാര വിൽപന-വിപണന മേളയായ ഇന്ത്യാ ഇന്റർനാഷണൽ ട്രേഡ്‌ ഫെയർ ഇന്ന് മുതൽ ഡൽഹിയിൽ ആരംഭിക്കും

4. കൂറുമാറ്റ നിരോധന നിയമപ്രകാരം പി.സി ജോർജ്‌ എം.എൽ.എയെ സ്പീക്കർ അയോഗ്യനാക്കി.കേരള നിയമസഭ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കപ്പെടുന്ന രണ്ടാമത്തെ എം.എൽ.എയാണ്‌ ഇദ്ദേഹം.

5. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ഏഷ്യയിൽ ആദ്യത്തെ ഹൃദയവും കരളും ഒരേസമയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു.

6. ടൈംസ്‌ ഹയർ എജ്യൂക്കേഷൻ തയ്യാറാക്കിയ ലോകത്തിലെ മികച്ച 100 എഞ്ചിനീയറിംഗ്‌ ആൻഡ്‌ ടെക്നോളജി സർവകലാശാലകളുടെ പട്ടികയിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ 99 -ാം സ്ഥാനത്തെത്തി.ആദ്യമായാണ്‌ ഒരു ഇന്ത്യൻ സർവകലാശാല പട്ടികയിൽ ഇടംപിടിക്കുന്നത്‌.അമേരിക്കയിലെ സ്റ്റാൻഫോർഡ്‌ സർവകലാശാലയാണ്‌ ഒന്നാം സ്ഥാനത്ത്‌

7. ഏഷ്യയിൽ ആദ്യമായി ഹ്യദയവും കരളും ഒന്നിച്ചു മാറ്റിവെച്ച ശസ്ത്രക്രിയ നടത്തിയ ആശുപത്രി എന്ന ബഹുമതി ചെന്നൈ അപ്പോളോ ആശുപത്രിക്ക്‌ ലഭിച്ചു

8. ബ്രിട്ടനിലെ പ്രശസ്തമായ മെഴുക്‌ മ്യൂസിയമായ മദാം തുസാദ്‌സ്‌ 2017 മുതൽ ഡൽഹിയിലും പ്രവർത്തനമാരംഭിക്കും

9. ഈ വർഷത്തെ പ്രവാസി ശബ്ദ പുരസ്കാരം എൻ.എസ്‌ മാധവന്‌ ലഭിച്ചു

10. 2014 ലെ സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ സാഹിത്യ പുരസ്കാരം ബി.രാജീവന്‌ ലഭിച്ചു

11. രാംനാഥ്‌ ഗോയങ്ക എക്സലൻസ്‌ ഓഫ്‌ ജേർണലിസം നാഷണൽ അവാർഡ്‌ ദീപിക പത്രത്തിലെ റിച്ചാർഡ്‌ ജോസഫിന്‌ ലഭിച്ചു.

12. ഈ വർഷത്തെ കലാമണ്ഡലം രാമൻകുട്ടി നായർ സ്മാരക നാട്യ പുരസ്കാരം നടൻ മധുവിന്.

13. ലണ്ടൻ സ്റ്റോക്ക്‌ എക്സ്ചേഞ്ചിൽ HDFC യും Airtel ഉം കടപത്രം ഇറക്കുന്നു.

RELATED POSTS

Daily Current Affairs

Post A Comment:

0 comments: