Kerala PSC Malayalam General Knowledge Questions and Answers - 242

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
വൈസ്രോയിമാർ - 2 
കോണ്‍വാലീസ് പ്രഭു (1786 - 1793)
---------------
** >> ഇന്ത്യയിലെ രണ്ടാമത്തെ ഗവർണർ ജനറലായിരുന്ന കോൺവാലിസ് പ്രഭു ഈ പദവിയിൽ നിയമിതരായവരിൽ രാജകുടും ബാംഗമായിരുന്ന ആദ്യ വ്യക്തിയാണ്.
** >> അമേരിക്കയിൽ യുദ്ധപ്രവർത്തനങ്ങളിലേർപ്പെട്ട പരിചയ സമ്പത്തിനുടമയായിരുന്ന അദ്ദേഹം ബംഗാൾ കടുവ എന്ന അപരനാമത്തിലും അറിയപ്പെട്ടു.
** >> മൂന്നാം മൈസൂർ യുദ്ധം നടന്നത് കോൺവാലിസ് പ്രഭുവിന്റെ കാലത്താണ് (1790-92). ടിപ്പു സുൽത്താനുമായി ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം ഉടമ്പടിയിലേർപ്പെട്ടത് (1792) ഇദ്ദേഹത്തിന്റെ കാലത്താണ്.
** >> ബംഗാളിലും ബീഹാറിലും സ്ഥിരം റവന്യൂ സെറ്റിൽമെന്റ് അഥവാ സെമിന്ദാരി സമ്പ ദായത്തിന് കോൺവാലിസ് പ്രഭു തുടക്കം കുറിച്ചു (1793). ** >> നീതിന്യായരംഗത്ത് പരിഷ്കരണങ്ങൾക്ക് കോൺവാലിസ് പ്രഭു മുൻകൈ യെടുത്തു. വിവിധ തട്ടുകളിലുള്ള കോടതികൾ സ്ഥാപിച്ച അദ്ദേഹം റവന്യൂ ഭരണത്തെയും നീതിന്യായ ഭരണത്തെയും വേർതിരിച്ചു.
** >> ഇന്ത്യയിൽ സിവിൽ സർവീസിന് തുടക്കം കുറിച്ച് കോൺവാലിസ് പ്രഭുവാണ് ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ഭരണനിർവഹണരംഗത്ത് അഴിമതി നിർമാർജനം ചെയ്യുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം നടപടികൾ സ്വീകരിച്ചു.
** >> ജില്ലാ ജഡ്ജിയുടെ പദവി സ്യഷ്ടിച്ച കോൺവാലിസ് പ്രഭു ഏറ്റവും താഴെത്തട്ടിലെ ജുഡീഷ്യൽ ഓഫീസർമാരായി മുൻസിഫുമാരെ നിയമിച്ചു.
** >> ജില്ലകൾ 400 ചതുരശ്രമൈൽ വിസ്തീർണ മുള്ള പ്രദേശങ്ങളായി വിഭജിച്ച് കോൺവാലിസ് പ്രഭു അവ ഓരോന്നും ഓരോ പൊലീസ് സൂപ്രണ്ടിന്റെ കീഴിലാക്കി. ഇന്ത്യയിലെ പൊലീസ് സംവിധാനത്തിന്റെ പിതാവെന്ന അദ്ദേഹം വാഴ്ത്തപ്പെടുന്നു.
** >> കോൺവാലിസ് പ്രഭു താനകൾ രൂപവത്കരിക്കുകയും അവ ഓരോന്നും ഓരോ ദരോഗമാരുടെ കീഴിലാക്കുകയും ചെയ്തു.
** >> റവന്യൂ വകുപ്പ് പുന:സംഘടിപ്പിച്ച കോൺവാലിസ് പ്രഭു ബംഗാൾ പ്രവിശ്യയെ നികുതി പിരിവിന്റെ സൗകര്യാർഥം പല ഘടകങ്ങളായി വിഭജിക്കുകയും ഓരോന്നും കളക്ടറുടെ കീഴിലാക്കുകയും ചെയ്തു.
** >> കളക്ടർക്ക് പ്രതിമാസം 1500 രൂപ ശമ്പളം ഏർപ്പെടുത്തുകയും ആകെ പിരിക്കുന്ന നികുതിയുടെ ഒരു ശതമാനം വാർഷിക അലവൻസ് അനുവദിക്കുകയും ചെയ്തു.
** >> രണ്ടു പ്രാവശ്യം ഗവർണർ ജനറലായ വ്യക്തിയാണ് കോൺവാലിസ് പ്രഭു (178695, 1805).
** >> പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഗവർണർ ജനറലും അദ്ദേഹമാണ്. ഗാസിപ്പൂരിൽ അന്തരിച്ച കോൺവാലിസ് പ്രഭുവിന്റെ അന്ത്യവിശ്രമസ്ഥാനം ഗംഗാ തീരത്താണ്. ആർക്കിയോളജിക്കൽ സർവേ പരിപാലിക്കുന്ന ഒരു സംരക്ഷിത സ്മാരകമാണ് അദ്ദേഹത്തിന്റെ ശവകുടീരം.

RELATED POSTS

Expected Malayalam Questions

വൈസ്രോയിമാർ

Post A Comment:

0 comments: