PSC Malayalam Questions and Answers - 028

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
കൂടുതൽ നേടാം.....  
--------------------------------------------------------
1. ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഗ്ലാസാണ് ?
Answer :- പൈറോഗ്ലാസ്

  • ലെൻസ് നിർമാണത്തിന് ഉപയോഗിക്കുന്ന ഗ്ലാസാണ് ഫ്ലിന്റ് ഗ്ലാസ് 
  • കാറിന്റെയും മറ്റും വിൻഡ് ഷീൽഡ് നിർമിക്കാൻ സേഫ്റ്റി ഗ്ലാസ് ഉപയോഗിക്കുന്നു. 
2. നാറ്റോയുടെ ആസ്ഥാനം എവിടെ?
Answer :- ബ്രസ്സൽസ് 

  • നാറ്റോ - North East Atlantic Treaty Organisation 
  • 1949 ഏപ്രിൽ 4 നാണ് നാറ്റോ രൂപീകരിച്ചത്.
  • യുറോപ്പിൽ കാമ്യുണിസത്തിന്റെ വളർച്ച തടയാനും സോവിയറ്റ് യുണിയന്റെ സ്വാധീനം കുറയ്ക്കാനും ലക്ഷ്യമിട്ട് ആണ് ഇത് രൂപീകരിച്ചത്.
  • സ്വന്തമായി സൈന്യം ഉള്ള സംഘടനയാണ് ഇത്.
3. ദുർഗങ്ങളുടെ നാട് (Land of Castles ) എന്ന് വിശേഷിക്കപ്പെടുന്ന രാജ്യം?
Answer :- ലക്സംബർഗ് 

  • ലക്സംബർഗിന്റെ ഭരണത്തലവൻ ഭരണഘടനാപരമായി Grand Duke (മഹാ പ്രഭു) എന്നാണ് അറിയപ്പെടുന്നത്.
4. ബെനലക്സ്(Be-Ne-Lux) എന്നറിയപ്പെടുന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സംഘടനയാണ്?
Answer :- ബെൽജിയം (Belgium), നെതർ ലാൻഡ് (Netherlands ), ലക്സംബർഗ് (Luxembourg) 
5. ആരുടെ ആത്മകഥാ പരമായ കൃതിയാണ് ഇന്ത്യ വിൻസ് ഫ്രീഡം (India wins Freedom )?
Answer :- മൗലാന അബ്ദുൾ കലാം ആസാദ് 

  • ഇംഗ്ലീഷിലേക്ക് ഈ കൃതി വിവർത്തനം ചെയ്തത് ഹുമയൂണ്‍ കബീർ ആണ്.
  • സംഗീത നാടക അക്കാദമി (1953), സാഹിത്യ അക്കാദമി , ലളിതകലാ അക്കാദമി (1954) എന്നിവ രൂപം കൊണ്ടത്‌ കലാമിന്റെ ശ്രമഫലമായാണ്.
  • അദ്ദേഹം സ്വീകരിച്ച തുലികാ നാമമാണ് ആസാദ്.
  • സ്വതന്ത്ര ഭാരതത്തിൽ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 1958 ഫെബ്രുവരി 22ന് അന്തരിക്കും വരെ ആ പദവിയിൽ തുടർന്നു .  


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

അറിഞ്ഞിരിക്കാം ഈ ചോദ്യങ്ങളെ

പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

Post A Comment:

0 comments: