തൈക്കാട് അയ്യ

PSC Examination Expected Questions | Kerala PSC Examination Expected Questions | Expected Questions for PSC Examination | Expected Questions for Competitive Examinations | Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations | 
--------------------------------------------------------

വെള്ളാള സമുദായത്തിലായിരുന്നു ജനനം.പിതാവ് മുത്തുകുമാരന്‍ ,മാതാവ്‌ രുക്മിണി അമ്മാള്‍.സുബ്ബരായന്‍ എന്നായിരുന്നു ആദ്യകാല പേര്. തമിഴ്നാട്ടിലെ നകലപുരത്തു 1814ലാണ് സുബ്ബരായന്‍  ജനിച്ചത്‌. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് താമസം മാറ്റിയവരാണ്‌ അദ്ദേഹത്തിന്റെ പുര്‍വികര്‍. സുബ്രമണ്യന്‍ ആയിരുന്നു അവരുടെ കുടുംബ ദേവത.


കുടുംബ ജീവിതം നയിച്ചിരുന്ന ഒരു യോഗിയായിരുന്നു തൈക്കാട് അയ്യ . അദ്ദേഹം പത്തൊന്‍പതാം നുറ്റാണ്ടില്‍ പന്തീഭോജനം ആരംഭിച്ചു. മഹാത്മാ ഗാന്ധി പന്തീഭോജനത്തെ കുറിച്ച് ചിന്തിക്കുന്നതിനും മുന്‍പാണിത് .

ഏതൊരു യോഗിക്കും വിഗ്രഹ പ്രതിഷ്ഠ നടത്താന്‍ ആകുമെന്ന അദ്ദേഹത്തിന്റെ വാദഗതി അരുവിപ്പുറത്തു ശിവ പ്രതിഷ്ഠ നടത്താന്‍ ശ്രീ നാരായണഗുരുവിന് പ്രചോദനമായി. ശ്രീ നാരായണഗുരുവിനു മാത്രമല്ല
ചട്ടമ്പി സ്വമികള്‍ക്കും അയ്യങ്കാളിക്കും മാര്‍ഗ്ഗദര്‍ശിയായിരുന്നു അയ്യ .

ഇന്ത ഉലകിലേ ഒരേ ഒരു ജാതി താന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍ താന്‍ എന്ന തൈക്കാട് അയ്യയുടെവചനത്തിന്റെ മലയാള പരിഭാഷയായ ഒരു ജാതി ഒരു മതം ഒരു ദൈവം പ്രസിദ്ധമാക്കിയത് ശ്രീ നാരായണഗുരുവാണ് .

12 ആം വയസ്സിലാണ് സുബ്ബരായന്‍ ആത്മീയ മാര്‍ഗം സ്വീകരിച്ചത്. 16ആം വയസ്സില്‍ അദ്ദേഹം ഗുരുക്കന്മാര്‍ക്കൊപ്പം ബര്‍മ്മ, സിംഗപ്പൂര്‍, പെനാംഗ് ,ആഫ്രിക്ക എന്നിവിടങ്ങളില്‍ പോയി. ഈ കാലയളവില്‍ അദ്ദേഹം യോഗ വിദ്യയില്‍ അതീവ നൈപുണ്യം കൈവരിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം തിരികെയെത്തിയ അദ്ദേഹം യോഗ പരിശീലനം തുടര്‍ന്നു . ക്രമേണ അദ്ദേഹം അഷ്ടസിദ്ധി എന്ന വിദ്യയും സ്വയക്തമാക്കി.


27 വയസ്സുള്ളപ്പോള്‍ ഗുരുവിന്റെ നിര്‍ദേശപ്രകാരം അദ്ദേഹം കൊടുങ്ങല്ലൂര്‍ ദേവി ക്ഷേത്രം സന്ദര്‍ശിച്ചു. അവിടെ നിന്ന് തിരുവിതാംകൂര്‍ സന്ദര്‍ശനത്തിനു പോയി. തിരുവനന്തപുരത്ത് തൈക്കാട് എന്ന സ്ഥലത്തുവച്ച് ദേവി പൂര്‍ണസ്വരൂപത്തില്‌ അദ്ദേഹത്തിനു പ്രത്യക്ഷമായി. ശിഷ്ട കാലം അവിടെ കഴിയാന്‍ അദ്ദേഹം തീരുമാനിച്ചു.

അയ്യായുടെ ആത്മീയ പ്രഭാവത്തെക്കുറിച്ചറിഞ്ഞു തിരുവിതാംകൂര്‌ മഹാരാജാവ് സ്വാതി തിരുനാള്‍ കൊട്ടാരത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.

നാഗര്‍കോവിലിലെ സ്വാമിത്തോപ്പിലുള്ള ശ്രീ വൈകുണ്‍ഠ പാദരെയും തൈക്കാട് അയ്യാ സന്ദര്‍ശിച്ചു. തന്റെ പിതാവ് കാശിക്കു പോയപ്പോള്‍ അയ്യക്ക് കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല വന്നു ചേര്‍ന്നു . ഗുരുവിന്റെ നിര്‍ദേശപ്രകാരം കൊല്ലം സ്വദേശിയായ കലമ്മാളെ അദ്ദേഹം വിവാഹം കഴിച്ചു. അവര്‍ക്ക് മൂന്ന് ആണ്മക്കളും  രണ്ടു പെണ്മക്കളും   ജനിച്ചു. കുടുംബ ജീവിതത്തില്‍ കഴിയുമ്പോഴും അയ്യാ ആത്മീയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു .അദ്ദേഹത്തിന്റെ ശിഷ്യരില്‍ നാനാജാതി മതസ്ഥര്‍ ഉണ്ടായിരുന്നു.


ചെന്നൈയിലെ പട്ടാള ക്യാമ്പിലേക്ക് സാധനങ്ങള്‍ കൊടുക്കുന്ന ജോലി നിര്‍വഹിച്ചിരുന്നു. ഇത് മെസ് സെക്രട്ടറി മക് ഗ്രികറുമായുള്ള പരിചയത്തിനു ഇടയാക്കി. അദ്ദേഹം അയ്യയില്‌ നിന്ന് തമിഴും യോഗയും പഠിച്ചു.

ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് മക് ഗ്രിഗറ് തിരുവിതാംകൂറിലേക്കുള്ള റസിഡന്റ് ആയി നിയമിതനായി. മക് ഗ്രിഗറ് അയ്യയെ തൈക്കാട് റസിഡന്സിയുടെ മാനേജരായി നിയമിച്ചു. 1873 മുതല്‍ 1909 ല്  സമാധിയാകും വരെ അയ്യ ആ പദവിയില്‍ തുടര്‍ന്ന്. സഹ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ബഹുമാന പുരസ്സരം സുപ്രണ്ട് അയ്യ എന്ന് വിളിച്ചു.

പേട്ടയിലെ ജ്ഞാനപ്രകാശിക സഭയില്‍ അയ്യ യോഗ, വേദാന്തം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. തിരുവനന്തപുരത്തെ സാമുഹിക, ആത്മീയ മേഖലകളിലെ പ്രമുഖര്‍ അദ്ദേഹവുമായി ബന്ധം പുലര്‍ത്തിയിരുന്നു. തിരുവിതാംകൂറിലെ ആദ്യത്തെ ബിരുദാനന്തര ബിരുദധാരിയായ മനോന്മണിയം സുന്ദരന്‍ പിള്ളയുടെ സഹായത്തോടെ തിരുവനന്തപുരത്ത്  ശൈവപ്രകാശിക സഭ സ്ഥാപിച്ചു.--------------------------------

Attention Please :- Dear Readers do U have any PSC Previous Question Papers with You ? If Yes Just e-mail Me - keralaapschelper@gmail.com OR krishnakripamail@gmail.com

RELATED POSTS

Renaissance

Post A Comment:

0 comments: