Navigation

ചാവറ കുര്യാക്കോസ് ഏലിയാസ്‌

PSC Examination Expected Questions | Kerala PSC Examination Expected Questions | Expected Questions for PSC Examination | Expected Questions for Competitive Examinations | Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations | 
--------------------------------------------------------

ജാതിയും മതവും ജന്മിത്വവും കേരള സമൂഹത്തെ അന്ധകാരത്തിലേക്ക് നയിച്ചു .വൈദേശികധിപത്യമാകട്ടെ നമ്മുടെ സാംസ്‌കാരിക മുല്യങ്ങളേയും രാഷ്ട്രിയ സാമ്പത്തിക സ്വാതന്ത്ര്യത്തെയും അട്ടിമറിച്ചു. ഈ അനീതികള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ സ്വന്തം ജീവിതം കൊണ്ട് പടപൊരുതിയവര്‍, ഭാഷയുടെ വളര്‍ച്ചയ്ക്കായി സര്‍വതും സമര്‍പ്പിച്ചവര്‍  പി.എസ് .സി പരീക്ഷകള്‍ക്ക് ഉള്ള സിലബസ്സില്‍ ഉള്പെടുത്തിയിരിക്കുന്ന  Renaissance in Kerala യില്‍പെടുന്ന സാമുഹ്യ പരിഷ്കര്തക്കളെ  കുറിച്ചുള്ള ലേഖന പരമ്പര  ആരംഭിക്കുന്നു. വായനക്കാരുടെ അഭിപ്രായങ്ങള്‍ അറിയിക്കണേ.... ആദ്യമായി ചാവറ കുര്യാക്കോസ് ഏലിയാസ്‌ അച്ചനെ കുറിച്ചുള്ള വിവരങ്ങള്‍ 


കാലത്തിനു മുന്‍പ് നടന്ന നവോത്ഥാന നായകനായി വിശേഷിക്കപ്പെട്ടിട്ടുള്ള ചാവറ കുര്യാക്കോസ് ഏലിയാസ്‌ അച്ചന്‍ ചലനാത്മകമായ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയാണ്. വിദ്യാഭ്യാസവും പുസ്തക പ്രസാധനവും ഉള്‍പ്പെടെയുള്ള മഹനീയമായ കര്‍മങ്ങളിലുടെ കേരള നവോത്ഥാനത്തിന് മഹനീയ സംഭാവനകള്‍ നല്‍കിയ അദ്ദേഹം സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നു.

ചാവറയച്ചന്‍ 1805 ഫെബ്രുവരി 10 നു കുട്ടനാട്ടിലെ കൈനക്കരയില്‍ ജനിച്ചു. പാരമ്പര്യ രീതിയിലുള്ള വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പള്ളിപ്പുറം സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായി . അക്കാലത്ത് മാതാപിതാക്കളും ഏക സഹോദരനും മരിച്ചു. വൈദിക പഠനം അവസാനിപ്പിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. 1829-ല്‍ പൗരോഹത്യം  സ്വീകരിച്ച ചാവറയച്ചന്‍ കുറേക്കാലം ചേന്നങ്കരിയിലും പുളിങ്കുന്നത്തും താമസിച്ചു.

1831 മെയ്‌ ഒന്നിന് ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസി സഭക്ക് പാലയ്ക്കല്‍ തോമാ മല്‍പാന്‍റെയും പോരൂക്കര തോമാ മല്‍പാന്‍റെയും സഹായത്തോടെ ചാവറയച്ചന്‍ മാന്നാനത്ത്‌ തുടക്കമിട്ടു. ഇതാണ് പില്‍ക്കാലത്ത് സി.എം.ഐ (Carmelites of Mary Immaculate)സഭയായി രൂപാന്തരപ്പെട്ടത്. 1855 മുതല്‍ ചാവറയച്ചന്‍ സഭയുടെ പ്രിയോര്‍ ജനറലായി . 1861-ല്‍ വികാരി ജനറലായി. പള്ളിയോടൊപ്പം പള്ളിക്കൂടവും സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും (1865) അങ്ങനെ ചെയ്യാത്ത പള്ളികളെ പള്ളിമുടക്ക് കല്‍പ്പിക്കുകയും ചെയ്തതിലൂടെ കേരളത്തില്‍ കത്തോലിക്കാ സഭയുടെ  പള്ളിക്കൂട വിദ്യാഭ്യാസം അദ്ദേഹം സമാരംഭിച്ചു.


കേരളത്തിലെ ക്രിസ്ത്യന്‍ സഭയെ പാശ്ചാത്യ മാതൃകയിലുള്ള സഭയായി മാറ്റിയപ്പോള്‍ നൂറ്റാണ്ടുകളായി കാത്തു സുക്ഷിച്ച ഭാരതീയ ക്രൈസ്തവ പാരമ്പര്യത്തിന്‍റെ തനിമയും വ്യക്തിത്വവും തുടരണമെന്ന് ചാവറയച്ചന്‍ ആഗ്രഹിച്ചു. അതിനുവേണ്ടി മാന്നാനത്തും (1833)  വാഴക്കുന്നതും(1866) എല്‍ത്തുരുത്തിലും (1868) പുളിങ്കുന്നിലും(1872) ചാവറയച്ചന്‍ സെമിനാരികള്‍ സ്ഥാപിച്ചു.
കേരളത്തില്‍ കത്തോലിക്കാസഭയുടെ ആദ്യത്തെ Press മാന്നാനത്ത്‌ 1844-ല്‍ ആരംഭിച്ചത് കുര്യാക്കോസ് അച്ചനാണ്. വിദേശികളുടെ സഹായം കൂടാതെ കേരളത്തില്‍ സ്ഥാപിതമായ ആദ്യത്തെ അച്ചടിശാലയാണ് ഇത്. ദീപിക ദിനപത്രം ( Deepika Newspaper ) 1887-ല്‍ പുറത്തുവന്നത് ഇവിടെ നിന്നാണ്.അദ്ദേഹംഎറണാകുളം ജില്ലയിലെ കൂനമ്മാവിലും മറ്റൊരു press ആരംഭിച്ചു.

1846-ല്‍ മാന്നാനത്ത്‌ ഒരു സംസ്കൃത വിദ്യാലയം സ്ഥാപിച്ചാണ് ചാവറയച്ചന്‍ നവോത്ഥാനം സമാരംഭിച്ചത്. അവിടെ അദ്ദേഹം ദളിതരെയും പിന്നാക്കാവസ്ഥയില്‍പ്പെടുന്നവരെയും പ്രവേശിപ്പിച്ചു. വരേണ്യരെന്നു അഭിമാനിച്ചിരുന്ന നസ്രാണി ക്രിസ്ത്യനിമാര്‍ക്ക് പരമ പുച്ഛമായിരുന്ന പറയരെയും പുലയരേയും സമഭാവനയോടെ കണ്ട് അവരെ അദ്ദേഹം തന്‍റെ സ്ക്കുളിലേക്ക് വിദ്യാഭ്യാസത്തിനായി ക്ഷണിച്ചു.അധ:കൃതരായ ദളിതര്‍ക്കുവേണ്ടി മാന്നാനത്തും ആര്‍പ്പുക്കരയിലും പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി. അക്കാലത്ത് അവര്‍ക്ക് സര്‍ക്കാര്‍ സ്ക്കുളുകളില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തിനു പുറമേ ഭക്ഷണം, വസ്ത്രം, പുസ്തകം മുതലായവ സൗജന്യമായി വിതരണം ചെയ്യാനും അദ്ദേഹം ശ്രദ്ധിച്ചു.

തമിഴ്, മലയാളം, സംസ്കൃതം, ലത്തീന്‍, സുറിയാനി, പോര്ച്ചുഗ്രീസ് , ഇറ്റാലിയന്‍, ഇംഗ്ലീഷ് തുടങ്ങിയ നിരവധി ഭാഷകളില്‍ ചാവറയച്ചന് പാണ്ഡിത്യം ഉണ്ടായിരുന്നു.


മുഖ്യ കൃതികള്‍
 • ആത്മാനുതാപം (മഹാകാവ്യം)
 • അനസ്താസികയുടെ രക്തസാക്ഷ്യം 
 • ധ്യനസല്ലാപങ്ങള്‍ 
 • നല്ല അപ്പന്‍റെ ചാവരുള്‍ 
 • മരണവീട്ടില്‍ പാടുന്നതിനുള്ള പാന 
 • നാളാഗമങ്ങള്‍
1871 ജനുവരി 3 നു ചാവറയച്ചന്‍ അന്തരിച്ചു.അച്ചന്‍റെ ഭൗതികശരീരം മാന്നാന ത്താണ് സുക്ഷിച്ചിരിക്കുന്നത്‌ .കോട്ടയം ജില്ലയിലാണ് ഈ സ്ഥലം. 1986-ല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
--------------------------------

Attention Please :- Dear Readers do U have any PSC Previous Question Papers with You ? If Yes Just e-mail Me - keralaapschelper@gmail.com OR krishnakripamail@gmail.com

Share

Harikrishnan.N.M

Post A Comment:

4 comments:

 1. CMS alla CMI

  ReplyDelete
 2. excellent wrk very help full..

  ReplyDelete
 3. oru doubt undu 1986 'l ano atho 1980'l ano chavra achane vaazhthapetavnaakiythu..

  ReplyDelete

Warning message
ഈ സൈറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഈ സൈറ്റിന്റെയോ അനുബന്ധ സൈറ്റുകളുടെയോ പേരിൽ പണം മേടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പെടുന്നതായിരിക്കും. ഈ സൈറ്റിനോ ഇതിനോട് അനുബന്ധിച്ചുള്ള സൈറ്റുകൾക്കോ ആ ഇടപാടുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഈ സൈറ്റിനെ അറിയിക്കുക. വിലാസം :- keralaapschelper@gmail.com or SMS me on 8547883412