ആദ്യ കേന്ദ്ര മന്ത്രിസഭ

LDC Expected Questions  LDC Old Questions LDC 2013-14 Expected Questions  LDC 2013-14 Questions HSST Social Studies Expected Questions | LGS Expected Questions | PSC Kerala History Questions | Kerala History Malayalam Questions and Answers | PSC Malayalam Questions and Answers | PSC History Questios and Answers
----------------------------------
LDC Examination Expected Questions - 113
(ആദ്യ കേന്ദ്ര മന്ത്രിസഭ) 
----------------------------------
ചിത്രത്തോടുള്ള കടപ്പാട് :- വിക്കിപീഡിയ 
സ്വാതന്ത്ര്യാനന്തരം ആദ്യ കേന്ദ്ര മന്ത്രിസഭയെ നിയമിച്ചത് ഗവർണർ ജനറൽ മൌണ്ട് ബാറ്റണ്‍ പ്രഭുവാണ്. 1947 ആഗസ്റ്റ്‌ 15 നാണ് ആദ്യ മന്ത്രിസഭ ചുമതലയേറ്റത്. ആഭ്യന്തര വകുപ്പിലെ അസാധാരണ ഗസറ്റിലൂടെയാണ് മന്ത്രിമാരുടെ പേരുകൾ പ്രസിദ്ധികരിച്ചത്. 
1. പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു 
2. ഉപപ്രധാനമന്ത്രി - സർദാർ വല്ലഭായി പട്ടേൽ 
3. ആഭ്യന്തരമന്ത്രി -  സർദാർ വല്ലഭായി പട്ടേൽ 
4. കൃഷി,ഭഷ്യ മന്ത്രി -  ഡോ .രാജേന്ദ്രപ്രസാദ്‌ (1948-ൽ ഇദ്ദേഹത്തിന്റെ അഭാവത്തിൽ ഭക്ഷ്യ,കൃഷി വകുപ്പുകൾ ജയറാം ദാസ് ദൗലത്രയാണ് കൈകാര്യം ചെയ്തത്.)  
5. വിദ്യാഭ്യാസമന്ത്രി -  മൌലാന അബ്ദുൾകലാം ആസാദ് 
6. പ്രതിരോധമന്ത്രി -  ബൽദേവ് സിംഗ് 
7. നിയമമന്ത്രി -  ബി.ആർ.അംബേദ്‌കർ    
8. റെയിൽവേ ,ഗതാഗതം മന്ത്രി -  ജോണ്‍ മത്തായി (ആദ്യ മലയാളി, 1948-ൽ ഷണ്മുഖം ചെട്ടി രാജി വച്ചപ്പോൾ ധനകാര്യ വകുപ്പിന്റെ ചുമതലയും ലഭിച്ചു.)
9. ആരോഗ്യ മന്ത്രി -  രാജ്കുമാരി അമൃത് കൗർ (ആദ്യ വനിത)
10. ധനകാര്യ മന്ത്രി -  ആർ .കെ.ഷണ്മുഖം ചെട്ടി  
11. തൊഴിൽ മന്ത്രി - ജഗ്ജീവൻ റാം 
12. വാണിജ്യ മന്ത്രി - സി.ഏച്ച്.ഭാഭ 
13. കമ്മ്യൂണിക്കേഷൻ മന്ത്രി - ആർ.എ.കിദ്വായി  
14. റിലീഫ് , റിഹാബിലിറ്റെഷൻ മന്ത്രി - കെ.സി.നിയോഗി 
15. വ്യവസായ മന്ത്രി - ശ്യാമപ്രസാദ് മുഖർജി 
16. പൊതുമരാമത്ത്,ഖനി, ഊർജം മന്ത്രി - ഗാഡ്ഗിൽ 
17. വകുപ്പിലാത്ത മന്ത്രി - നരസിംഹം ഗോപാലസ്വാമി 


RELATED POSTS

ആദ്യം

കേന്ദ്ര മന്ത്രിസഭ

Post A Comment:

0 comments: