മാർത്താണ്ഡവർമ്മ - 1

Share it:
നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |

---------------------------------------------------------------------------
മാർത്താണ്ഡവർമ്മ
---------------------------------------------------------------------------

 1. 1729 - 1758 കാലഘട്ടത്തിൽ ആയിരുന്നു മാർത്താണ്ഡവർമ്മ  തിരുവിതാംകുറിൽ മഹാരാജാവായത്.
 2. തെക്ക് കന്യാകുമാരി മുതൽ വടക്ക് ഇടപ്പള്ളി വരെ  തിരുവിതാംകൂറിന്റെ വിസ്തൃതി വർധിപ്പിച്ചത് ഇദ്ദേഹമായിരുന്നു. 
 3. എട്ടരയോഗത്തെയും എട്ടുവീട്ടിൽ പിള്ളമാരെയും അമർച്ച ചെയ്തത്  മാർത്താണ്ഡവർമ്മയായിരുന്നു.
 4. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിഷിപ്പ് ആയിരുന്ന ഏട്ടരയോഗം രൂപവത്കരിച്ചത് എ.ഡി 1045-ലാണ്.
 5. ആധുനിക തിരുവിതാംകുറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത് മാർത്താണ്ഡവർമ്മയാണ്.
 6. കേന്ദ്രീകൃത രാജാധിപത്യം തിരുവിതാംകുറിൽ സ്ഥാപിച്ചത് ഇദ്ദേഹമാണ്.
 7. 1731-ൽ കൊല്ലം ആക്രമിച്ച് കീഴടക്കി തിരുവിതാംകുറിനോട്‌ ചേർത്തു .
 8. 1741 ആഗസ്റ്റ്‌ 10-ന് കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി.
 9. ഡച്ചുകാരെ പരാജയപ്പെടുത്തിയതിലുടെ ഒരു യുറോപ്യൻ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യ ഏഷ്യൻ രാജാവ് എന്ന ബഹുമതിക്ക് അർഹനായി.
 10. കുളച്ചൽ വിജയത്തെത്തുടർന്ന് തടവിലാക്കപ്പെട്ടവരിൽ പ്രധാനിയായിരുന്നു ക്യാപ്റ്റൻ ഡിലനോയി.
 11. ക്യാപ്റ്റൻ ഡിലനോയിയെ  തിരുവിതാംകുർ സേനയിൽ ചേർക്കുകയും പിന്നീട് ജനറലായി സ്ഥാനക്കയറ്റം നല്കുകയും ചെയ്തു. മരണം വരെ ക്യാപ്റ്റൻ ഡിലനോയ് മഹാരാജാവിനോടൊപ്പം നിലകൊണ്ടു.
 12. തിരുവിതാംകുർ സേനയെ പരിഷ്കരിച്ചത് ക്യാപ്റ്റൻ ഡിലനോയിയായിരുന്നു.
 13.  ക്യാപ്റ്റൻ ഡിലനോയിയെ അടക്കം ചെയ്തത് ഉദയഗിരിക്കോട്ടയിലാണ്.
 14. വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത്  ക്യാപ്റ്റൻ ഡിലനോയിയാണ്.

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Share it:

തിരുവിതാംകൂർ രാജവംശം

പി.എസ് .സി പരീക്ഷയിൽ തിരുവിതാംകൂർ

Post A Comment:

0 comments: