നെല്ല് വിശേഷങ്ങൾ - 2

1. ഹരിത വിപ്ലവത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലെത്തിയ കുറിയ, ഉദ്പാദനക്ഷമത കു‌ടിയ നെല്ലിനങ്ങൾ ഏവ?
ഉത്തരം :-  ഐ.ആർ - 8,തായ് ചുണ്ട നേറ്റീവ് - 1   

2. കേരളത്തിൽ ഏറ്റവും പ്രചാരമുള്ള നെല്ലിനങ്ങൾ ?
ഉത്തരം :-  ജ്യോതി,ഉമ 

3. ആയുർവേദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രസിദ്ധമായ നെല്ലിനം ?
ഉത്തരം :-  ഞവര 

4. എന്താണ് കവുങ്ങിൽ പുത്താല ?
ഉത്തരം :-  മലരുണ്ടാക്കാൻ അനുയോജ്യമായ ഒരു നാടൻ നെല്ലിനം 

5. എന്താണ് തെക്കൻ ?
ഉത്തരം :-  അവിലുണ്ടാക്കാൻ അനുയോജ്യമായ ഒരു നാടൻ നെല്ലിനം 
onam offers for kerala
6. പുട്ടിനും മുറുക്കിനും വിശേഷപ്പെട്ട നാടൻ നെല്ലിനം ?
ഉത്തരം :-  കരിവണ്ണൻ 

7. ഒരേക്കറിൽ വിതയ്ക്കുന്നതിന് ശരാശരി എത്ര കിലോഗ്രാം നെൽവിത്ത് വേണ്ടിവരും?
ഉത്തരം :-  32 മുതൽ 40 കിലോഗ്രാം (ഒരു ഹെക്ടർ ആണെങ്കിൽ 80-100 കിലോഗ്രാം)

onam offers for kerala
8. നെൽപ്പാടങ്ങളിൽ കുമ്മായം ചേർക്കുന്നത് എന്തിന് ?
ഉത്തരം :-  അമ്ലത (പുളിരസം) കുറയ്ക്കാൻ 

9. പറിച്ചു നടുന്ന പാടങ്ങളിൽ ഒരേക്കറിൽ പറിച്ചു നടുന്നതിന് ഞാറ്റടി തയ്യാറാക്കാൻ എത്ര നെല്ല് വേണം ?
ഉത്തരം :-  24 - 34 കിലോഗ്രാം (ഒരു ഹെക്ടറിൽ 60-85 കിലോഗ്രാം)

10. കമ്പയിൻ ഹാർവെസ്റ്റർ എന്ന യന്ത്രത്തിന്റെ ഉപയോഗമെന്ത് ?
ഉത്തരം :-  നെൽപ്പാടങ്ങളിൽ കൊയ്തും മെതിയും ചെയ്യാൻ 
onam offers for keralaകേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

നെല്ല്

പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

Post A Comment:

0 comments: