നെല്ല് വിശേഷങ്ങൾ

ചോദ്യങ്ങൾ 
  1. നെല്ലിന്റെ ജന്മനാളായി കേരളത്തിൽ കൊണ്ടാടുന്ന ദിവസം ?
  2. നെല്ലിന്റെ ശാസ്ത്രീയ നാമം ?
  3. മലയോരങ്ങളിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ചു ചെയ്തിരുന്ന കേരളത്തിലെ പരമ്പരാഗത കൃഷി രീതി ?
  4. വിരിപ്പിന്റെയും മുണ്ടകന്റെയും വിത്തിനങ്ങൾ ഒരുമിച്ച് വിതയ്ക്കുന്ന രീതി ?
  5. കുട്ടനാട്ടിലെ നിലങ്ങൾ ഏതു വിഭാഗത്തിൽ പെടുന്നു?
  6. 'കുളപ്പാലകൃഷി ' എന്താണ്?
  7. കുട്ടനാട്ടിലെ 'നെല്ലും മീനും' കൃഷി രീതി എന്താണ് ഉദ്ദേശിക്കുന്നത് ?
  8. കുട്ടനാടിന് ചേർന്ന അത്യുൽപ്പാദന ശേഷിയുള്ളതും 115-120 ദിവസം മൂപ്പുള്ളതുമായ  ഒരു നെല്ല് വിത്തിനം മാങ്കോമ്പ് നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ചു ഏതാണത് ?
  9. കുട്ടനാടിന് ചേർന്ന അത്യുൽപ്പാദന ശേഷിയുള്ളതും 100 -105 ദിവസം മൂപ്പുള്ളതുമായ  ഒരു നെല്ല് വിത്തിനം മാങ്കോമ്പ് നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ചു .മഴയ്ക്ക്‌ മുൻപ് കൊയ്തെടുക്കാം എന്നതാണ് ഈ വിത്തിന്റെ സവിശേഷത .ഏതാണ് ആ വിത്തിനം  ?  
  10. വയനാടാൻ സുഗന്ധ നെല്ലിനങ്ങൾ ഏവ ?
ഉത്തരങ്ങൾ 
  1. കന്നിമാസത്തിലെ മകം നാൾ 
  2. ഒറൈസ സറ്റെവ
  3. പുനം കൃഷി (വനം കൃഷി)
  4. കുട്ടുമുണ്ടൻ
  5. കായൽ നിലങ്ങൾ (കായൽ പാടശേഖരങ്ങൾ)
  6. കുട്ടനാടിലെ ചില പ്രദേശങ്ങളിൽ പുഞ്ചകൃഷിക്ക് ശേഷം വേനലിൽ ലഭിക്കുന്ന മഴയെ ആശ്രയിച്ച് ചെയ്യുന്ന കൃഷി 
  7. പുഞ്ചകൃഷിക്ക് ശേഷം പാടത്ത് വെള്ളം കയറ്റി മത്സ്യം വളർത്തുന്നു .
  8. ഗൗരി 
  9. പ്രത്യാശ 
  10. ജീരകശാല, ഗന്ധകശാല 

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

നെല്ല്

Post A Comment:

0 comments: