ഒഴിവിന് ആനുപാതിക ലിസ്റ്റ് പരിഗണനയിലെന്ന് മുഖ്യമന്ത്രി

പ്രതീക്ഷിക്കുന്ന ഒഴിവുകൾക്ക് ആനുപാതികമായി പിഎസ്സി റാങ്ക് ലിസ്റ്റ് തയാറാക്കുന്നതു സർക്കാരിന്റെ പരിഗണനയിലാണെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഒഴിവുകളേക്കാൾ വളരെയധികം ഉദ്യോഗാർത്ഥികളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് ചൂഷണങ്ങൾക്കും അനഭിലക്ഷണീയ പ്രവണതകൾക്കും വഴിവയ്‌ക്കുന്ന സാഹചര്യത്തിലാണ് ലിസ്റ്റ് ചുരുക്കാൻ ആലോചിക്കുന്നത്.
ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് കെ.കെ.ദിനേശൻ കമ്മീഷനെ നിയമിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
PSC നിയമനം സംബന്ധിച്ച വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിലവിലുള്ള തസ്തികകൾ, ജോലി ചെയ്യുന്നവർ, വിരമിക്കൽ തീയതി, ദീർഘകാല അവധി, നിയമനം നടത്താൻ അനുവദനീയ തസ്തികകൾ തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതു പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

RELATED POSTS

News

Post A Comment:

0 comments: