05.02.2021 തീയതിയിൽ നടത്താനിരുന്ന ഇന്റർവ്യൂ സമയക്രമത്തിൽ മാറ്റം വന്നിട്ടുണ്ട്..

വിവിധ പി.എസ്.സി ഓഫിസുകളിൽ വച്ചുനടക്കുന്ന ഇന്റർവ്യൂ സമയക്രമത്തിൽ മാറ്റം വന്നിരിക്കുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കൂ. 
തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ വച്ചു 05.02.2021 തീയതിയിൽ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ 02.02.2021 തീയതിയിലേയ്ക്കുമാറ്റി പുനർ നിശ്ചയിച്ചിരിക്കുന്നു. 

വ്യവസായ പരിശീലന വകുപ്പി (INDUSTRIAL TRAINING DEPARTMENT)-ലെ JUNIOR INSTRUCTOR (TURNER) കാറ്റഗറി നമ്പർ 551/2017 തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇന്റർവ്യൂ 03.02.2021, 04.02.2021, 05.02.2021, 11.02.2021 എന്നീ തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്നു. എന്നാൽ 05.02.2021 തീയതിയിൽ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ 02.02.2021 തീയതിയിലേയ്ക്കുമാറ്റി പുനർ നിശ്ചയിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾ പഴയ തീയതി പ്രകാരമുള്ള ഇന്റർവ്യൂ മെമ്മോ തന്നെ ഉപയോഗിച്ച് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഇന്റർവ്യൂ സംബന്ധിച്ച മറ്റ് കാര്യങ്ങളിൽ മാറ്റമില്ല. സംശയ നിവാരണത്തിനായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഗവൺമെന്റ് റിക്രൂട്ട്മെന്റ് (GR IX) വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. (0471- 2546446)


RELATED POSTS

Change of Plan

INTERVIEW

Post A Comment:

0 comments: