51 തസ്‌തികകളില്‍ പിഎസ്‌സി വിജ്ഞാപനം ഉടനെ ഉണ്ടാവും

വിവിധ വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർമാരുടെ അടക്കം 51 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. 

പ്രധാന തസ്തികകൾ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവൺമെന്റ്‌ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്) സൂപ്രണ്ട്, ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ് 1, വനിതാ ശിശു വികസന വകുപ്പിൽ കെയർടേക്കർ (ഫീമെയിൽ), കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ (പാർട്ട് ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ്‌ മാനേജർ (ബോയിലർ ഓപ്പറേഷൻ), കാസർകോഡ് ജില്ല ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ് കന്നട മാധ്യമം -തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ് മലയാളം മാധ്യമം -തസ്തികമാറ്റം), വിവിധ ജില്ലകളിൽ പ്രിൻറിങ് വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ് 2, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), വിവിധ ജില്ലകളിൽ  എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം -പട്ടികവർഗം), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), വിവിധ ജില്ലകളിൽ ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം), വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌ (പട്ടികജാതി/പട്ടികവർഗം), കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്‌ പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (ഏഴാം എൻസിഎ- പട്ടികജാതി, പട്ടികവർഗം), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ് കീപ്പിങ് ഒന്നാം എൻസിഎ- മുസ്ലിം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ.പോളിടെക്നിക്കുകൾ) ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ് (ഒന്നാം എൻസിഎ- പട്ടികവർഗം).

RELATED POSTS

News

Post A Comment:

0 comments: