ആണ്ടുകളിലൂടെ - 1904

Share it:
രോ വർഷത്തെ സംഭവങ്ങളെ നമ്മുക്ക് ഇവിടെ പരിചയപ്പെടാം...പല വർഷങ്ങളിൽ നടന്ന സംഭവങ്ങൾ പി.എസ്.സി പരീക്ഷകളിലും മറ്റ് മത്സര പരീക്ഷകളിലും ചോദ്യങ്ങളായി വരാറുണ്ട്.
# തിരുവിതാംകൂറിൽ Legislative Council-ന് പുറമെ ശ്രീമൂലം പ്രജാസഭ (Popular Assembly) സ്ഥാപിച്ച വർഷം.

# തിരുവിതാംകൂറിൽ പ്രജാസഭയുടെ ആദ്യ യോഗം നടന്ന വർഷം.
# SNDP യോഗത്തിന്റെ മുഖപത്രമായി തിരുവനന്തപുരത്തുനിന്ന് കുമാരനാശാൻ പത്രാധിപരായി 'വിവേകോദയം' ദ്വൈമാസികയായി ആരംഭിച്ച വർഷം.
# മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ അഴകത്തു പദ്മനാഭക്കുറുപ്പിന്റെ 'രാമചന്ദ്ര വിലാസം' പ്രസിദ്ധീകരിച്ച വർഷം.
# ലാൽ ബഹാദൂർ ശാസ്ത്രി ജനിച്ച വർഷം.
# ബ്രിട്ടീഷ് സർക്കാരിന്റെ 'കേസരി ഹിന്ദ്' എന്ന ബഹുമതി ലഭിച്ച ആദ്യ ചിത്രകാരൻ രാജാ രവിവർമ്മയ്ക്ക് നൽകിയ വർഷം.
# ആനി ബസന്റ് മദ്രാസ് ഹിന്ദു അസോസിയേഷൻ രൂപവത്കരിച്ച വർഷം.
# ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി ചെന്നൈയിൽ സ്ഥാപിതമായ വർഷം.
# കമാണ്ടർ ഓഫ് ദ ഇന്ത്യൻ എമ്പയർ എന്ന ബഹുമതിയ്‌ക്ക് സി.ശങ്കരൻ നായർ അർഹനായ വർഷം.
# ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ദർബനിനടുത്ത് ഫീനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ച വർഷം.
# തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ (കൊല്ലം - തിരുനെൽവേലി) നിലവിൽവന്ന വർഷം.
# ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം.
# സമാധാന നൊബേലിന് അർഹമായ ആദ്യ സംഘടന എന്ന വിശേഷണം Institute of International Law എന്ന സ്ഥാപനത്തിന് അർഹമായ വർഷം. 
മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളുമായി ബന്ധപ്പെട്ട വിവരം ചുവപ്പ് നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

Share it:

Year To Remember

Post A Comment:

0 comments: