പ്രസവാവധി

180 ദിവസമാണ് പ്രസവാവധി. സർവ്വീസിൽ കയറുന്നതിന് മുൻപ് പ്രസവം നടന്നവർക്കും ഈ ലീവ് കിട്ടും. പ്രസവം നടന്ന തീയതി മുതൽ 180 ദിവസത്തിൽ എത്ര നാൾ ബാക്കിയുണ്ടോ അത്രയും നാൾ സർവ്വീസിൽ പ്രവേശിച്ച് അടുത്ത ദിവസം മുതൽ എടുക്കാം.

 NB:  പ്രസവം നടന്ന് 180 ദിവസം കഴിഞ്ഞാൽ പിന്നെ ഈ ലീവ് ലഭിക്കില്ല. അങ്ങനെയുള്ളവർ എത്രയും വേഗം വീണ്ടും പ്രസവിക്കാൻ നോക്കുക എന്നതല്ലാതെ വേറെ യാതൊരു മാർഗ്ഗവുമില്ല.
പ്രസവം നടന്ന വിവരം കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പിയോ ലീവ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.  പ്രസവാവധി സർവ്വീസിൽ ആകെ ഇത്രവട്ടമേ ലഭിക്കൂ എന്ന് നിജപ്പെടുത്തിയിട്ടില്ല.  ആരോഗ്യം അനുവദിക്കുമെന്കിൽ എത്ര വട്ടം വേണേലും ധൈര്യമായി പ്രസവിക്കാം എന്നർത്ഥം.
പ്രസവാവധി പ്രസവത്തിന് ആറുമാസം മുൻപ് മുതൽ അത്യാവശ്യമെന്കിൽ എടുക്കാം. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കണം.
പ്രസവാവധി പ്രൊബേഷന് യോഗ്യകാലമാണ്.
പ്രസവാവധി കൂടാതെ അബോർഷൻ ആകുന്നവർക്ക് മിസ്കാരേജ് ലീവ് എന്ന പേരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൻമേൽ 45 ദിവസത്തെ അവധി ലഭിക്കും.

RELATED POSTS

Department Test

Leaves

Post A Comment:

0 comments: