കമ്പനി/കോർപ്പറേഷൻ അസിസ്റ്റന്റ് റാങ്ക്പട്ടിക റദ്ദാകുന്നു

തിരുവനന്തപുരം: കമ്പനി/കോർപ്പറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക്പട്ടിക റദ്ദാകാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. റിപ്പോർട്ട് ചെയ്ത് നിയമനത്തിന് ശുപാർശചെയ്ത ഒഴിവുകൾ പോലും നഷ്ടപ്പെടുന്ന സ്ഥിതിയാണ്.  സെപ്റ്റംബർ 28-ന് മൂന്നുവർഷം പൂർത്തിയാക്കുന്ന റാങ്ക്പട്ടികയിൽ നിന്ന് ഇതുവരെ 2658 പേർക്കാണ് നിയമനശുപാർശ ലഭിച്ചത്. ഇതിൽനിന്ന് കെ.എസ്.ആർ.ടി.സി.യിലേക്ക് അയച്ച 209 നിയമനശുപാർശകൾ ഹൈക്കോടതി വിധിപ്രകാരം പിൻവലിക്കാൻ സാധ്യതയുണ്ട്.

12,409 പേരുള്ള റാങ്ക്പട്ടികയിൽനിന്ന് മൂന്നുവർഷംകൊണ്ട് 2500 പേർക്ക് മാത്രമാണ് നിയമനശുപാർശ കിട്ടിയത്. റാങ്ക്പട്ടിക കാലാവധി അവസാനിക്കുന്ന ദിവസങ്ങളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് സർക്കാർ ഊർജിതമാക്കാറുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ സർക്കാരിന് കാര്യക്ഷമമായി ഇടപെടാനായില്ല. കെ.എസ്.ആർ.ടി.സി.യിൽ ഒഴിവില്ലെന്ന വാദം അംഗീകരിച്ച് 209 നിയമനശുപാർശകൾ സ്വീകരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
നേരത്തേ നിയമന ഉത്തരവ് നൽകി ജോലി സ്വീകരിക്കാതിരുന്ന 209 പേരുടെ എൻ.ജെ.ഡി. ഒഴിവുകളാണ് കെ.എസ്.ആർ.ടി.സി. റിപ്പോർട്ട് ചെയ്തത്. അതിലേക്ക് പി.എസ്.സി. അയച്ച നിയമനശുപാർശയിൽ ഇതുവരെ ജോലി നൽകിയിട്ടില്ല. ഹൈക്കോടതി വിധി പി.എസ്.സി. അംഗീകരിക്കുന്ന പക്ഷം 209 നിയമന ശുപാർശകൾ തിരിച്ചുവിളിച്ച് മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റിനൽകേണ്ടി വരും. 9700-ഓളം പേരാണ് ജോലി പ്രതീക്ഷിച്ച് റാങ്ക്പട്ടികയിലുള്ളത്. പ്രളയകാലത്ത് ഒഴിവ് റിപ്പോർട്ട് ചെയ്യാത്തത് പരിഗണിച്ച് റാങ്ക്പട്ടികകൾക്ക് അധിക കാലാവധി അനുവദിച്ചാലേ ഇവരിൽനിന്ന് കുറച്ചുപേർക്കെങ്കിലും നിയമനം ലഭിക്കൂ

RELATED POSTS

Post A Comment:

0 comments: