Daily Current Affairs 9th November 2015

Daily Current Affairs | Current Affairs Questions | PSC Current Affairs Questions | Kerala PSC Current Affairs Questions | Expected Current Affairs Questions | Malayalam Current Affairs Questions | PSC Malayalam Current Affairs Questions | Kerala PSC Malayalam Current Affairs Questions | Current Affairs Question of the Day | Important Incidents Current Affairs
------------------------------------

1. ബിഹാർ തിരഞ്ഞെടുപ്പിൽ നിതീഷ്‌ കുമാറും ലാലു പ്രസാദ്‌ യാദവും നേത്യത്വം നൽകുന്ന വിശാല സഖ്യം (മഹാസഖ്യം) 178 സീറ്റുകൾ നേടി അധികാരത്തിലെത്തി.നിതീഷ്‌ കുമാർ വീണ്ടും മുഖ്യമന്ത്രിയാകും

2. കൊങ്കൺ പാത ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണ പദ്ധതികൾ റെയിൽവേ മന്ത്രി സുരേഷ്‌ പ്രഭു ഉദ്ഘാടനം ചെയ്തു.പാത പൂർണമായും ഇരട്ടിപ്പിക്കുന്നതിന്‌ 10500 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌

3. 900 കോടി പ്രകാശ വർഷം അകലത്തിലുള്ള റേഡിയോ തരംഗങ്ങൾക്ക്‌ സമാനമായ തരംഗദൈർഘ്യമുള്ള പുതിയ നക്ഷത്രക്കൂട്ടത്തെ കണ്ടെത്തി.പൂനയിലെ നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോ ഫിസിക്സിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ഈ നക്ഷത്ര സമൂഹത്തിന്‌ ജെ.021659-044920 എന്നാണ്‌ പേര്‌ നൽകിയിരിക്കുന്നത്‌


4. മ്യാൻമർ രാഷ്ട്രീയത്തിലെ ഏറെ നിർണായകമായ പൊതു തിരഞ്ഞെടുപ്പ്‌ പൂർത്തിയായി.അരനൂറ്റാണ്ട്‌ നീണ്ട പട്ടാള ഭരണത്തിനിടെ രാജ്യത്ത്‌ നടക്കുന്ന ഏറ്റവും സ്വതന്ത്രമായ തിരഞ്ഞെടുപ്പാണിത്‌

5. സിംഗപ്പൂരിലെ വെർട്ടിക്കൽ വില്ലേജിന്‌ ഈ വർഷത്തെ ബിൽഡിംഗ്‌ ഓഫ്‌ ദി ഇയർ ബഹുമതി ലഭിച്ചു

6. രഞ്ജി ട്രോഫി ക്രിക്കറ്റിൽ 10000 റൺസ്‌ തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോർഡ്‌ വസീം ജാഫറിന്‌ ലഭിച്ചു

7. കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള സൂപ്പർ ലീഗിന്റെ ബ്രാൻഡ്‌ അംബാസഡറായി മുൻ ഹോളണ്ട്‌ താരം റൂദ്‌ ഗുള്ളിറ്റിനെ തിരഞ്ഞെടുത്തു

8. വെസ്റ്റ്‌ ഇൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ശ്രീലങ്ക 3-0 ന്‌ സ്വന്തമാക്കി

RELATED POSTS

Daily Current Affairs

Post A Comment:

0 comments: