പി.എസ്.സിയെ അടുത്തറിയാം - 01

Public Service Commission അഥവാ PSC ഒരു ഭരണഘടനാനുസൃതമായ സ്ഥാപനമാണ്‌. ഇന്ത്യൻ ഭരണഘടനയിലെ Article 315(1) പ്രകാരം രൂപീകൃതമായ ഈ സ്ഥാപനമാണ്‌ സർക്കാർ , അർധസർക്കാർ ,പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നത്.
PSC യുടെ ചുമതലകൾ
  1. എല്ലാ  സർക്കാർ , അർധസർക്കാർ ,പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന സ്ഥിരം ഒഴിവുകളിൽ നിയമിക്കുന്നതിനായി ഉദ്യോഗാർഥികളെ തിരഞ്ഞെടുത്ത് ശിപാർശ ചെയ്യുക.
  2. സർക്കാർ , അർധസർക്കാർ ,പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളുടെ പേര്, ശമ്പളനിരക്ക്, പ്രായം, യോഗ്യത, നിയമനരീതി തുടങ്ങിയവ ഉൾപ്പെടുന്ന special rules തയ്യാറാക്കുക.
  3. സർക്കാർ , അർധസർക്കാർ ,പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഉദ്യോഗക്കയറ്റം നല്കുന്നതിനുള്ള യോഗ്യത നിർണയിക്കുന്ന Department Examination നടത്തുക.
  4. സർക്കാർ , അർധസർക്കാർ ,പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ശിക്ഷണ നടപടികളിൻമേൽ സർക്കാരിന് ഉപദേശം നല്കുക.
  5. കാലാകാലങ്ങളിൽ കമ്മീഷനോട് റഫർ ചെയ്യുന്ന സർവീസ് സംബന്ധമായ എല്ലാ കാര്യങ്ങളിലും സർക്കാരിന് ആവശ്യമായ ഉപദേശങ്ങൾ നല്കുക.

RELATED POSTS

പി.എസ്.സിയെ അടുത്തറിയാം

Post A Comment:

0 comments: