പോലീസ് ഇന്ത്യയിൽ - 1

Share it:
 | നന്നായി പഠിക്കാം | Last Grade Servent Malayalam Questions | LGS Malayalam Questions | Last Grade Servant Questions | പൊതുവിജ്ഞാന ചോദ്യങ്ങൾ | Kerala PSC Last Grade Servant Selected Questions | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions | പോലീസ് പരീക്ഷാ ചോദ്യങ്ങൾ  | അധ്യാപക പരീക്ഷാ ചോദ്യങ്ങൾ
--------------------------------------------------------
PSC Malayalam Questions and Answers - 104
--------------------------------------------------------
പൗരാണിക കാലം മുതൽക്കെ ഇന്ത്യയിൽ പോലീസിന്റെ ആദിമ രൂപങ്ങൽ ഉണ്ടായിരുന്നു. ഗ്രാമത്തലവന്മാർ മുതൽ രാജാവ് വരെ നീതി നിർവഹണം നടത്തിയിരുന്നു.
മുഗൾ ഭരണത്തോടെയാണ് ഭാരതത്തിലെ ക്രമസമാധാന പരിപാലനത്തിൽ കാര്യമായ മാറ്റം ഉണ്ടായത്. അറേബ്യയിലെ ക്രമസമാധാന പരിപാലന സമ്പ്രദായത്തിന്റെ ചുവടുപിടിച്ച് ഉദ്യോഗസ്ഥർക്ക് കൂടുതൽ പ്രാതിനിധ്യമുള്ള സംവിധാനം നിലവിൽ വന്നു. ഇക്കാലത്ത് കൊത്തുവാൾ, ഫൗജ്ദാർ തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങൾ ഉണ്ടായത്.

ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയുടെ കാലത്ത് ഇന്ത്യയിലെ പോലീസ് സംവിധാനം വീണ്ടും മാറ്റങ്ങൾക്ക് വിധേയമായി.ജമീന്ദാർമാരുടെ പോലീസ് അധികാരങ്ങൾ എടുത്തുകളഞ്ഞു. 1770-ൽ ഫൗജ്ദാർ സ്ഥാനം നിർത്തലാക്കി. ഈ സ്ഥാനം പിന്നീട് ഉദ്യോഗസ്ഥന്മാർക്ക് നല്കി.

മജിസ്ട്രേട്ട്മാരുടെ ജോലിയും ഉദ്യോഗസ്ഥർക്ക് നല്കി. ഓരോ ജില്ലയേയും ചെറു ഘടകങ്ങളായി വിഭജിച്ച്‌ ഓരോന്നിന്റെയും തലവനായി ദരോഗമാരെ നിയമിച്ചു. നഗരങ്ങളിലേക്ക് പ്രത്യേക കൊത്തുവാൾ യൂണിറ്റുകളെ നിയമിച്ചു.

1813-ൽ നിയോഗിക്കപ്പെട്ട ഒരു കമ്മറ്റി പോലീസിന്റെ ചുമതല  മജിസ്ട്രേട്ട്മാരിൽ നിന്നും മാറ്റി റവന്യു ഉദ്യോഗസ്ഥർക്ക് നല്കണമെന്ന് ശുപാർശ ചെയ്തു. ഇത് മദ്രാസ് പ്രസിഡൻസിയിൽ 1816-ലും ബോംബെ 
പ്രസിഡൻസിയിൽ 1827-ലും നടപ്പാക്കി. എന്നാൽ ബംഗാളിൽ ദരോഗ സമ്പ്രദായം തുടർന്നു .

1843-ൽ പോലീസ് ഉദ്യോഗസ്ഥ ശ്രേണിയിൽ ഇൻസ്പെക്ടർ ജനറൽ, ഡെപ്യുട്ടി ഇൻസ്പെക്ടർ ജനറൽ, ഡിസ്ട്രിക്ട് സൂപ്രണ്ട് ഓഫ് പോലീസ് എന്നീ പദവികൾ നിലവിൽ വന്നു.

1857-ലെ കലാപത്തോടെ പോലീസിനെ ശക്തിപ്പെടുത്താൻ ബ്രിട്ടീഷ്‌ ഗവന്മെന്റ് തീരുമാനിച്ചു. 1860-ൽ പോലീസ് കമ്മീഷനെ നിയമിച്ചു. കമ്മീഷന്റെ ശുപാർശ പ്രകാരം പോലീസ് സംവിധാനത്തെ കൂടുതൽ പരിഷ്കരിച്ചു. 1861-ൽ പുതിയ പോലീസ് ആക്ട് നിലവിൽ വന്നു. നാട്ടുരാജ്യങ്ങളും ഈ നിയമം തത്വത്തിൽ അംഗീകരിച്ചു. 1905-ൽ പോലീസ് സംവിധാനം വീണ്ടും പരിഷ്കരിച്ചു. പിന്നീട് സ്വതന്ത്രലബ്ധി വരെ കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ല.  
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
Share it:

Police

Post A Comment:

0 comments: