പി.എസ് .സി.പരീക്ഷ എങ്ങനെ നേരിടാം ?? - 3

Share it:
How to Prepare for PSC Examinations | How to Prepare a Timetable for Competitive Examination | How to Study for PSC Examination | Steps for Success in Kerala PSC Examination | PSC Examination Study Tips Kerala PSC Examination Preparation | How to Start Preparing for PSC Examination | First Rank in PSC Examination | How to Success in Kerala PSC Exam | Success Tips for PSC Examination |
കുറഞ്ഞ നേരം, കൂടുതൽ നേട്ടം 
-----------------------------------------------------
കൂടുതൽ കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉള്ളവരെ അലട്ടുന്ന പ്രശ്നമാണ് സമയക്കുറവ്. ദിവസത്തിൽ 24 മണിക്കൂർ മാത്രമേയുള്ളല്ലോ എന്ന തോന്നൽ ഗൗരവത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരേയും ബുദ്ധിമുട്ടിക്കും. പക്ഷെ നേരം നിയന്ത്രണത്തിലല്ല. ലഭ്യമായ നേരം ബുദ്ധിപൂർവം വിനിയോഗിക്കുക മാത്രമാണ് ഏവർക്കും ചെയ്യാൻ കഴിയുക.
ഏകാഗ്രതയോടെ കുറെ നേരം പഠിച്ചു കഴിയുമ്പോൾ മനസ്സിന് അല്പം ക്ഷീണം വരാം. പക്ഷെ ഏതാനും മിനിറ്റുകളുടെ ഇടവേള നമ്മെ വീണ്ടും തികഞ്ഞ പ്രവർത്തന ക്ഷമതയിൽ എത്തിക്കും.
പരസ്പര ബന്ധമില്ലാത്ത പല വിവരങ്ങളും ഹൃദിസ്ഥമാക്കാൻ ശ്രമിക്കുമ്പോൾ ഏകാഗ്രത കൂടിയെ തീരു. മനസ്സ് ഏകാഗ്രമായി നിറുത്തി, അര മണിക്കൂർ പഠിക്കുന്നതിന്റെ ഗുണം, അലക്ഷ്യമായി പല മണിക്കൂർ വായിക്കാൻ ചിലവിടുന്നത്‌ കൊണ്ട് കിട്ടില്ല. വായിക്കുന്ന വിഷയത്തിൽ ശ്രദ്ധ അല്പം പോലും മാറാതെ സുക്ഷിക്കണം.
സമയം ലാഭിക്കുന്നതിന്റെ പ്രധാന രഹസ്യം സമയത്തിന്റെ പാഴ്ച്ചെലവ് കുറയ്ക്കുകയാണ്. പല പഴുതുകളിലൂടെയും സമയം പാഴാകുന്നു. സാധനങ്ങൾ തപ്പിയെടുക്കുന്നതിന് നാം എത്രയോ സമയം കളയുന്നു.സാധനങ്ങൾ കൃത്യ സ്ഥലത്ത് വയ്ക്കുന്നത് ശീലമാക്കിയാൽ ഈ പാഴ് ചിലവ് തടയാം.
Dead Line Approach എന്നൊരു സമ്പ്രദായം ഉണ്ട്. ഏതെങ്കിലും പ്രവർത്തനം തുടങ്ങുന്നതിന് മുൻപ് ഇന്ന സമയത്ത് ഇത്ര ജോലി ചെയ്യ്തു തീർക്കുമെന്ന ദ്രിടനിശ്ചയം. നാളെ വൈകീട്ട് അഞ്ചു മണിക്ക് ഈ ജോലി തീർക്കുമെന്ന് നിശ്ചയിച്ച്  മുന്നേറിയാൽ നമ്മുടെ പ്രവർത്തന വേഗം നാമറിയാതെ തന്നെ വർദ്ധിക്കും. വെറുതെ പ്രവർത്തിക്കുക , തീരുന്നത്ര തീരുക എന്ന അലസ സമീപനമാണെങ്കിൽ കാര്യങ്ങൾ ചെയ്തു തീർക്കാൻ കൂടുതൽ സമയം വേണ്ടി വരും. അയഞ്ഞ സമീപനക്കാർ ഒഴിവാക്കാവുന്ന കുശല പ്രശ്നം, പരദൂഷണം, ജോലിക്കുള്ള തയ്യാറെടുപ്പ്, അപ്രധാനമായ ചടങ്ങുകൾ എന്നിവയ്ക്കെല്ലാം വേണ്ടി ധാരാളം സമയം പാഴാക്കുന്നു. മത്സര പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിൽ ഈ സമ്പ്രദായം തീരെ പറ്റുകയില്ല.
തുടരും...... 

Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

Share it:

featured

PSC Exam Tips

പി.എസ് .സി.പരീക്ഷ എങ്ങനെ നേരിടാം ??

Post A Comment:

0 comments: