Indian Independence Movement Important Events

ഇന്ത്യൻ സ്വതന്ത്ര്യസമരത്തിലെ നാഴികക്കല്ലുകൾ 
1757 :- പ്ലാസി യുദ്ധം , ഇന്ത്യയിൽ ബ്രിട്ടീഷ്‌ ആധിപത്യം ആരംഭിക്കുന്നു.
1779 :- ടിപ്പു നാലാം മൈസൂർ യുദ്ധത്തിൽ കൊല്ലപ്പെടുന്നു മൈസൂർ ബ്രിട്ടീഷ്‌ അധീനതയിൽ .
1813 :- ചാർട്ടർ നിയമം പുതുക്കുന്നു.
1828 :- വില്യം ബന്റിക് പ്രഭു ഗവർണർ ജനറൽ.
1848 :- ഡൽഹൗസി പ്രഭു ഗവർണർ ജനറൽ, ദത്തവകാശ നിയമം നടപ്പിലാക്കി.
1856 :- കാനിംഗ് പ്രഭു ഗവർണർ ജനറൽ.
1857 :- ഒന്നാം സ്വാതന്ത്ര്യ സമരം. ശിപ്പായി ലഹള എന്ന് വിളിക്കപെടുന്ന ഈ ദേശിയ സമരം മെയ്‌ 10 നു മീററ്റിൽ ആരംഭിച്ചു.
1858 :- ഇന്ത്യൻ ഭരണം ബ്രിട്ടീഷ്‌ ഗവണ്മെന്റ് ഏറ്റെടുത്തു.ഗവർണർ ജനറൽ സ്ഥാനം വൈസ്രോയി എന്ന സ്ഥാനപ്പേരിൽ. ആദ്യ  വൈസ്രോയി കാനിംഗ് പ്രഭു.
1878 :- നാട്ടുഭാഷാ പത്ര നിയമം നടപ്പിലാക്കി.
1885 :- എ.ഒ.ഹ്യുമിന്റെ നേത്രുത്വത്തിൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ രൂപീകൃതമായി.
1905 :- ബംഗാൾ വിഭജനം .സ്വദേശി പ്രസ്ഥാനം ആരംഭിച്ചു.
1906 :- ആഗാഖന്റെ നേത്രുത്വത്തിൽ മുസ്ലിം ലീഗ് രൂപീകരിച്ചു. കോണ്‍ഗ്രസ്സിന്റെ സ്വരാജ് പ്രഖ്യാപനം.
1909 :- ഇന്ത്യൻ കൌണ്‍സിൽ നിയമം .
1911 :- ജനഗണമന ആദ്യമായി ആലപിക്കപ്പെട്ടു.[ഡിസംബർ 27 കൊൽക്കത്ത സമ്മേളനത്തിൽ]; ബംഗാൾ വിഭജനം റദ്ദാക്കി.
1912 :- ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റി.
1915 :- ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ മടങ്ങിയെത്തി. 
 1917 :- ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം - ചമ്പാരൻ നീലം കർഷകർക്ക് വേണ്ടി .
1919 :- മൊണ്ടേഗു-ചെംസ് ഫോർഡ്  ഭരണ പരിഷ്‌കാരങ്ങൾ ; ജാലിയൻ വാലാബാഗ്‌ കുട്ടക്കൊല (ഏപ്രിൽ 9)
1920 :- എം.എൻ.റോയ് ഉൾപ്പെടെ ഏഴ് അംഗങ്ങളുമായി കാമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ താഷ്കെന്റിൽ സ്ഥാപിതമായി; ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചു.
1922 :- ചൗരിചൗരാ സംഭവം ; നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി നിർത്തിവച്ചു .
1924 :- വൈക്കം സത്യാഗ്രഹം .
1927 :- സൈമണ്‍ കമ്മീഷനെ നിയമിച്ചു.
1928 :- സൈമണ്‍ കമ്മീഷൻ ഇന്ത്യയിൽ. ഇതിനെതിരെ പ്രക്ഷോഭം നയിച്ച പഞ്ചാബ്‌ സിംഹം ലാലാ ലജ്പത്റായ് പോലിസ് മർദ്ദനത്തെ തുടർന്ന് മരിച്ചു.
1929 :- ലാഹോർ കോണ്‍ഗ്രസ്സ് 'പൂർണ സ്വരാജ്' പ്രമേയം പാസാക്കി.
1930 :- പൂർണ സ്വരാജ്' പ്രമേയം അനുസരിച്ച് ജനുവരി 26 ഇന്ത്യയുടെ പല ഭാഗങ്ങളിലും സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചു.
1931 :- ഗാന്ധി-ഇർവിൻ കരാർ ഒപ്പുവച്ചു.
1932 :- രണ്ടാം സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ആരംഭം .
1935 :- ഗവന്മെന്റ് ഓഫ് ഇന്ത്യ ആക്ട്ട് നിലവിൽ വന്നു.
1937 :- സംസ്ഥാന സ്വയംഭരണ വ്യവസ്ഥകൾ നടപ്പിലാക്കാൻ തുടങ്ങി.
1942 :- ക്രിപ്സ് മിഷൻ,അധികാര കൈമാറ്റം സുഗമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആണ് മിഷൻ ഇന്ത്യയിൽ എത്തിയത്. എന്നാൽ കോണ്‍ഗ്രസ്‌ മിഷനെ തള്ളിക്കളഞ്ഞു.
ഓഗസ്റ്റ്‌ 8 :- Quit India പ്രമേയം [ബോംബെ സമ്മേളനം]
1946 :- ക്യാബിനറ്റ് മിഷന്റെ ഇന്ത്യാ സന്ദർശനം .
1947 ജനുവരി 6 :- 55 നെതിരെ 99 വോട്ടുകൾക്ക്  ഓൾ ഇന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി ഇന്ത്യാ വിഭജനം അംഗീകരിച്ചു.
ജൂണ്‍ 3 :- വിഭജനത്തിനുള്ള ബ്രിട്ടീഷ്‌ ഗവണ്മെന്റിന്റെ തിരുമാനം മൌണ്ട് ബാറ്റണ്‍ പ്രഭു പ്രഖ്യാപിച്ചു.
ഓഗസ്റ്റ്‌ 14 :- ഇന്ത്യാ വിഭജനം - പാക്കിസ്ഥാൻ സ്വതന്ത്ര രാജ്യമായി 
ഓഗസ്റ്റ്‌ 15 :- ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം. ജവഹർലാൽ നെഹ്‌റു പ്രഥമ പ്രധാനമന്ത്രിയായി . 552 നാട്ടുരാജ്യങ്ങളിൽ 549 എണ്ണവും ഇന്ത്യൻ യുണിയനിൽ ലയിച്ചു. ചേരാതെ വിട്ടുനിന്ന നാട്ടുരാജ്യങ്ങൾ - ഹൈദരാബാദ് , ജുനഗഡ്, കാശ്മീർ .     

    
   

RELATED POSTS

General Knowledge

Post A Comment:

0 comments: