എങ്ങനെ പി.എസ് .സി പരീക്ഷയ്ക്ക് ഒരുങ്ങാം ?????????

How to Prepare for LDC,How to Prepare for kerala PSC Exam,How to Prepare for PSC Examination,How to Prepare for Kerala PSC Examination,How to Prepare for LDC Examination,How to Prepare for PSC LDC Exam,How to Prepare for Kerala PSC LDC Examination,How to Prepare for Kerala PSC LDC Exam
സ്റ്റെപ്പ്  1 :- ആദ്യമായി താഴെ പറയുന്ന പുസ്തകങ്ങൾ തിരഞ്ഞെടുക്കുക.  
1. ഒരു അടിസ്ഥാന പുസ്തകം (റാങ്ക് ഫയൽ)
2. ഇയർ ബുക്ക്‌  
3. ഇംഗ്ലീഷ് ഗ്രാമർ ബുക്ക്‌ 
4. ഒരു English Dictionary 
5. പഴയ ചോദ്യപ്പേപ്പറുകൾ 
6. ഒരു നോട്ട് ബുക്ക്‌ (ആനുകാലിക വിവരങ്ങൾ എഴുതാൻ)
7. ചെറിയ നോട്ട് ബുക്ക്‌ (പേപ്പറുകൾ ചേർത്തു സ്ടപിൽ ചെയ്താലും മതി )
ഇതിനായി ഞാൻ നിർദ്ദേശിക്കുന്ന പുസ്തകങ്ങൾ താഴെ പറയുന്നു. താത്പര്യം ഉള്ളവർക്ക് നിർദ്ദേശം സ്വീകരിക്കാം . 
1. റാങ്ക് ഫയൽ ആയി മാത്രുഭൂമി ബുക്സ് പ്രസിദ്ധികരിച്ച PSC Super Fact File 
2.  മാത്രുഭൂമി ബുക്സ് പ്രസിദ്ധികരിച്ച 2009 ലെ ഇയർ ബുക്ക്‌ കിട്ടുമെങ്കിൽ ഉത്തമം, ഇല്ലെങ്കിൽ ഈ വർഷം പുറത്തിറങ്ങിയത് മതി.
3. മാത്രുഭൂമി ബുക്സ് പ്രസിദ്ധികരിച്ച PSC English പരീക്ഷാ സഹായി 
4. പഴയ ചോദ്യപേപ്പറുകൾ ഇവിടെ ലഭിക്കും.

സ്റ്റെപ്പ്  2 :- ഒരു ടൈം ടേബിൾ ഉണ്ടാക്കുക. അതിനനുസരിച്ച് അടിസ്ഥാന പുസ്തകമായി തിരഞ്ഞെടുത്ത പുസ്തകത്തിലെ ഭാഗങ്ങൾ വായിച്ച്  മനസിലാക്കുക. ഒരു തൊഴിൽ വരിക വായിക്കുക. അത് അതാത് ആഴ്ച തന്നെ വായിച്ചു മനസ്സിലാക്കുക .

സ്റ്റെപ്പ്  3  :- ചെറിയ നോട്ട് ബുക്കിൽ മറന്നുപോകാവുന്ന ഭാഗങ്ങൾ എഴുതി സുക്ഷിക്കുക,  അവ ഇടയ്ക്ക് എടുത്തു വായിക്കാവുന്നതാണ്. 

സ്റ്റെപ്പ്  4  :- ആഴ്ചയിൽ ഒരു ചോദ്യപ്പേപ്പർ എങ്കിലും ചെയ്തു നോക്കുക . കുറവുകൾ ഉള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക.

സ്റ്റെപ്പ്  5 :-  കണക്ക് , ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക്‌ ഒരു ദിവസം 2 മണിക്കൂർ എങ്കിലും ചിലവിടുക. 

സ്റ്റെപ്പ്  6 :- ആനുകാലിക വിവരങ്ങൾ എഴുതാൻ ഉള്ള ബുക്കിൽ ഓരോ ദിവസത്തെയും പത്രം വായിച്ചു പ്രാധ്യാന്യം ഉള്ളതെന്ന് തോന്നുന്ന കാര്യങ്ങൾ എഴുതി വയ്ക്കുക. കൂടാതെ ആ ബുക്കിന്റെ മറുവശത്തോ വേറൊരു ബുക്കിലോ ആനുകാലിക അവാർഡ്  വിവരങ്ങൾ എഴുതുക.

കുട്ടായി ചേർന്നുള്ള പഠന രീതിയാണ് പി.എസ്.സി പരീക്ഷയ്ക്ക് നല്ലത് . നമ്മുക്ക് അറിയാത്ത പല കാര്യങ്ങളും നമ്മുക്ക് ചിലപ്പോൾ കുട്ടുകാരിൽ നിന്നും ലഭിക്കും.കേട്ട് പഠിക്കുമ്പോൾ ഓർമ്മ കിട്ടും.
  
ഇതിനെ കുറിച്ചുള്ള നിങ്ങളുടെ നിർദേശങ്ങൾ/ അഭിപ്രായങ്ങൾ  അറിയിക്കൂ...... 

RELATED POSTS

Hot Posts

PSC Exam Study Tips

Trending Posts

Post A Comment:

12 comments:

 1. ഞാൻ LDC ക്ക് അപേക്ഷിച്ച് പഠിക്കാൻ തുടങ്ങിയിടുന്ദ്‌ ,പക്ഷെ ഒരു TIME TABLE അനുസരിച്ചല്ല പഠിക്കുന്നദ് ,ഞാൻ General Knowledge -ൽ കുറച്ചു പിന്നോട്ടാന് . ഒരു മികച്ച TIME TABLE എങ്ങനെ ഉണ്ടാക്കാം എന്നതില സഹായം പ്രതീക്ഷിക്കുന്നു

  SAFVAN
  safvanvnr@gmail.com

  ReplyDelete
 2. എന്റെ നിർദേശങ്ങൾ താഴെ പറയുന്നവയാണ് ..
  1.മാതൃഭൂമി തൊഴിൽ വാർത്ത‍ LDC Fact ഫയൽ
  2.മാതൃഭൂമി തൊഴിൽ വാർത്ത‍ ഹരിശ്രീ
  3.മാതൃഭൂമി ബുക്സ് പ്രസിദ്ധീകരണം PSC English പരീക്ഷാ സഹായി
  4.മാതൃഭൂമി തൊഴിൽ വാർത്ത‍ കണക്കിലെ രസതന്ത്രം
  5.മാതൃഭൂമി തൊഴിൽ വാർത്ത‍ കണക്കിലെ എളുപ്പവഴികൾ
  6.മാതൃഭൂമി ഇയർ ബുക്ക്‌
  7.പഴയ ചോദ്യപേപ്പറുകൾ മാതൃഭൂമി തൊഴിൽ വാർത്ത‍ പ്രസിദ്ധീകരിച്ച LDC Fact ഫയലിൽ ഉണ്ട്.

  ഞാൻ മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ നിർദേശിക്കുന്നത് എന്തെന്നാൽ അതിൽ എന്തെങ്കിലും തെറ്റ് വന്നീട്ടുണ്ടെങ്കിൽ അതിൽ അടുത്ത ആഴ്ച തന്നെ തെറ്റ് തിരുത്തുന്നുണ്ട്‌. മറ്റൊരു പ്രസിദ്ധീകരണത്തിൽ അങ്ങനെ കാണുന്നില്ല. ഇയർ ബുക്കും അവരുടെ വളരെ നല്ലതാണ്. കിട്ടുമെങ്കിൽ ഇയർ ബുക്ക്‌ തന്നെ മേടിക്കുക. അതാണ് ഇതുവരെ പ്രസിദ്ധീകരിച്ച ഇയർ ബുക്കുകളിൽ ഏറ്റവും നല്ലത്.

  ReplyDelete
 3. Mathrubhumi Thozhilvartha /harishree 's Online edition is available? Pl answer

  ReplyDelete
 4. ottaykku padichal kittilae? enikku kootayi chernu padikan arumilla.. appol enikku kittilennano?

  ReplyDelete
 5. Alasatha I'll a the chitayayi padichAl kitum.sure

  ReplyDelete
 6. enikum kittumo????????

  ReplyDelete
 7. njan ethu vare oru psc polum attend cheithitila .engane padichu thudanganm?

  ReplyDelete
 8. വളരെ നല്ലത്

  ReplyDelete
 9. community certificatinu etra naalathe validity undennariyumo

  ReplyDelete
 10. community certificate inu etra naalathe vality undennu parayaamo

  ReplyDelete
 11. padichal pani kittum :D

  ReplyDelete
 12. Hindi psc ( upsa) preparation meterials & previouse qn paper എങ്ങനെ ലഭിക്കും ?

  ReplyDelete