ഉത്തരക്കടലാസിന്റെ കോപ്പി ലഭിക്കാൻ (How can i get my OMR Answer Sheets?)

Kerala Public Service Commissionനുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകും. അവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഈ പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടക്കക്കാരായ അപേക്ഷകർക്ക് KPSC യെ അറിയാൻ ഇത് ഉപകരിക്കും 
പി.എസ്.സി നടത്തുന്ന ഓ.എം.ആർ പരീക്ഷകളുടെ ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ഉദ്യോഗാർത്ഥികൾക്ക് നൽകുന്നുണ്ട്. ഉദ്യോഗാർത്ഥികൾ ഇതിലേയ്ക്ക് നിശ്ചിത ഫോമിൽ അപേക്ഷ (https://www.keralapschelper.com/2012/10/certificate-formates.html) നൽകണം. 335 രൂപയാണ് അപേക്ഷാ ഫീസ്. ഇത് 0051 - PSC - 800 - State PSC -99-Other Receipts എന്ന അക്കൗണ്ട് ഹെഡിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടച്ച ഒറിജിനൽ ചെലാൻ രസീതും അപേക്ഷയോടൊപ്പം അയയ്‌ക്കണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 45 ദിവസത്തിനുള്ളിൽ വേണം അപേക്ഷ സമർപ്പിക്കാൻ.
ഉദ്യോഗാർത്ഥിക്ക് സ്വന്തം ഉത്തരക്കടലാസിന്റെ കോപ്പി മാത്രമേ നൽകൂ. ഒരു തവണയിൽ കൂടുതൽ കോപ്പി നൽകില്ല.രജിസ്‌ട്രേഡ് പോസ്റ്റിലാണ് ഉദ്യോഗാർത്ഥികൾക്ക് കോപ്പി അയയ്‌ക്കുന്നത്‌. ഉത്തരക്കടലാസിന്റെ എ,ബി ഭാഗങ്ങളുടെ കോപ്പികൾ നൽകും. തന്റേതല്ലാത്ത ഉത്തരക്കടലാസ് ആവശ്യപ്പെട്ടുവെന്ന് തെളിഞ്ഞാൽ അപേക്ഷകനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ഏതെങ്കിലും ന്യുനത മൂലം അസാധുവാക്കപ്പെട്ട ഉത്തരക്കടലാസുകളുടെ കോപ്പി നൽകുന്നതല്ല.

Candidates who wish to obtain a photocopy of their OMR Answer Sheets (Part A & Part B) relating to this selection shall remit a Fee of Rs. 335/- (Rupees Three Hundred and Thirty Five only) in any of the Treasuries in the State (Head of Account : 0051 - PSC - 800 - State PSC -99-Other Receipts). The duly filled in application in the prescribed form (https://www.keralapschelper.com/2012/10/certificate-formates.html) along with the original chalan should be submitted to the following address within 45 (Forty Five) days from the date of Uploading of the Ranked List in the official website of the commission. A copy of an answer sheet will be issued only once to a candidate.Copies of OMR answer sheets invalidated due to any defect will not be issued. Candidates are prohibited from applying for copy of an answer sheet which is not their own, and legal proceedings will be initiated against those who do so. Applications received after the prescribed date (45 (Forty Five) days from the date of Uploading of the Ranked List in the official website of the commission) will not be entertained.

SEND APPLICATION TO
(Along with along with the original chalan)
Deputy Secretary (Examinations)-II 
Kerala Public Service Commission, 
Pattom P.O 
Thiruvananthapuram- 695004

RELATED POSTS

KPSC FAQ

Post A Comment:

0 comments: