LP/UP School Assistant New Rank List in June 2021

കഴിഞ്ഞ നവംബർ ഏഴിന് നടത്തിയ യു.പി സ്കൂൾ അസിസ്റ്റന്റ് പരീക്ഷയുടെയും നവംബർ 24-ന് നടത്തിയ എൽ.പി സ്കൂൾ പരീക്ഷയുടെയും മൂല്യനിർണ്ണയം പൂർത്തിയായി വരുന്നു. എൽ.പി. വിഭാഗം നിലവിലെ റാങ്ക് പട്ടികയിൽ നിന്ന് അഞ്ചു ജില്ലകളിൽ റാങ്ക് പട്ടികയിലെ മുഖ്യ പട്ടികയിൽ ആരും തന്നെ അവശേഷിക്കാത്തതിനാൽ നിയമനം നിർത്തിവച്ചിരിക്കുകയാണ്. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഇത്തരത്തിൽ നിയമനം നിന്ന് പോയത്. കോടതി നിർദേശപ്രകാരം റാങ്ക് പട്ടിക നിലനിർത്തിയിരുന്നു എന്നീ ഉള്ളു. മറ്റ് ജില്ലകളിലെ റാങ്ക് പട്ടികയ്‌ക്ക് ഈ വർഷം അവസാനം വരെ കാലാവധിയുണ്ട്. സ്‌കൂളുകൾ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കാത്തതിനാൽ ഒഴിവുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യുന്നില്ല. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി തികച്ച ശേഷമായിരിക്കും പുതിയ റാങ്ക് പട്ടിക നിലവിൽ വരികയെന്നാണ് പി.എസ്.സി അറിയിച്ചിരിക്കുന്നത്. യു.പിയിൽ എല്ലാ ജില്ലകളിലും തന്നെ റാങ്ക് പട്ടിക നിലവിലുണ്ട്.
ഫെബ്രുവരി അവസാനത്തോടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു വരുന്ന ഏപ്രിൽ, മെയ്, മാസങ്ങളിൽ അഭിമുഖം നടത്തി ജൂൺ മധ്യത്തോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് പി.എസ്.സി.ചുരുക്കപ്പട്ടികയിൽ മുൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനേക്കാൾ ഉദ്യോഗാർത്ഥികളെ ഉൾപെടുത്താൻ തീരുമാനം കൈക്കൊണ്ടിട്ടുണ്ട് എന്നാണ് വിവരം.

RELATED POSTS

News

Post A Comment:

0 comments: