Kerala PSC Examination Process (പി.എസ്.സി പരീക്ഷാപ്രക്രിയ എങ്ങനെ?)

Kerala Public Service Commissionനുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകും. അവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഈ പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടക്കക്കാരായ അപേക്ഷകർക്ക് KPSC യെ അറിയാൻ ഇത് ഉപകരിക്കും
പിഎസി റാങ്ക് ലിസ്റ്റുകൾ തയാറാക്കുന്നതിനു മുൻപ് എഴുത്തു പരീക്ഷി / ഒഎംആർ പരീക്ഷ, പ്രായോഗിക പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവ നടത്താറുണ്ട്. ജോലിയുടെ പ്രാധാന്യം പരിഗണിച്ചാണ് ഇവയിലേതെല്ലാം നടത്തണമെന്ന് PSC തീരുമാനിക്കുന്നത്. പ്രതിവർഷം ശരാശരി 25 ലക്ഷത്തോളം ഉദ്യോഗാർഥികൾക്ക് വേണ്ടി PSC പരീക്ഷ നടത്തുന്നുണ്ട്. LDC, LGS, Assistant Grade 2, Secretariat Assistant, University Assistant, Civil Police Officer, Forest Guard etc..   തുടങ്ങിയ തസ്തികകളുടെ പരീക്ഷ നടക്കുന്ന വർഷങ്ങളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥിക ളുടെ എണ്ണം വളരെ കൂടുതലായിരിക്കും.
ചോദ്യപേപ്പർ തയാറാക്കുന്നതിന് അതീവ രഹസ്യവും സുരക്ഷിതവുമായ നടപടിക്രമമാണ് PSC കാലാകാലങ്ങളിൽ സ്വീകരിച്ചു വരുന്നത്. ഉയർന്ന ബിരുദങ്ങളും സുദീർഘമായ പരിചയവുമുള്ള വിദഗ്ദ്ധരെകൊണ്ടാണ് ചോദ്യപേപ്പർ തയാറാക്കുന്നത്. ഒരു പരീക്ഷയ്‌ക്ക് വേണ്ടി നാലോ അഞ്ചോ (കുറഞ്ഞത് മൂന്ന്) പരീക്ഷകരിൽ നിന്നും സീൽ ചെയ്ത പായ്‌ക്കറ്റിൽ ചോദ്യങ്ങൾ വാങ്ങും. പരീക്ഷയുടെ സിലബസും ചിലപ്പോൾ മുൻ പരീക്ഷയുടെ ചോദ്യപേപ്പറും ചോദ്യകർത്താക്കൾക്ക് അയച്ചുകൊടുക്കും. പരീക്ഷാ കൺട്രോളർക്ക് പരീക്ഷകരിൽ നിന്ന് ലഭിക്കുന്ന പായ്‌ക്കറ്റിന്റെ പുറം കവർ ഇളക്കി മാറ്റിയ ശേഷം PSC സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഇപ്രകാരം ലഭിച്ച കവറുകളിൽ ഒന്നു തിരഞ്ഞെടുക്കും. ഇങ്ങനെ തിരഞ്ഞെടുക്കുന്ന കവറിന്റെ പുറത്ത് യാതൊരു വിധ അടയാളങ്ങളും ഉണ്ടാകില്ല. പരീക്ഷയുടെ കോഡ് നമ്പർ മാത്രമേ ഉണ്ടാകൂ. പരീക്ഷാ കൺട്രോളർക്കോ PSC സെക്രട്ടറിക്കോ PSCയിലെ മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ ഏതു പരീക്ഷകന്റെ ചോദ്യമാണ് തിരഞ്ഞെടുത്തതെന്ന് പരീക്ഷ നടന്നുകഴിഞ്ഞതിനു ശേഷം മാത്രമേ അറിയാൻ കഴിയൂ. ഇപ്രകാരം തിരഞ്ഞെടുക്കുന്ന ചോദ്യപേപ്പർ സെക്യൂരിറ്റി പ്രസിൽ ആണ് അച്ചടിക്കുന്നത്. PSCയിലെ ഒരു ഉദ്യോഗസ്ഥനും പ്രസിൽ പോയോ അല്ലാതെയോ ചോദ്യപേപ്പറുകൾ ഒത്തുനോക്കാറില്ല. പ്രസിൽ നിന്നും ലഭിക്കുന്ന 20 ചോദ്യപേപ്പറുകൾ വീതം അടങ്ങുന്ന പായ്ക്കറ്റുകൾ പരീക്ഷാ കൺട്രോളറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ സൂക്ഷിക്കും. പരീക്ഷാ ദിവസം പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് ഉദ്യോഗാർഥികളെ ചോദ്യപേപ്പർ പായ്ക്കറ്റിന്റെ സുരക്ഷിതത്വം ബോധ്യതപ്പെടുത്തിയതിനു ശേഷം മാത്രമാണ് ഈ പായ്‌ക്കറ്റുകൾ തുറക്കുന്നത്. പരീക്ഷ നടക്കുന്ന ദിവസത്തെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരക്കടലാസുകൾ സീൽ ചെയ്ത പായ്‌ക്കറ്റുകളിലാക്കി അതാതു ജില്ലാ PSC ഓഫീസുകളിൽ എത്തിക്കും.
PSCയുടെ പരീക്ഷാ കലണ്ടർ പരീക്ഷയ്‌ക്ക് മൂന്ന് മാസം മുൻപ് പ്രസിദ്ധീകരിക്കും. പരീക്ഷാ സമയം, സിലബസ്, പരീക്ഷ എഴുതാൻ കോൺഫർമേഷൻ നൽകേണ്ട ദിവസങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉണ്ടാകും. ഇവ കേരള പി.എസ്.സി ഹെൽപ്പർ യഥാസമയങ്ങളിൽ പ്രസിദ്ധീകരിക്കാറുണ്ട്.
ഉത്തരക്കടലാസ് യന്ത്ര സഹായത്താലാണ് മൂല്യനിർണയം നടത്തുന്നത്. പരീക്ഷാ ഹാളിൽ വച്ച് ഉദ്യോഗാർഥികൾ ഉത്തരക്കടലാസിന്റെ റജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയ ഭാഗവും ഉത്തരങ്ങൾ രേഖപ്പെടുത്തിയ ഭാഗവും ബാർകോഡിനു മധ്യത്തിലൂടെ വേർപെടുത്തുന്നുണ്ട്. യന്ത്രസഹായത്തിലൂടെ അല്ലാതെ ഉത്തരക്കടലാസ് തിരിച്ചറിയാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. വിവരണാത്മക പരീക്ഷകൾക്ക് ഉത്തരക്കടലാസിൽ ഫാൾസ് നമ്പർ ഇട്ട് കേന്ദ്രീകൃത മൂല്യ നിർണയമാണ് നടത്തുന്നത്.
ഒഎംആർ പരീക്ഷയുടെ പ്രാഥമിക ഉത്തരസൂചിക PSC പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക്‌ https://pscanswer.blogspot.com/-ൽ പ്രസിദ്ധീകരിക്കും. ഉത്തരങ്ങളെ സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കൂടി കണക്കിലെടുത്തതിനു ശേഷം വിദഗ്ധപരിശോധന നടത്തും (ഉത്തരങ്ങൾ സംബന്ധിച്ച പരാതികൾ തങ്ങളുടെ ഒറ്റത്തവണ റെജിസ്റ്റർ ചെയ്ത പ്രൊഫൈലിൽ കൂടി പ്രാഥമിക ഉത്തരസൂചിക പ്രസിദ്ധീകരിച്ച തിയതി മുതൽ അഞ്ചു ദിവസത്തിനുള്ളിൽ നൽകണം) പരിശോധനയ്‌ക്ക് ശേഷം ഉത്തരസൂചികയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയ ശേഷം അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കും. ഈ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ് മൂല്യനിർണ്ണയം നടത്തുന്നത്.

RELATED POSTS

KPSC FAQ

Post A Comment:

0 comments: