Kerala PSC Certificate Verification (പി.എസ്.സി അസൽ പ്രമാണപരിശോധന)

Kerala Public Service Commissionനുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകും. അവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഈ പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടക്കക്കാരായ അപേക്ഷകർക്ക് KPSC യെ അറിയാൻ ഇത് ഉപകരിക്കും 
പി.എസ്.സി.പ്രസിദ്ധീകരിക്കുന്ന സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അസൽ പ്രമാണങ്ങളുടെ പരിശോധനയ്‌ക്കായി ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ. അസൽ പ്രമാണങ്ങളുടെ പരിശോധനയ്‌ക്ക് ഒരു നിശ്ചിത തിയ്യതിയിൽ ഹാജരാവാൻ അറിയിപ്പ് ലഭിച്ചീട്ടുള്ള ഉദ്യോഗാർത്ഥി തനിക്ക് നൽകിയീട്ടുള്ള തിയ്യതിയിലോ അതിന് മുൻപോ മതിയായ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് പ്രമാണ പരിശോധനയ്‌ക്ക് നേരിട്ട് ഹാജരാകുന്നതിന് സമയം ദീർഘിപ്പിച്ചു നൽകണമെന്ന് രേഖാമൂലം അപേക്ഷിക്കുകയാണെങ്കിൽ നിശ്‌ചയിച്ചീട്ടുള്ള പ്രമാണ പരിശോധന തിയതി മുതൽ 10 ദിവസം വരെ (ഇന്റർവ്യൂവിനോട്‌ അനുബന്ധിച്ചാണെങ്കിൽ ഇന്റർവ്യൂവിന് അവസാന തിയതിവരെ) സമയം ദീർഘിപ്പിച്ചു നൽകാറുണ്ട്. എന്നാൽ സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥയിൽ ഇളവൊന്നുമില്ല.

RELATED POSTS

KPSC FAQ

Post A Comment:

0 comments: