Interview Questions and Answers for Teaching Post Selection - 1

Share it:
Kerala PSC Helper Provide you Interview Questions and Answers for Teaching Post Selection Like Lower Primary School Teacher (LPST), Upper Primary School Teacher (UPST), High School Teacher (HST), Higher Secondary School Teacher (HSST) etc.. Study These Questions
താഴെ തന്നിരിക്കുന്ന സംവിധാനങ്ങൾ എന്തൊക്കെയെന്ന് ആദ്യം മനസിലാക്കുക.
സമ്പൂർണ്ണ 
ഓൺലൈൻ സ്കൂൾ മാനേജ്‌മെന്റ് പോർട്ടലാണ് സമ്പൂർണ്ണ. ഈ പോർട്ടലിൽ സംസ്ഥാനത്തെ ഒന്നുമുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ വിവരങ്ങളാണ് ചേർക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം, ആറാം പ്രവൃത്തിദിന കണക്കെടുപ്പ് ,തസ്തികനിര്‍ണ്ണയം, വിവിധ സ്‌കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഉച്ചഭക്ഷണം, ക്ലാസ് പ്രൊമോഷന്‍, ടി.സി. ലഭ്യമാക്കല്‍ തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരശേഖരണം  ഐ.ടി.@സ്‌കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ് നടപ്പിലാക്കുന്നത്. 

സമഗ്ര 
ജ്ഞാനനിർമ്മിതിയുടെ സാധ്യതകൾ പരമാവധി ഉറപ്പുവരുത്തിക്കൊണ്ട് ഐസിടി സാങ്കേതികവിദ്യയിലൂടെ പ്രവർത്തനാധിഷ്ഠിത ക്ലാസ് മുറി യാഥാർത്ഥ്യമാക്കുന്നതിനു സഹായകമായവിധത്തിൽ ഡിജിറ്റൽ പഠനവിഭവങ്ങളും അവയുടെ വിനിമയത്തിനുവേണ്ടി പ്രവർത്തനരൂപരേഖയും ഉൾപ്പെടുന്ന വിദ്യാഭ്യാസ പോർട്ടലാണ് സമഗ്ര (സമഗ്ര ലേണിങ്ങ് മാനേജ്മെന്റ് സിസ്റ്റം). ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ അക്കാദമികപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും കൃത്യതപ്പെടുത്തുകയും സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ച് നിരന്തരം നവീകരിക്കുകയും ചെയ്യുന്ന സംവിധാനമായിട്ടാണ് ഇതിനെ വിഭാവനം ചെയ്തിട്ടുള്ളത്. പാഠാസൂത്രണം, വിനിമയം, മുല്യനിർണ്ണയം, മോണിറ്ററിങ്ങ് തുടങ്ങി എല്ലാ പാഠ്യപദ്ധതി പ്രവർത്തനങ്ങളും സമഗ്രയിൽ പരിഗണിക്കപ്പെട്ടിട്ടുണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ പഠനസാമഗ്രികൾ ലഭ്യമാക്കുന്ന പോർട്ടലാണ് സമഗ്ര. ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള ക്‌ളാസുകളിലെ പഠനപ്രവർത്തനങ്ങളുടെ ആസൂത്രണരേഖയും ഇവിടെ ലഭിക്കുന്നു. ടീച്ചർമാർ സ്വയം തയാറാക്കുന്ന ഓരോ യൂണിറ്റിലെയും ഓരോ പീരിയഡിലെയും പഠന പ്രവര്‍ത്തനത്തിന്റെ ആസൂത്രണങ്ങൾ അധ്യാപകരുടെ ലോഗിൻ വഴി കയറി മേലധികാരിക്ക് (സ്‌കൂൾ ഹെഡ്മാസ്റ്റർക്ക്) അയയ്‌ക്കാവുന്നതും. ഇവ എഇഒ/ ഡിഇഒ തലങ്ങളിൽ അവർക്ക് പരിശോധിക്കാനും കഴിയും. 

സമേതം 
സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള സർക്കാർ, എയിഡഡ്, അൺ-എയിഡഡ് സ്‌കൂളുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ സ്‌കൂൾ ഡേറ്റാ ബാങ്ക് ആണ് സമേതം.  കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ  (കൈറ്റ്) തയ്യാറാക്കിയ ഈ പോർട്ടലിൽ സ്‌കൂളുകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ, ഭൗതിക സൗകര്യങ്ങൾ, അധ്യാപകരുടേയും ജീവനക്കാരുടേയും വിശദാംശങ്ങൾ, കുട്ടികളുടെ എണ്ണം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.

സ്‌കൂൾ വിക്കി
സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കുമായി It@school കസ്റ്റമൈസ് ചെയ്തെടുത്ത വിക്കിപീഡിയ ആണ് സ്കൂള്‍ വിക്കി. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. ചുരുക്കി പറഞ്ഞാൽ എല്ലാ സ്കൂളുകള്‍ക്കുമായിട്ടുള്ള ഒരു ‍ഡാറ്റാബേസ് ആണ് സ്കൂള്‍ വിക്കി എന്നു പറയാം. സ്കൂളുകള്‍ക്ക് പരസ്പരം വിവരങ്ങള്‍ കൈമാറാനും ശേഖരിച്ചു വെക്കാനും ഈ വെബ്‌സൈറ്റ് ഉപയോഗിക്കാം. ഈ വെബ്‌സൈറ്റിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്കൂളുകള്‍ക്ക് അവരുടെ സ്കൂളിലെ പ്രവര്‍ത്തനങ്ങളും മറ്റും ഈ സൈറ്റിൽ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. സ്കൂളുകള്‍ക്ക് അവയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ , പ്രവര്‍ത്തനങ്ങള്‍, പ്രവര്‍ത്തനകലണ്ടര്‍ വീഡിയോ, ഫോട്ടോകള്‍, സ്കൂള്‍ പത്രം എന്നിവയൊക്കെ അപ്‌ലോഡ് ചെയ്യാം. 

ലിറ്റിൽ കൈറ്റ്സ്
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 

ഐടി@സ്കൂൾ പദ്ധതി
കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്കൂൾ. വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അധ്യാപക പരിശീലനം നടത്തുക, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, തുടങ്ങിയവയുടെ നിർമ്മാണത്തിൽ എസ്.സി.ഇ.ആർ.ടി യെ സഹായിക്കുക, ലാപ്ടോപ്പ്, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ വിന്യാസം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ. 

കൈറ്റ്
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ് (പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനിയാണിത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ ഐ.ടി@സ്‌കൂൾ പ്രോജക്ട് ആണ് കൈറ്റ് ആയി മാറിയത്. 


LP School Assistant Interview Questions | Kerala PSC LP School Assistant Interview Questions | PSC LP School Assistant interview Questions | KPSC LP School Assistant Interview Questions | LP School Teacher Interview Questions | Kerala PSC LP School Teacher Interview Questions | PSC LP School Teacher interview Questions | KPSC LP School Teacher Interview Questions | LP School Assistant Interview Questions and Answers | Kerala PSC LP School Assistant Interview Questions and Answers | PSC LP School Assistant interview Questions and Answers | KPSC LP School Assistant Interview Questions and Answers | LP School Teacher Interview Questions and Answers | Kerala PSC LP School Teacher Interview Questions and Answers | PSC LP School Teacher interview Questions and Answers | KPSC LP School Teacher Interview Questions and Answers | 
Share it:

Interview Questions and Notes

Post A Comment:

1 comments:

  1. Super.Thank u so much. Waiting for more information.

    ReplyDelete