First Rank in Rank List and Appointment (റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കും നിയമനവും)

Kerala Public Service Commissionനുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകും. അവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഈ പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടക്കക്കാരായ അപേക്ഷകർക്ക് KPSC യെ അറിയാൻ ഇത് ഉപകരിക്കും 
നിയമനാധികാരികൾ രേഖാമൂലം ഒഴിവുകൾ എഴുതി അറിയിക്കുമ്പോഴാണ് ഒരു തസ്തികയുടെ നിയമനത്തിനായുള്ള പ്രാരംഭ നടപടികൾ PSC ആംരംഭിക്കുന്നത്. ഒന്നിലധികം വകുപ്പുകളിലേക്ക് ഒരു റാങ്ക് ലിറ്റിൽ നിന്നും നിയമനശുപാർശ നടത്തുന്ന ചില തസ്തികകൾക്കും ഒന്നിലധികം ജില്ലകളിലേക്ക് ഒരുമിച്ച് വിജ്ഞാപനം ചെയ്യുമ്പോഴും ചിലപ്പോൾ പ്രതീക്ഷിക്കാവുന്ന ഒഴിവുകളിലേക്കും വിജ്ഞാപനം ചെയ്യാറുണ്ട്. ഒരു ഒഴിവിലേക്ക് വിജ്ഞാപനം ചെയ്ത തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ സാധാരണയായി ഒന്നാം റാങ്ക് ലഭിച്ച ആളിന് ആദ്യം നിയമനശുപാർശ ലഭിക്കേണ്ടതാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ഒന്നാം റാങ്കുകാരന് ആദ്യം നിയമനശുപാർശ ലഭിക്കണമെന്നില്ല. കാരണം, വിജ്ഞാപനത്തിൽ വ്യക്തമാക്കിയ ഒഴിവ് മുൻ റാങ്ക് ലിസ്റ്റിൽ നിന്നും ഏതെങ്കിലും സംവരണ ഊഴത്തിൽ നിയമനശുപാർശ ചെയ്ത ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്ന് (എൻജെഡി) PSCയെ അറിയിക്കുകയും അതിനിടെ ആ റാങ്ക് ലിസ്റ്റ് റദ്ദാകുകയും പകരം നിയമനശുപാർശ നടത്താൻ കഴിയാത്തതിനാൽ വീണ്ടും വിജ്ഞാപനം ചെയ്തു റാങ്ക് ലിസ് പ്രസിദ്ധീകരിച്ചതുമായിരിക്കാം. അങ്ങനെയെങ്കിൽ ആ സംവരണ ഊഴത്തിൽ പെട്ട ഉദ്യോഗാർഥിക്കായിരിക്കും വിജ്ഞാപനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു ഒഴിവിൽ നിയമനം ലഭിക്കുക.ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ വീണ്ടും ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് ഈ ലിറ്റിൽ നിന്നും തുടർന്നും നിയമനശുപാർശ നടക്കും.

RELATED POSTS

KPSC FAQ

Post A Comment:

0 comments: