ജോലിയിൽ പ്രവേശിക്കാനുള്ള സമയപരിധി?

Kerala Public Service Commissionനുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകും. അവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഈ പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടക്കക്കാരായ അപേക്ഷകർക്ക് KPSC യെ അറിയാൻ ഇത് ഉപകരിക്കും 
പി.എസ്.സി നൽകുന്ന നിയമന ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമന ഉത്തരവ് നൽകേണ്ടത് ബന്ധപ്പെട്ട വകുപ്പിലെ നിയമന അധികാരികളാണ്. നിയമന ശുപാർശ തീയതി മുതൽ മൂന്നു മാസത്തിനകം ഉദ്യോഗാർഥിക്കു നിയമനം നൽകണമെന്നാണ് വ്യവസ്ഥ. ഉദ്യോഗാർഥി ആവശ്യപ്പെട്ടാൽ നിയമനാധികാരി 45 ദിവസം വരെ ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ചു നൽകാറുണ്ട്. ഇതിൽ കൂടുതൽ സമയം സർക്കാരിനു മാത്രമേ നൽകാൻ കഴിയു. ജോലിയിൽ പ്രവേശിക്കാൻ സമയം ദീർഘിപ്പിച്ചു നൽകുന്നതിന് പിഎസ്സിയുടെ അനുവാദം ആവശ്യമില്ല. ഇതിനായി നിയമനാധികാരിക്ക് അപേക്ഷ നൽകണം. ബന്ധപ്പെട്ട അധികാരിയിൽ നിന്ന് രേഖാമൂലമുള്ള ജോലിയിൽ പ്രവേശിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചതായി അറിയിപ്പ് ലഭിച്ചില്ലെങ്കിൽ, നിശ്ചിത സമയത്തിനകം ജോലിയിൽ പ്രവേശിക്കാത്തവരുടെ നിയമനം റദ്ദാകും.

RELATED POSTS

KPSC FAQ

Post A Comment:

0 comments: