LP School Assistant Previous Question Paper 2017

Share it:
1. ഹിമാചൽ പ്രദേശിലെ 'റോഹ് ടാങ്' താഴെ പറയുന്ന ഏത് ഭൂവിഭാഗത്തിൽ പെടുന്നു?
ചുരം

2. സത്‌ലജ് നദിക്കും കാളിനദിക്കും ഇടയിലുള്ള ഭാഗം താഴെ പറയുന്നവയിൽ ഏതാണ്?
കുമയൂൺ ഹിമാലയം

3. താഴെ പറയുന്ന മണ്ണിനങ്ങളിൽ ലവണാംശം കൂടുതലുള്ള മണ്ണിനം ഏതാണ്?
മരുഭൂമി മണ്ണ്

4. താഴെ പറയുന്ന ഇരുമ്പുരുക്ക് വ്യവസായ ശാലകളിൽ ഇംഗ്ലണ്ടിൻറെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായശാല ഏതാണ്?
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ദുർഗാപൂർ

5. ഉത്തര-പശ്ചിമ റെയിൽവേയുടെ ആസ്ഥാനം താഴെപ്പറയുന്നവയിൽ ഏതാണ്?
ജയ്പൂർ

6. 1884-ൽ പൂനെയിൽ സ്ഥാപിച്ച ഡക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകരിൽ പെടാത്തത് താഴെപ്പറയുന്നവരിൽ ആരാണ്?
ദീന ബന്ധുമിത്ര

7. ദേശീയ സമരകാലത്ത് 'ഷോം പ്രകാശ് എന്ന പത്രത്തിന് നേതൃത്വക് നൽകിയ വ്യക്തി താഴെപ്പറയുന്നവരിൽ ആരാണ്?
ഈശ്വർ ചന്ദ്ര വിദ്യാസാഗർ

8. 'കാരാട്ട് ഗോവിന്ദ മേനോൻ' പിൽകാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടത്?
ബ്രഹ്മാനന്ദ ശിവയോഗി

9. കേരളത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥ താഴെപ്പറയുന്നവയിൽ ഏതാണ്?
മിത ശീതോഷ്ണ കാലാവസ്ഥ

10. ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദി ഷാഹി (സ്വതന്ത്ര ഭരണം) നശിപ്പിക്കുകയില്ലാ എന്ന് അനുയായികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരി ആരാണ്?
ഝാൻസി റാണി

11. കാഴ്‌സൺ പ്രഭു ബംഗാൾ പ്രാവശ്യയെ രണ്ടു ഭാഗങ്ങളായി വിഭജിച്ച വർഷം താഴെപ്പറയുന്നവയിൽ ഏതാണ്?
1905 ജൂലൈ 20

12. കോട്ടണോ പോളീസ് എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം താഴെ പറയുന്നവയിൽ ഏതാണ്?
മുംബൈ

13. 'മലബാർ ഗോഖലെ' എന്ന പേരിലറിയപ്പെട്ട വ്യക്തി താഴെപ്പറയുന്നവരിൽ ആരാണ്?
മങ്കട കൃഷ്ണവർമ്മരാജ

14. 1789-ൽ തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസൻ ഡച്ചുകാരിൽ നിന്നും വിലയ്ക്ക് വാങ്ങിയ കോട്ട താഴെ പറയുന്നവയിൽ ഏതാണ്?
കൊടുങ്ങല്ലൂർ കോട്ട

15. ഹൂവർ പുരസ്‌കാരം നേടിയ ആദ്യ ഏഷ്യക്കാരൻ താഴെപ്പറയുന്നവരുടെ കുട്ടത്തിൽ ആരാണ്?
എ.പി.ജെ.അബ്ദുൾകലാം

16. താഴെ പറയുന്ന രാജ്യങ്ങളിൽ ഡോളർ ഔദ്യോഗിക നാണയമാക്കാത്ത രാജ്യം ഏതാണ്?
സ്വീഡൻ

17. ചെറുകിട സംരംഭകർക്ക് ഈടില്ലാതെ വായ്പ നൽകുന്ന പ്രധാനമന്ത്രിയുടെ പദ്ധതി താഴെ പറയുന്നവയിൽ ഏതാണ്?
മുദ്ര യോജന

18. റിയോ ഒളിമ്പിക്സ് 2016-ൽ ആദ്യമായി സ്വർണം നേടിയ രാജ്യങ്ങളുടെ പട്ടികയിൽ പെടാത്ത രാജ്യം താഴെപ്പറയുന്നവയിൽ ഏതാണ്?
മെക്സിക്കോ

19. PSLV C 35 റോക്കറ്റ് ഏതൊക്കെ രാജ്യങ്ങളുടെ സാറ്റലൈറ്റ് ആണ് ഭ്രമണപഥത്തിൽ എത്തിച്ചത്?
അൾജീരിയ, കാനഡ, അമേരിക്ക

20. പത്താം പഞ്ചവത്സര പദ്ധതിയിലൂടെ ലക്‌ഷ്യം വച്ച വളർച്ചാ നിരക്കും നേടിയെടുത്ത വളർച്ചാ നിരക്കും താഴെപ്പറയുന്നവയിൽ ഏതാണ്?
8.1%, 7.7%

21. അജന്താ ഗുഹകൾ ഏത് സംസ്ഥാനത്താണ്?
മഹാരാഷ്ട്ര

22. ചേർച്ചയില്ലാത്തത് ഏത്?
ഭവഭൂതി-മുദ്രാരാക്ഷസം

23. ഇന്ത്യയിൽ 14 ബാങ്കുകൾ ദേശസാത്കരണം നടത്തിയത് ?
1969

24. ലണ്ടനിൽ ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നത് 3 PM ന് ആണെങ്കിൽ ഇന്ത്യയിൽ അപ്പോൾ സമയം?
8:30 PM

25. 1905-ൽ വക്കം അബ്ദുൽഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച പ്രസിദ്ധീകരണം?
സ്വദേശാഭിമാനി

26. ആനിബസന്റിൻറെ അധ്യക്ഷതയിൽ 1916-ൽ മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്നത്?
പാലക്കാട്

27. കേരളസമൂഹത്തിലെ നാഴികക്കല്ലായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം ?
1936

28. യുനെസ്കോ യുടെ ആസ്ഥാനം?
പാരീസ്

29. തെരഞ്ഞെടുക്കപ്പെടുന്ന രാജ്യസഭാംഗത്തിൻറെ കാലാവധി?
6 വർഷം

30. ഭൂമുഖത്ത് ഇന്നുള്ളതിൽ ഏറ്റവും പ്രാചീനമായ പർവ്വതനിര ഇന്ത്യയിലാണ്. 70 കോടിയോളം വർഷങ്ങൾക്ക് മുൻപ് രൂപം കൊണ്ട ഈ പർവ്വതനിര ?
ആരവല്ലി

31. അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർഷായെ ബ്രിട്ടിഷുകാർ അധികാരത്തിൽ നിന്ന് പിടിച്ചിറക്കിയത് ഇവിടെനിന്നാണ്?
ചെങ്കോട്ട

32. ദക്ഷിണേന്ത്യൻ നദികളിൽ വലിപ്പത്തിലും നീളത്തിലും ഒന്നാം സ്ഥാനത്തുള്ളത്?
ഗോദാവരി

33. 1947-ൽ തൃശ്ശൂർ നടന്ന ഐക്യകേരള സമ്മേളനത്തിൽ അധ്യക്ഷൻ?
കേളപ്പൻ

34. ഭരണഘടനയുടെ 246-ആം വകുപ്പനുസരിച്ച് Concurrent List പെടുന്ന ഇനം?
വിദ്യാഭ്യാസം

35. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് 1917-ൽ നടന്നത്?
ചമ്പാരൻ സമരം

36. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത്?
ഇ.കെ.നായനാർ

37.താഴെപ്പറയുന്നവയിൽ ആദ്യം നടന്നത്?
മലയാളി മെമ്മോറിയൽ

38. അറബിക്കടലുമായി തീരം പങ്കിടാത്ത രാജ്യം?
അഫ്ഗാനിസ്ഥാൻ

39. ഇന്ത്യയുടെ ഏറ്റവും കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
അരുണാചൽ പ്രദേശ്

40. ഡോ.എ.പി.ജെ.അബ്ദുൾകലാം ഇന്ത്യയുടെ എത്രമത്തെ പ്രസിഡണ്ട് ആയിരുന്നു?
11

41. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത്?
ഹൈഡ്രജൻ

42. പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന് ഉദാഹരണമാണ്?
Question Deleted 

43. സൈലന്റ് വാലി ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?
സിംഹവാലൻ കുരങ്ങ്

44. ദ്വേതീയ വർണ്ണമാണ് .............
മഞ്ഞ

45. മനുഷ്യ നേതൃത്വത്തിന്റെ വീക്ഷണ സ്ഥിരത?
1/16 സെക്കന്റ്

46. ബോക്സൈറ്റ് ................. ന്റെ അയിരാണ്.
അലുമിനിയം

47. വാഹനങ്ങളിൽ റിയർവ്യൂ മിററായി ഉപയോഗിക്കുന്നത്?
കോൺവെക്സ് ദർപ്പണം

48. കൂട്ടത്തിൽ ഉൾപ്പെടാത്തത് ?
മലബാറി

49. ജലത്തിന്റെ pH മൂല്യം എത്രയാണ്?
7

50. പുനഃസ്ഥാപിക്കാൻ കഴിയുന്നതാണ് ...........
ബയോഗ്യാസ്

51. കീടനാശിനികളിലെ മഞ്ഞ ത്രികോണം ..............ത്തെ സൂചിപ്പിക്കുന്നു.
കൂടിയ വിഷാംശം

52. പഴങ്ങൾ പഴുക്കാനായി പുകയിടുമ്പോൾ പുകയിലെ ഏത് ഘടകമാണ് പഴുക്കാൻ സഹായിക്കുന്നത്?
എഥിലിൻ

53. ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാൻ ആവശ്യമായ സമയം?
27 ദിവസം

54. ശരീരകോശങ്ങൾക്ക് കേടുകൂടാതെ രോഗാണുക്കളെ നിയന്ത്രിക്കുന്ന ഔഷധങ്ങളാണ്?
ആന്റിബയോട്ടിക്കുകൾ

55. താഴെ പറയുന്നവയിൽ കൊതുകുജന്യ അല്ലാത്ത രോഗം ഏത്?
ടൈഫോയിഡ്

56. നീറ്റുകക്കയുടെ രാസനാമം?
കാത്സ്യം ഓക്സൈഡ്

57. രാസപ്രവർത്തനങ്ങളിൽ ഇടപെടുകയും സ്വയം രാസമാറ്റത്തിന് വിധേയമാകാതെ രാസ പ്രവർത്തനത്തിൽ വേഗതയിൽ മാറ്റം ഉണ്ടാക്കുകയും ചെയ്യുന്ന പദാർഥങ്ങളാണ്.......
ഉൽപ്രേരകങ്ങൾ

58. നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്?
ന്യുറോൺ

59. ഗാഢത കൂടിയ ഭാഗത്തുനിന്നും ഗാഢത കുറഞ്ഞ ഭാഗത്തേയ്ക്കുള്ള തന്മാത്രകളുടെ വ്യാപനമാണ് ..........
അന്തർ വ്യാപനം

60. മത്സ്യം അഴുകാതിരിക്കാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്‌തു?
ഫോർമാൽഡിഹൈഡ്

61. പ്രയുക്ത മനഃശാസ്ത്രത്തിൽ പെടാത്തത്?
അപസാമാന്യ മനഃശാസ്ത്രം

62. നാല് അമ്പതുപൈസ ചേർന്നാൽ രണ്ടു രൂപയാകും. എങ്കിൽ രണ്ടു രൂപയിൽ എത്ര അമ്പതു പൈസ ഉണ്ടെന്നു ചോദിച്ചാൽ മറുപടി പറയാൻ പ്രയാസപ്പെടുന്ന കുട്ടി പിയാഷെയുടെ പ്രാഗ് മനോവ്യാപാര ഘട്ടത്തിൽ (Pre-Operational Stage) ഏത് പരിമിതിയിലാണ് ഉള്ളത്?
പ്രത്യവർത്തന ചിന്ത

63. താഴെ പറയുന്നവയിൽ അഭിക്ഷമത (Aptitude) പരിശോധിക്കുന്നതിനുള്ള ശോധകം ഏത്?
വിരൽ വേഗ പരീക്ഷ

64. സർഗാത്മകതയ്ക്ക് നാലു ഘടകങ്ങൾ ഉണ്ടെന്നു ടോറൻസ് അഭിപ്രായപ്പെടുന്നു. താഴെപ്പറയുന്നവയിൽ അവ ഏതൊക്കെയെന്ന് കണ്ടെത്തുക.
ഒഴുക്ക്, വഴക്കം, മൗലികത,വിപുലനം

65. ഫ്രോയിഡിന്റെ അഭിപ്രായത്തിൽ യഥാർത്ധ്യ തത്വം (Reality Principle) സന്മാർഗത്വം (Morality Principle) എന്നിവ വ്യക്തിത്വത്തിന്റെ ഏതൊക്കെ ഘടകങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവയാണ്?
ഈഗോ, സൂപ്പർ ഈഗോ

66. താഴെ പറയുന്നവയിൽ കൗൺസിലിംഗ് രീതികളിൽ സ്ഥാപകനും മേഖലകളും തമ്മിലുള്ള ശരിയായ ബന്ധം ഏത്?
കോഗ്നേറ്റീവ് തെറാപ്പി - ആറോൺ ബെക്ക്

67. മനഃശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
വില്യം വൂണ്ട്

68. അഭിപ്രേരണയെ നിർണയിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
പരാജയഭീതി, മത്സരം, അഭിരുചി

69. അമ്മയെ എനിക്ക് ഇഷ്ടമാണ്. അമ്മയാണ് ദൈവം. അമ്മ എനിക്ക് പാലു തരും. തുടങ്ങിയ പ്രയോഗങ്ങളിലൂടെ 'അമ്മ' എന്ന ആശയം കുട്ടികളിൽ എത്തിക്കുന്ന രീതിയാണ് .............
ചാക്രിയാരോഹണരീതി

70. എറിക്സന്റെ അഭിപ്രായത്തിൽ 'ആദിബാല്യകാലം' മാനസിക സാമൂഹിക സിദ്ധാന്തമനുസരിച്ചു ഏത് ഘട്ടത്തിലാണ്?
മുൻകൈ എടുക്കൽ - കുറ്റബോധം

71. താഴെപ്പറയുന്നവയിൽ വ്യക്ത്യന്തര ബുദ്ധിയിൽ പെടാത്തത് ഏത്?
തന്നെക്കുറിച്ചുള്ള ബോധം

72.താഴെ പറയുന്നവയിൽ അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രീനിയിൽ ഏറ്റവും ഉയർന്ന് നിൽക്കുന്നത് ഏത്?
സ്വത്വവിഷ്‌കാരം

73. ഓരോ വ്യക്തിയെയും വേർതിരിക്കുന്ന സവിശേഷമായ ഘടകങ്ങളിൽ ഏറ്റവും ഉയർന്ന് നിൽക്കുന്ന സവിശേഷകത്തിന് ആൽപോർട്ട് നൽകുന്ന പേര്?
മുഖ്യ സവിശേഷകങ്ങൾ

74. താഴെ പറയുന്ന ഓരോ ഉദാഹരണങ്ങളും ഏതെല്ലാം പഠന സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടവയാണ്? ശരിയായ ക്രമം കണ്ടെത്തി എഴുതുക.
ബെല്ലടിക്കുമ്പോൾ വിശപ്പ് തോന്നുന്നത്, അച്ഛൻ കുട്ടിയോട് പെട്ടി തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇടത്തോട്ടും വലത്തോട്ടും പല പ്രാവശ്യം തിരിച്ചപ്പോൾ പെട്ടി തുറന്നത്, പരീക്ഷയിൽ ജയിച്ചാൽ സമ്മാനം ലഭിക്കുന്നത്, സിനിമ നടന്മാരെ അതുപോലെ അനുകരിക്കുന്നത് 
ചോദക പ്രതികരണം, ശ്രമം പരാജയം, ധനപ്രബലനം, നിരീക്ഷണ പഠന സിദ്ധാന്തം

75.താഴെ പറയുന്നവയിൽ പഠന ശൈലിയിൽ പെടാത്തത് ഏതാണ്?
ഉരുവിട്ട് പഠിക്കൽ

76. ടീച്ചർ ചിത്രങ്ങൾ, സിഡികൾ എന്നിവ ഉപയോഗിച്ച് ക്‌ളാസ് ആരംഭിച്ചു വ്യക്തിഗതമായും സംഘ പ്രവർത്തനം നൽകിയും ക്രോഡീകരണം നടത്തുന്നു. ഇത്തരമൊരു ക്‌ളാസിൽ ഏതൊക്കെ വിദ്യാഭ്യാസ മനഃശാസ്ത്ര തത്വങ്ങളുടെ പ്രയോഗം കണ്ടെത്താൻ കഴിയും?
പ്രശ്നോന്നിത സമീപനം, വിമർശനാത്മക ബോധം, സാമൂഹ്യ ജ്ഞാന നിർമ്മിതി

77. ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങളുടെ ക്രമം കണ്ടെത്തുക?
പ്രവർത്തന ഘട്ടം, ബിംബന ഘട്ടം, പ്രതിരൂപാത്മക ഘട്ടം 

78. മറ്റുള്ളവരുടെ ദുഃഖങ്ങളും പ്രയാസങ്ങളും തിരിച്ചറിഞ്ഞു നിയമങ്ങളുടെ അതിർ വരമ്പുകൾ മാറ്റി മറിച്ചുകൊണ്ട് പ്രവർത്തിക്കുന്നവർ കോൾബർഗ്ഗിന്റെ സന്മാർഗ്ഗ സിദ്ധാന്തമനുസരിച്ചു ഏത് ഘട്ടത്തിൽ നില്കുന്നു?
സാർവ്വ ജനനീ സദാചാര തത്വം

79. താഴെപ്പറയുന്ന കൂട്ടങ്ങളിൽ ഒരേ വിചാര മാതൃകയിൽ പെടുന്ന മനഃശാസ്ത്രജ്ഞർ ആരെല്ലാം?
പിയാഷെ, ബ്രൂണർ, വൈഗോട്സ്കി

80. താഴെ കൊടുത്തിരിക്കുന്നവയിൽ പഠന വൈകല്യത്തിൽ പെടുന്നത് ഏത്?
ആലേഖന വൈകല്യം 
Share it:

Previous Question Paper

Post A Comment:

0 comments: