Kerala PSC Malayalam Current Affairs March 2020 - New Schemes

Dear Kerala PSC Aspirants here is Daily Current Affairs in Malayalam  01 March 2020 to 31 March 2020 for Kerala PSC Examination like Lower Division Clerk, Last Grade Servant, University Assistant, Secretariat Assistant Examination. Stay up-to-date with Daily Current Affairs. You can Download This Post in PDF format... Check the Following Link for the same.
1. ജനിതക പഠനത്തിലൂടെ നാടൻ കന്നുകാലി ഇനങ്ങളുടെ സംരക്ഷണം നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം?
Answer :- മഹാരാഷ്ട്ര
2. ഗർഭിണികളിലെയും നവജാതശിശുക്കളിലെയും പോഷകാഹാരക്കുറവ് തടയുന്നത് ലക്ഷ്യമാക്കി രാജസ്ഥാനിലെ കോട്ടയിൽ ആരംഭിച്ച പദ്ധതി?
Answer :- സുപോഷിണി മാ അഭിയാൻ
3. വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിൽ ആരംഭിച്ച പദ്ധതി?
Answer :- കൂട്ട്
4. റോഡ് സുരക്ഷാ സന്ദേശവുമായി വേൾഡ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്ന സംസ്ഥാനം?
Answer :- മഹാരാഷ്ട്ര
5. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഫീസ് നൽകുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ഏത് പദ്ധതിയാണ് ആന്ധ്രാപ്രദേശ് സർക്കാർ പുതുതായി ആരംഭിച്ചത്?
Answer :- Jagananna Vasathi Jeevana
6. Employees State Information Corporation-ന്റെ ഉപഭോക്താക്കൾക്കായി കേന്ദ്ര തൊഴിൽ മന്ത്രാലയം ആരംഭിക്കുന്ന മൊബൈൽ ആപ്പ്ലിക്കേഷൻ?
Answer :- സന്തുഷ്ട്
7.സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിനായി ഐടി മിഷനും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി?
Answer :- ഞാനും ഡിജിറ്റലായി
8.ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ Kerala സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?
Answer :- ആവാസ്
9. ചൂഷണങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സൗകര്യങ്ങൾ നൽകുന്ന കുടുംബശ്രീ പദ്ധതി ?
Answer :- സ്നേഹിത
10. കേന്ദ്ര സർക്കാരിന്റെ 'ഒരു ജില്ല ഒരു ഉൽപ്പന്നം' പദ്ധതിയുടെ കീഴിൽ കേരളത്തിൽ നിന്ന് സിൽക്ക് ജില്ല ആയി തിരഞ്ഞെടുത്തത് ?
Answer :-  വയനാട്
11. ഭിന്നശേഷിക്കാരായ തൊഴിൽരഹിതരെ സഹായിക്കാനുള്ള കേരള സർക്കാരിന്റെ പദ്ധതി?
Answer :-  കൈവല്യ
12.സംസ്ഥാനത്ത് ഔഷധ മാലിന്യം മൂലം ആരോഗ്യ രംഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച പദ്ധതി ?
Answer :-  കർസാപ് (Kerala Antimicrobial Resistance Strategic Action Plan - KARSAP)
13. കടലും തീരപ്രദേശങ്ങളും മാലിന്യമുക്‌തമാക്കാനുള്ള പദ്ധതി?
Answer :- ശുചിത്വ സാഗരം
14. സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ ?
Answer :- Break the Chain
15. തിരുവനന്തപുരം- കാസർകോട് അർദ്ധ അതിവേഗ റെയിൽവേ പദ്ധതി ഏതാണ്?
Answer :- സിൽവർ ലൈൻ
16. അവിവാഹിതരായ സ്ത്രീകൾക്ക് വരുമാനമാർഗ്ഗം കണ്ടെത്താനുള്ള സംസ്ഥാന സർക്കാരിന്റെ സ്വയംതൊഴിൽ വായ്‌പ്പാ പദ്ധതി ?
Answer :- ശരണ്യ
17. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി Small Industries Development Bank of India (SIDBI) ന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ട്രെയിൻ ?
Answer :- Swavalamban Express
18. സംസ്ഥാനത്ത് പഴങ്ങളും പച്ചക്കറികളും വീട്ടിലെത്തിക്കാൻ കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി ?
Answer :-  ജീവനി സഞ്ജീവനി
19. സംസ്ഥാനത്ത് വിഷരഹിത  പച്ചക്കറികൾ ഉൽപാദനം ലക്ഷ്യമിടുന്ന പദ്ധതി ?
Answer :- ജീവനി

DOWNLOAD THIS QUESTIONS IN PDF

RELATED POSTS

Current Affairs March 2020

Post A Comment:

0 comments: