Biometric Varification in PSC Examination

പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം കൊണ്ടു വരാന്‍ പി.എസ്.സി തീരുമാനം. ഇതിന് മുന്നോടിയായി എല്ലാ ഉദ്യോഗാര്‍ത്ഥികളോടും പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി നിര്‍ദേശം നല്‍കി. കെല്‍ട്രോണാണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്.പരീക്ഷാ ക്രമക്കേട് ഒഴിവാക്കാന്‍ പരീക്ഷാ നടത്തിപ്പില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയിലേക്ക് പി.എസ്.സി മുന്നോട്ട് വന്നത്‌. ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് സംവിധാനത്തിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിനായി കെല്‍ട്രോണുമായി പി.എസ്.സി ചര്‍ച്ചകള്‍ നടത്തി.ഈ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടാണ് കെല്‍ട്രോണ്‍ നല്‍കിയത്.ഇതിന്റെ ആദ്യ പടിയായി എല്ലാ ഉദ്യോഗാര്‍ത്ഥികളും പ്രൊഫൈലിനെ ആധാറുമായി ബന്ധിപ്പിക്കണം.ഇതിനുള്ള ലിങ്ക് പി.എസ്.സി സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

HOW TO ADD AADHAR NUMBER TO YOUR ONE TIME REGISTRATION PROFILE

RELATED POSTS

ONE TIME REGISTRATION

Post A Comment:

0 comments: