ഇന്ത്യയിലെ ഹൈക്കോടതികൾ

ഭരണഘടന - 003 
---------------------------------
ഓരോ സംസ്ഥാനത്തിനും ആ സംസ്ഥാനത്തിനുള്ളിൽ അധികാര പരിധിയുള്ള ഓരോ ഹൈക്കോടതി നിലവിലുണ്ട്. രാഷ്ട്രപതിയാണ് ഹൈക്കോടതിജഡ്ജിമാരുടെ നിയമനം നടത്തുന്നത്. 1861-ലെ ഇന്ത്യൻ ഹൈക്കോടതി നിയമത്തെത്തുടർന്ന് ബ്രിട്ടീഷ്‌ ഇന്ത്യയിൽ ഹൈക്കോടതി നിലവിൽ വന്നു. ഇന്ത്യയിലെ ആദ്യ ഹൈക്കോടതി കൊലക്കത്ത ഹൈക്കോടതിയാണ് . അവസാനം നിലവിൽ വന്നത് ത്രിപുര ഹൈക്കോടതിയാണ്. നിലവിൽ 24 ഹൈക്കോടതികൾ ഉണ്ട്.
ഹൈക്കോടതി ജഡ്ജിമാരുടെ പ്രായപരിധി 62 വയസ്സാണ്. അതാത് സമയത്ത് ഹൈക്കോടതിയിലെ ജഡ്ജിമാരുടെ അംഗസംഖ്യ പാർലമെന്റ് നിശ്ചയിക്കുന്നു. ഹൈക്കോടതി ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് സംസ്ഥാന ഗവർണർ ആണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിമാസ വരുമാനം 90,000+DA ആണ്. ഹൈക്കോടതി ജഡ്ജിയുടെ പ്രതിമാസ വരുമാനം  80,000+DA ആണ്. നിയമസഭാ തിരഞ്ഞെടുപ്പുകളെ സംബന്ധിച്ചും മൗലികാവകാശങ്ങളെ സംബന്ധിച്ചും ഉള്ള കേസുകൾ കൈകാര്യം ചെയ്യാൻഹൈക്കോടതികൾക്ക് അധികാരമുണ്ട്‌. ആർട്ടിക്കിൾ 226 വഴി റിട്ടുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതികൾക്ക് അധികാരമുണ്ട്‌.

പേര് നിലവിൽ വന്നത് അധികാര പരിധി ആസ്ഥാനം 
അലഹബാദ്‌ 1866 ഉത്തർപ്രദേശ്‌ അലഹബാദ്‌ (ബെഞ്ച്‌ :- ലക്നൗ)  
ആന്ധ്രാപ്രദേശ്‌  1954 ആന്ധ്രാപ്രദേശ്‌  ഹൈദാരാബാദ് 
ബോംബെ 14-08-1862 മഹാരാഷ്ട്ര, ഗോവ, ദാദ്രാ നഗർ ഹവേലി, ദാമൻ ആൻഡ് ദിയു മുംബൈ  (ബെഞ്ച്‌ :- നാഗ്പൂർ , പനാജി, ഔരംഗാബാദ്) 
കൊല്കത്ത 14-08-1862 പശ്ചിമ ബംഗാൾ, ആണ്ടമാൻ നിക്കോബാർ  കൊല്കത്ത  (സർക്യുട്ട്ബെഞ്ച്‌ :- പോർട്ട്‌ ബ്ലെയർ)
ഡൽഹി 1966 ഡൽഹി ഡൽഹി 
ഗുവഹാത്തി 1948 അസ്സം , മണിപ്പൂർ , നാഗാലാന്റ് ഗുവഹാത്തി  (ബെഞ്ച്‌ :- കൊഹിമ, ഐസ്വാൾ) 
ഗുജറാത്ത്‌ 1960 ഗുജറാത്ത്‌ അഹമ്മദാബാദ് 
ഹിമാചൽ പ്രദേശ്‌ 1971 ഹിമാചൽ പ്രദേശ്‌ സിംല 
ജമ്മു കശ്മീർ 1943 ജമ്മു-കശ്മീർ ജമ്മു-ശ്രീനഗർ 
ജാർഖണ്ഡ് 2000 ജാർഖണ്ഡ്റാഞ്ചി 
കർണാടക 1884 കർണാടക ബാംഗ്ലൂർ (സർക്യുട്ട്ബെഞ്ച്‌ :- ഹുബ്ലി, ധർവാദ് , ഗുൽബർഗ് )  
കേരളം 1956 കേരളം, ലക്ഷദ്വീപ് കൊച്ചി 
മധ്യപ്രദേശ് 1936 മധ്യപ്രദേശ് ജബൽപ്പൂർ (ബെഞ്ച്‌ :- ഗ്വാളിയോർ, ഇൻഡോർ) 
മദ്രാസ്‌ 1862 തമിഴ്നാട് , പോണ്ടിച്ചേരി  ചെന്നൈ (ബെഞ്ച്‌ :- മധുര)
മണിപ്പൂർ 25-03-2013 മണിപ്പൂർ ഇംഫാൽ 
മേഘാലയ 25-03-2013 മേഘാലയ ഷിലോങ്ങ്‌ 
ഒറീസ 1948 ഒഡിഷ കട്ടക്ക് 
പട്ന 1916 ബിഹാർ പട്ന 
പഞ്ചാബ്‌ ഹരിയാണ 1947 പഞ്ചാബ്‌, ഹരിയാണ , ചണ്ഡിഗഡ്   ചണ്ഡിഗഡ് 
രാജസ്ഥാൻ 1949 രാജസ്ഥാൻ ജോദ്പൂർ (ബെഞ്ച്‌ :- ജയ്പൂർ )
സിക്കിം 1975 സിക്കിം ഗാംങ്ടോക്ക് 
ത്രിപുര 26-03-2013 ത്രിപുര അഗർത്തല 
ഉത്തരാഖണ്ഡ് 2000 ഉത്തരാഖണ്ഡ് നൈനിറ്റാൾ 

  • ഏറ്റവും അവസാനം നിലവിൽ വന്ന ഹൈക്കോടതിയാണ് തൃപുരയിലേത് .

RELATED POSTS

BDO

LDC

LGS

LPSA

UPSA

VEO

ഇന്ത്യന്‍ ഭരണഘടന

Post A Comment:

0 comments: