Kerala PSC Malayalam General Knowledge Questions and Answers - 327 (സയൻസ്)

Share it:
ഫംഗസുകളിലെ കോശ ഭിത്തി നിർമിച്ചിരിക്കുന്നത്
✅കൈറ്റിൻ
സസ്യങ്ങളിലെ കോശ ഭിത്തി നിർമിച്ചിരിക്കുന്നത്
✅സെല്ലുലോസ്
കോശ വിഭജനത്തിനു സഹായിക്കുന്ന കോശാംഗം
✅സെന്ററോസോം
കോശത്തിനുള്ളിലെ ഏക അജീവീയ ഘടകം
✅ഫേനം
കൃത്രിമ ജീൻ വികസിപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ
✅ഹർ ഗോവിന്ദ് ഖോരന
മാനിഹോട്ട് യൂട്ടിലിസിമ എന്തിന്റെ ശാസ്ത്രീയ നാമമാണ്
✅മരച്ചീനി
ആർട്ടോകാർപസ് ഹെറ്റെറോഫിലസ് എന്തിന്റെ ശാസ്ത്രീയ നാമമാണ്
✅പ്ലാവ്
ഓസിമം സാങ്റ്റമ് എന്തിന്റെ ശാസ്ത്രീയനാമമാണ്
✅തുളസി
സസ്യലോകത്തെ ഉപയ ജീവികൾ അറിയപ്പെടുന്നത്
✅ബ്രയോഫൈറ്റേകൾ
ഏറ്റവും നീളമേറിയ ഇലകൾ ഉള്ള സസ്യം ഏതു
✅റാഫിയാ പന ( ആഫ്രിക്ക )
കായ്കൾ ഇല്ലാതെ വിത്തുകളുണ്ടാകുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്
✅ജിംനോസ്പെമുകൾ
ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സസ്യം
✅ജിങ്കോ
വിത്തുകൾ ഫലങ്ങൾക്കുള്ളിൽ കാണുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്
✅ആഞ്ജിയോസ്‌പേമിൽ
അനേകം വർഷം ജീവിച്ചിരുന്നാലും ജീവിതത്തിൽ ഒരിക്കൽ മാത്രം പുഷ്പിക്കുന്ന ഒരു സസ്യമാണ്
റാഡിഷ് , മഞ്ഞൾ , മാതളം , വെണ്ട
✅മഞ്ഞൾ
ആസിഡ് അടങ്ങിയ മണ്ണിൽ വളരുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്
xerophytes , Tropophytes , Oxalophytes , heleophytes
✅Oxalophytes
പുകയില ചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്ന ഭാഗം
✅വേര്
പയറുകളുടെ വേരിൽ വസിച്ചു നൈട്രജൻ സ്ഥിരീകരണം നടത്തുന്ന ബാക്റ്റീരിയ
✅റൈസനോബിയം
ഇലകളുടെ വകുകളിൽ നിന്ന് മുകുളങ്ങൾ വളർന്നു പുതിയ ചെടികൾ ഉണ്ടാവുന്ന സസ്യം
✅ബ്രയോഫിലം
ഇലകൾക്ക് മഞ്ഞ നിറം കൊടുക്കുന്ന വസ്തു
✅ സന്തോഫിൽ
സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്
✅കൈതച്ചക്ക
സ്വർഗ്ഗത്തിലെ ആപ്പിൾ എന്നറിയപ്പെടുന്നത്
✅നേന്ത്രപ്പഴം
പ്രകൃതിയുടെ ഇന്സുലിന് എന്നറിയപ്പെടുന്നത്
✅കോവക്ക
മാമ്പഴങ്ങളുടെ രാഞ്ജി
✅മൽഗോവ
ഒറ്റയില മാത്രം ഉള്ള സസ്യം
✅ചേന
ചേന മുറിച്ചാൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന രാസവസ്തു
✅കാൽസ്യം ഓക്സലേറ്റ്
രാത്രിയിൽ ഇലകൾ പുറത്തേക്കു വിടുന്ന വാതകം
✅കാർബൺഡയോക്‌സൈഡ്
പകൽ സമയത് ഇലകൾ പുറത്തു വിടുന്ന വാതകം
✅ഓക്സിജൻ
പുഷ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന പ്രകാശ വർണം
✅ചുവപ്
പൂക്കളെ കുറിച്ചുള്ള പഠനം
✅ആന്തോളജി
ഏറ്റവും ഉയരം കൂടിയ പൂവ്
✅ടൈറ്റാൻ ആരം
പരാഗണത്തിനു തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം
✅സൂര്യകാന്തി
പഴങ്ങളെ കൃത്രിമമായി പഴുപ്പിച്ചെടുക്കാൻ ഉപയോഗിക്കുന്ന രാസ വസ്തു
✅Calcium Carbade
പഴങ്ങളിൽ സമൃദ്ധമായിട്ടുള്ള പഞ്ചസാര
✅ഫ്രക്ടോസ്
പ്രകാശത്തിനു നേരെ വളരാനുള്ള സസ്യങ്ങളുടെ പ്രവണത
✅ഫോട്ടോട്രോപിസം
ഗുരുത്വാകര്ഷണത്തിന്റെ ദിശയിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത
✅ജിയോട്രോപിസം
രാസവസ്തുക്കളുടെ സ്വാധീനത്തിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത
✅കീമോട്രോപിസം
സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
✅ക്രെസ്ക്കോഗ്രാഫ്  ( കണ്ടെത്തിയത് ജെ സി ബോസ് )
തക്കാളിക്ക് നിറം നൽകുന്ന രാസഘടകം
✅ ലൈക്കോപ്പിൻ
ഹരിതകത്തിന്റെ നിർമ്മിതിക്ക് അത്യന്താപേക്ഷിതമായ ഘടകം
✅സൂര്യ പ്രകാശം
ഹരിതകം ഇല്ലാത്ത കര സസ്യം
✅കുമിൾ
ഫലം പാകമാകാൻ സഹായിക്കുന്ന വാതക ഹോർമോൺ
✅എഥിലിൻ
സസ്യങ്ങൾ പുഷ്പിക്കുന്നതിനു സഹായിക്കുന്ന ഹോർമോൺ
✅ഫ്ലോറിജൻ
സസ്യത്തിനെ കാറ്റടിക്കുമ്പോൾ ഓടിയാതെയും മറ്റും സഹായിക്കുന്ന സസ്യ കല
✅പരൻ കൈമ
ഇലകൾ നിർമിക്കുന്ന ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുന്നത്
✅ഫ്ലോയം കലകൾ
ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യജ്ഞനം
✅മഞ്ഞൾ
രക്ത പിത്തത്തിനു ഉപയോഗിക്കുന്ന ഔഷധം
✅ആടലോടകം
മഴയിലൂടെ പരാഗണം നടത്തുന്ന സുഗന്ധ വ്യഞ്ജനം
✅കുരുമുളക്
ഓർക്കിഡിന്റെ കുടുമ്പത്തിൽപെടുന്ന സുഗന്ധവ്യജ്ഞനം
✅വാനില
ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനം
✅ജാതിക്ക
ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനം
✅ഉലുവ
ആയുർവേദത്തിൽ മനസിക രോഗങ്ങൾക്കുള്ള ഔഷധമായി ഉപയോഗിക്കുന്ന പുഷ്പം
✅ശംഖു പുഷ്പം
മാതൃസസ്യത്തിന്റെ അതെ ഗുണ ഗണങ്ങളുള്ള സസ്യങ്ങളെ ഉല്പാദിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ
✅ടിഷ്യു കൾച്ചർ
കപ്പൽ നിർമാണത്തിനുപയോഗിക്കുന്ന വൃക്ഷം
✅തേക്ക്
തീ പിടിക്കാത്ത തടിയുള്ള വൃക്ഷം
✅ ഒംന്പു
ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി
✅ആഞ്ഞിലി
വൻ വൃക്ഷങ്ങളെ പോലും ഏതാനും സെന്റിമീറ്ററുകൾ മാത്രം ഉയരത്തിൽ മുരടിപ്പിച്ചു വളർത്തുന്ന ജാപ്പനീസ് സമ്പ്രദായം
✅ബോൻസോയ്‌
സമാധാനത്തിന്റെ വൃക്ഷം
✅ഒലിവ് മരം
അത്ഭുത വൃക്ഷം
✅വേപ്പ്
കാട്ടിലെ തീനാളം എന്നറിയപ്പെടുന്ന മരം
✅പ്ലാശ്
മണ്ണിന്റെ അഭാവത്തിൽ പോഷക ഘടകങ്ങളടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തുന്ന ശാസ്ത്രീയ സമ്പ്രദായം
✅ഹൈഡ്രോപോണിക്സ്
ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്ന സസ്യം
✅അശോകം
വീണ , തംബുരു എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരം
✅പ്ലാവ്
ചൈന റോസ് എന്നറിയപ്പെടുന്നത്
✅ചെമ്പരുത്തി
കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തെ ആദ്യത്തെ ഗ്രന്ഥം
✅ഹോർത്തൂസ് മലബാരിക്
ഇന്ത്യയിൽ ഏറ്റവും അധികം കൃഷി ചെയ്തു വരുന്ന ധാന്യവിള
✅നെല്ല്
നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്
✅എക്കൽ മണ്ണ്
അത്ഭുത നെല്ല് എന്ന പേരിൽ പ്രസിദ്ധമായ അരി
✅IR8
ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ തനതായ ഔഷധ നെല്ലിനം
✅നവര
ലോകത്തിലെ ഏറ്റവും ചെറിയ പശു
✅ വെച്ചൂർ പശു
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്
✅ഡോ എം എസ് സ്വാമിനാഥൻ
രോഗമുള്ള പശുവിന്റെ പാൽ ഉപയോഗത്തിലൂടെ മനുഷ്യനുണ്ടാകുന്ന പനി
✅മാൾട്ട പനി
ആഗോള താപനത്തിനു വഴിയൊരുക്കുന്നതും നെൽവയലിൽനിന്നും വമിക്കുന്നതുമായ വാതകം
✅മീഥേൻ
തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം എന്തിന്റെ അഭാവമാണ്
✅നൈട്രജൻ
ലോക നാളീകേര ദിനം
✅ സെപ്തംബർ 2
ചോളത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന സസ്യ എണ്ണ
✅മാർഗറിൻ
റബ്ബർ മരത്തിന്റെ യഥാർത്ഥ പേര്
✅ഹാവിയ മരം
റബ്ബർ പാൽ ഉറക്കാൻ ഉപയോഗിക്കുന്ന ആസിഡ്
✅ഫോർമിക് ആസിഡ്
ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വിഭാഗത്തിലെ സസ്യം
✅സോയാബീൻ
മാവിന്റെ ജന്മദേശം
✅ഇന്ത്യ
ഉരുള കിഴങ്ങിന്റെ ജന്മദേശം
✅പെറു
ഒച്ചിന്റെ രക്തത്തിന്റെ നിറം
✅നീല
അൾട്രാ വയൽട് രസ്മികൾ കാണാൻ കഴിവുള്ള ഷഡ്പദം
✅തേനീച്ച
പാറ്റയുടെ രക്തത്തിന്റെ നിറം
✅നിറമില്ല
പെയിന്റഡ് ലേഡി എന്നറിയപ്പെടുന്നത്
✅ചിത്രശലഭം
ലോക കൊതുകു നിവാരണ ദിനം
✅ഓഗസ്റ് 20
മിന്നാമിനുങ്ങിന്റെ ശരീരത്തിൽ പ്രകാശം പുറപ്പെടുവിക്കാൻ സഹായിക്കുന്ന രാസവസ്തു
✅ലൂസിഫെറിൻ
ഒടിഞ്ഞാൽ കാൽ വീണ്ടും വളരുന്ന ജീവി
✅ഞണ്ടു
കണ്ണടക്കാതെ ഉറങ്ങുന്ന ജീവി
✅മൽസ്യം
ഏറ്റവും കൂടുതൽ മൽസ്യങ്ങൾ കാണുന്ന സമുദ്രം
✅പസഫിക് സമുദ്രം
ഇന്ത്യയുടെ ഔദ്യോഗിക മൽസ്യം
✅അയല
തലയിൽ ഹൃദയമുള്ള മൽസ്യം എന്നറിയപ്പെടുന്നത്
✅ചെമ്മീൻ
ഇന്ത്യൻ മഹാസമുദ്രത്തിൽ മാത്രം കാണപ്പെടുന്ന മൽസ്യം
✅ബോംബെ ഡക്ക്
തവളയുടെ ക്രോമസോം സംഖ്യ
✅26
അണലി വിഷം ബാധിക്കുന്ന മനുഷ്യന്റെ അവയവം
✅ വൃക്ക
പാമ്പുകളുടെ ശരാശരി ആയുസ്സ്
✅25 വർഷം
ഏറ്റവും വലിയ ചിറകുള്ള പക്ഷി
✅ആൽബട്രോസ്
ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി
✅ഒട്ടക പക്ഷി
പക്ഷി വർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത്
✅കാക്ക
ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി
✅മൂങ്ങ
പകൽ സമയത്തു കാഴ്ച ഏറ്റവും കൂടുതലുള്ള പക്ഷി
✅കഴുകൻ
ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി
✅ഹമ്മിങ് ബേഡ്
ഇന്ത്യയിലെ മുട്ട നഗരം എന്നറിയപ്പെടുന്ന സ്ഥലം
✅നാമക്കൽ , തമിഴ് നാട്
എമു പക്ഷിയുടെ മുട്ടയുടെ കളർ
✅പച്ച
കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം
✅21 ദിവസം
കാഴ്ച ശക്തി ഏറ്റവും കുറവുള്ള പക്ഷി
✅കിവി
ഇന്ത്യയിൽ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത്
✅സലിം അലി
ഏറ്റവും ഉയർന്ന രക്ത സമ്മർദ്ദമുള്ള ജന്തു
✅ജിറാഫ്
ഹൃദയ മിടിപ് ഏറ്റവും കുറവുള്ള ജീവി
✅ഡോൾഫിൻ
ഏറ്റവും ബുദ്ധിയുള്ള ആൾകുരങ്
✅ചിമ്പാൻസി
ഏറ്റവും വലിയ കരളുള്ള ജീവി
✅പന്നി
കാലിൽ ചെവിയുള്ള ജീവി
✅ചീവീട്
ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന മൃഗം
✅സിംഹം
മനുഷ്യന് തുല്യം ക്രോമസോം സംഖ്യയുള്ള മൃഗം
✅കാട്ടുമുയൽ
ആമയുടെ ശരാശരി ആയുസ്
✅150 വർഷം
ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന കരയിലെ ജീവി
✅ആന
നൂറിലധികം ശബ്ദമുണ്ടാക്കാൻ കഴിവുള്ള ജീവി
✅പൂച്ച
രക്തം കട്ടപിടിക്കാൻ വേണ്ട സമയം
✅3 - 6 minutes
മുറിവുണ്ടായാൽ രക്തം കട്ട പിടിക്കാത്ത രോഗാവസ്ഥ
✅ഹീമോഫീലിയ
രക്ത ഗ്രൂപ്പുകൾ ആദ്യമായി കണ്ടെത്തിയത്
✅കാൾ ലാൻഡ് സ്റ്റൈനെർ
AB രക്ത ഗ്രൂപ്പിന്റെ ആന്റിബോഡി
✅ആന്റിബോഡി ഇല്ല
ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ്
✅O ഗ്രൂപ്പ്
ഏറ്റവും അപൂർവവും വളരെ കുറച്ചു പേരിൽ മാത്രം കണ്ടിട്ടുള്ളതുമായ രക്തഗ്രൂപ്
✅ബോംബെ ഗ്രൂപ്പ്
രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്
✅4 ഡിഗ്രി സെൽഷ്യസ്
രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു
✅സോഡിയം സിട്രേറ്റ്
ദേശീയ രക്ത ദാന ദിനം
✅ ഒക്ടോബർ 1
സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്
✅O രക്ത ഗ്രൂപ്പ്
സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്
✅ AB രക്ത ഗ്രൂപ്പ്
രക്തമില്ലാത്ത കല
✅എപ്പിത്തീലിയം
ഒരു ആരോഗ്യവാനായ പുരുഷന്റെ ഹൃദയ സ്പന്ദന നിരക്ക് മിനിറ്റിൽ
✅78 - 82 പ്രാവശ്യം
ഒരു ഹൃദയ മിടിപ്പിന്റെ ദൈർഖ്യം
✅൦.8 സെക്കൻഡ്
താഴെ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്മെന്റ് ശരിയോ തെറ്റോ
ഹൃദയത്തിന്റെ വലത്തേ അറകളിൽ കാർബൺ ഡൈ ഓക്സഡ്‌ നിറഞ്ഞ അശുദ്ധരക്തവും ഇടത്തെ അറകളിൽ ഓക്സിജൻ നിറഞ്ഞ ശുദ്ധ രക്തവുമാണ്
✅ശരിയാണ്
പ്രായ പൂർത്തിയായ ഒരു സ്ത്രീയുടെ  ഹൃദയത്തിന്റെ ഭാരം
✅220 ഗ്രാം
കേരളത്തിൽ ആദ്യമായ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ
✅ജോസ് ചാക്കോ പെരിയപുറം 2003
സ്തെതസ്കോപ്പ് കണ്ടുപിടിച്ചത്
✅റെനേ ലെനക്
നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗം
✅അമിത രക്ത സമ്മർദ്ദം
ആമാശയത്തിലെ ആസിഡ്
✅ഹൈഡ്രോക്ലോറിക് ആസിഡ്
ദഹനം പൂർത്തിയാകുന്ന അവയവം
✅ചെറുകുടൽ
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ താപം ഉല്പാദിപ്പിക്കുന്ന അവയവം
✅കരൾ
കരളിൽ നിർമിക്കപ്പെടുന്ന വിഷ വസ്തു
✅അമോണിയ
കരളിലെ കോശങ്ങൾ തുടർച്ചയായി ജീർണിച്ച കൊണ്ടിരിക്കുന്ന അവസ്ഥ
✅സിറോസിസ്
കരളിനെ കുറിച്ചുള്ള പഠനം
✅ഹെപൊറ്റാൾജി
അർബുദം ബാധിക്കാത്ത ശരീര ഭാഗം
✅ഹൃദയം
മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം
✅206
ഗർഭസ്ഥ ശിശുവിൽ ഭ്രൂണാവസ്ഥയുടെ എത്രമത്തെ ആഴ്ചമുതൽ അസ്ഥിരൂപീകരണം തുടങ്ങുന്നു
✅നാലാമത്തെ
നട്ടെല്ലിൽ എത്ര കശേരുകൾ ഉണ്ട്
✅33
മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം
✅24
മുഖത്തിലെ അസ്ഥികളുടെ എണ്ണം
✅14
യൂറിക് ആസിഡ് ആസ്ഥി സന്ധികളിൽ അടിഞ്ഞു കൂടി സന്ധിവീക്കം ഉണ്ടാകുന്ന അവസ്ഥ
✅ഗൗട്ട്
ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ പദാർത്ഥം
✅ഇനാമൽ
ഇനാമലിന്റെ ആരോഗ്യസ്ഥിതിക് ആവശ്യമായ മൂലക്ക്
✅ഫ്ലൂറിൻ
എല്ലു പല്ലു ഇവയുടെ വളർച്ചകവിശ്യമായ ജീവകം
✅ജീവകം ഡി
മനുഷ്യ ശരീരത്തിലേ പേശികളുടെ എണ്ണം
✅639
പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മഷ്തിഷ്കത്തിലെ ഭാഗം
✅സെറിബെല്ലം
ഏറ്റവും നീളം കൂടിയ പേശി
✅സർട്ടോറിയസ്
പോഷകാഹാരങ്ങൾ കുറിച്ചുള്ള പഠനം
✅ട്രോഫോളജി
അന്നജത്തിന്റെ അടിസ്ഥാന ഘടകം
✅ഗ്ളൂക്കോസ്
ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് എത്ര കലോറി ഊർജം ലഭിക്കുന്നു
✅9 കലോറി
ലോക ആരോഗ്യ ദിനം
✅ഏപ്രിൽ 7
പാലിലെ പ്രധാന പ്രോടീൻ
✅കേസിന്‌
ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം
✅ഇന്ത്യ
ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന ജീവകം
✅A
ജീവകം ഡി ജലത്തിൽ ലയിക്കുന്നു
എ) ശരി ബി) തെറ്റു
✅ബി) തെറ്റു
അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം
✅സി
തയാമിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം
✅ബെറിബെറി
കാല്സിഫെറോൾ എന്നറിയപ്പെടുന്ന ജീവകം
✅ഡി
മനുഷ്യ ശരീരം നിർമിക്കുന്ന ജീവകം
✅ഡി
പാൽ മുട്ട ഇവയിൽ ഇല്ലാത്ത ജീവകം
✅സി
വന്ധ്യതക്ക് ഇടയാക്കുന്നത് ഏതു മൂലകത്തിന്റെ അഭാവം ആണ്
✅E
സിറോഫ്താൽമിയ ഏതു മൂലകത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ്
✅എ
രക്ത സമ്മർദ്ദ രോഗം ലൈഫ് സ്റ്റൈൽ രോഗത്തിന് ഉദാഹരണമാണ്
എ) ശരി ബി) തെറ്റു
✅എ) ശരി
കോളറക്കു കാരണമായ ബാക്ടീരിയ
✅വിബ്രിയോ കോളറ
കോക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം
✅ക്ഷയ രോഗം
ക്ഷയം വായുവിലൂടെ പകരുന്ന ഒരു രോഗമാണ്
എ) ശരി , ബി) തെറ്റു
✅എ) ശരി
പേ വിഷബാധക്കെതിരെയുള്ള കുത്തിവയ്പ്
✅പാസ്റ്റർ
പേ വിഷ ബാധക് ------ എന്നും പേരുണ്ട്
✅ഹൈഡ്രോഫോബിയ
പകർച്ച വ്യാധികളുടെ കൂട്ടത്തിൽ സംക്രമണ സാധ്യത ഏറ്റവും കുറവുള്ള രോഗം
✅കുഷ്ഠം
ഏതു രോഗം നിർണയിക്കുന്നതിനുള്ള ടെസ്റ്റ് ആണ് വൈഡൽ ടെസ്റ്റ്
✅ടൈഫോയ്ഡ് 
ഖരം , ദ്രാവകം എന്നീ അവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ വാതകത്തിന്റെ സാന്ദ്രത
എ) താഴന്നതാണ് ബി ) ഉയർന്നതാണ്
✅താഴ്ന്നതാണ്
പ്രബഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ
✅പ്ലാസ്മാവസ്ഥ
തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ
✅പ്ലാസ്മാവസ്ഥ
ദൈവ കണം എന്നറിയപ്പെടുന്നത്
✅ഹിങ്‌സ് ബോസോൺ
മാസ് കൂടുതൽ ഉള്ള വസ്തുക്കൾക്ക് ജഡത്വം -------ആണ്
എ) കൂടുതൽ ബി ) കുറവ്
✅എ) കൂടുതൽ
ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം❓
എ ) അഡ്ഹിഷൻ ബി) കൊഹിഷൻ
✅കൊഹിഷൻ
ചരടിൽ കെട്ടി കറക്കികൊണ്ടിരിക്കുന്ന കല്ലിന്റെ കാര്യത്തിൽ നമ്മുടെ കൈ കല്ലിന്മേൽ പ്രയോഗിക്കുന്ന ബലം
എ) അഭികേന്ദ്ര ബലം ബി) അപകേന്ദ്ര ബലം
✅എ) അഭികേന്ദ്ര ബലം
ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്ന പ്രദേശം
✅ ഭൂമധ്യരേഖാ പ്രദേശം
ഭൂമിയിൽ നിന്നുള്ള പാലായന പ്രവേഗം ( escape velocity ) എത്രയാണ്
✅11.2 km / sec
വസ്തുവിന്റെ ഭാരം കൂടുന്നതിനനുസരിച്ചു ഘർഷണ ബലം
എ) കൂടുന്നു , ബി) കുറയുന്നു
✅കൂടുന്നു
യന്ത്രങ്ങളിൽ ഘർഷണം കുറയാൻ ഉപയോഗിക്കുന്ന ഖര വസ്തു
✅ഗ്രാഫെയ്ട്
ദ്രാവക തുള്ളികളുടെ ഗോളാകൃതിക് കാരണം
✅പ്രതല ബലം ( surface  tension )
ഊഷ്മാവ് കൂടുമ്പോൾ പ്രതലബലം
എ) കൂടുന്നു , ബി) കുറയുന്നു
✅കുറയുന്നു
ഊഷ്മാവ് കൂടുമ്പോൾ വാതകങ്ങളുടെ വിസ്കോസിറ്റി ( ശ്വാന ബലം)
എ) കൂടുന്നു ബി) കുറയുന്നു
✅കൂടുന്നു
വിസ്കോസിറ്റി ഇല്ലാത്ത ദ്രാവകങ്ങൾ
✅സൂപ്പർ ഫ്ലൂയിഡുകൾ
സസ്യങ്ങളിലും വൃക്ഷങ്ങളിലും ജലം വേരുകൾ വഴി ഇലകളിലേക്കെത്തുന്ന പ്രതിഭാസം
✅ കേശികത്വം ( capillarity )
സ്റ്റീലിനു റബ്ബറിനേക്കാളും ഇലാസ്തികതയുണ്ട്
എ) ശരി , ബി) തെറ്റു
✅ശരി
ഊഷ്മാവ് സ്ഥിരമായി നിർത്താൻ സഹായിക്കുന്ന സംവിധാനം
✅തെർമോസ്റ്റാറ്റു
താപനിലയുടെ SI യൂണിറ്റ്
✅കെൽ‌വിൻ
തെർമോ മീറ്റർ കണ്ടു പിടിച്ചത്
✅ഗലീലിയോ ഗലീലി
സൈദ്ധാന്തികമായി തെളിയിക്കപ്പെട്ടിട്ടുള്ള ഏറ്റവും താഴ്ന്ന ഊഷ്മാവ്
✅-273 ഡിഗ്രി (കേവല പൂജ്യം )
താപോർജ്ജത്തിന്റെ യൂണിറ്റ്
✅ജൂൾ
ഒരു കലോറി എത്ര ജൂൾ ആണ്
✅4 .2
ദ്രാവകത്തിന്റെ ഊഷ്മാവ് വർദ്ധിക്കുമ്പോൾ വ്യാപ്തം കുറയുന്നു , സാന്ദ്രത കൂടുന്നു
എ) ശരി ബി) തെറ്റു
✅ബി) തെറ്റു , ദ്രാവകത്തിന്റെ ഊഷ്മാവ് വർദ്ധിക്കുമ്പോൾ വ്യാപ്തം വർദ്ധിക്കുന്നു , സാന്ദ്രത കുറയുന്നു
ഐസിന്റെ ദ്രവണാങ്കം സെൽഷ്യസ് സ്കെയിലിൽ 0 ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ ഫാരൻ ഹീറ്റ് സ്കെയിലിൽ എത്രയാണ്
✅32 ഡിഗ്രി ഫാരൻ ഹീറ്റ്
തെർമോ ഫ്ലാസ്ക് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
✅ജെയിംസ് ഡീവർ
ഒരു ദ്രാവകം അതിദ്രാവകം ആയി മാറുന്ന താപനില
✅ലാംട പോയിന്റ്
മർദ്ദത്തിന്റെ ( pressure ) യൂണിറ്റ്
✅പാസ്കൽ ( pa  or n / m ^2 ) , മറ്റൊരു യൂണിറ്റ് ടോർ
അന്തരീക്ഷ മർദ്ദം അളക്കുന്ന യൂണിറ്റ്
✅ബാരോ മീറ്റർ
ബാരോമീറ്റർ കണ്ടു പിടിച്ചതു
✅ടോറിസെല്ലി
പാലിന്റെ സാന്ദ്രത അളക്കുന്ന ഉപകരണം
✅ലാക്ടോ മീറ്റർ
സമുദ്ര ജലത്തിന് നദീ ജലത്തേക്കാൾ സാന്ദ്രത കുറവാണു
എ) ശരി , ബി) തെറ്റു
✅തെറ്റു, സമുദ്ര ജലത്തിന് നദീ ജലത്തേക്കാൾ സാന്ദ്രത കൂടുതൽ ആണ്
ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രതയും ഏറ്റവും കുറഞ്ഞ വ്യാപ്തവും അനുഭവപ്പെടുന്ന ഊഷ്മാവ്
✅4 ഡിഗ്രി സെൽഷ്യസ്
പവറിന്റെ യൂണിറ്റ്
✅വാട്ട് ( ജൂൾ/ സെക്കൻഡ് )
ഒരു കുതിര ശക്തി ( horse  power ) = ------- വാട്ട്
✅746  വാട്ട്
രണ്ടാം വർഗ ഉത്തോലകത്തിനു ഉദാഹരണം
എ) സീസോ , ബി) വീൽബൊരൊ, സി) ചവണ ഡി) ക്രോബാർ
✅ബി
ഉത്തോലക തത്വത്തിന്റെ ഉപജ്ഞാതാവ്
✅ആർക്കിമിഡീസ്
ശബ്ദ തരംഗങ്ങൾക്കു സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്
എ) ശരി , ബി) തെറ്റു
✅ശരി
മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദം
✅ഇൻഫ്രാസോണിക് ശബ്ദം( 20 Hz ൽ താഴെ )
മനുഷ്യന്റെ ശ്രവണ പരിധിയിലും ഉയർന്ന  ശബ്ദം
✅അൾട്രാസോണിക് ശബ്ദം ( 20000 Hz ൽ കൂടുതൽ)
മനുഷ്യന് കേൾക്കാൻ സാധികാത്ത വളരെ ഉയന്ന ആവൃത്തിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഒരു പ്രത്യേകതരം വിസിൽ
✅ഗാൾട്ടൻ വിസിൽ
ഊഷ്മാവ് കൂടുന്നതിനനുസരിച്ചു ശബ്ദത്തിന്റെ പ്രവേഗം
എ) കൂടുന്നു , ബി) കുറയുന്നു
✅കൂടുന്നു
ജലത്തിനടിയിൽ ശബ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
✅ഹൈഡ്രോഫോൺ
ശബ്ദം ഏറ്റവും വേഗത്തിൽ കടന്നു പോകുന്ന മാധ്യമം
✅സ്റ്റീൽ
സ്ത്രീകളുടെ ശബ്ദം
എ) ഉയർന്ന ശ്രുതി ശബ്ദം ബി) താഴ്ന്ന ശ്രുതി ശബ്ദം
✅ഉയർന്ന ശ്രുതി ശബ്ദം
ഭൂകമ്പം , വൻ സ്ഫോടനങ്ങൾ എന്നിവയുടെ ഫലമായി ഭൂപാളിയിലൂടെ സഞ്ചരിക്കുന്ന തരംഗം
✅സിസ്‌മിക്‌ തരംഗം
പാർപ്പിട മേഖലയിലെ പകൽ സമയത്തെ അനുവദനീയമായ ശബ്ദ പരിധി
✅50  ഡെസിബെൽ ( രാത്രി 40 ഡെസിബെൽ)
പ്രകാശം നിർമിച്ചിരിക്കുന്ന മൗലിക കണം
✅photon
സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം
✅8 മിനിറ്റ് 20 സെക്കൻഡ്
ആകാശ ഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള ഏകകം
✅പ്രകാശ വർഷം
പ്രകാശ തീവ്രതയോടെ യൂണിറ്റ്
✅കാൻഡല
വസ്തുക്കളുടെ ത്രിമാന (3D ) ചിത്രങ്ങൾ എടുക്കുന്ന സാങ്കേതിക വിദ്യ
✅ഹോളോഗ്രാം
മഴവില്ലുണ്ടാകുന്നതിനു കാരണമായ പ്രകാശ പ്രതിഭാസം
✅പ്രകീർണ്ണനം
ധവള പ്രകാശത്തിനു ത്രികോണ പ്രിസത്തിൽകൂടി പ്രകീർണ്ണനം സംഭവിക്കുമ്പോൾ ഏറ്റവും കൂടുതൽ വ്യതിയാനം സംഭവിക്കുന്ന നിറം
✅വയലറ്റ്
മഴവില്ലിൽ ചുവപ്പു നിറം കാണപ്പെടുന്ന കോൺ
✅42 . 8
മഴവില്ലിന്റെ പുറം വക്കിൽ കാണപ്പെടുന്ന നിറം
✅ചുവപ്പു
ആകാശം കടൽ എന്നിവയുടെ നീലനിറത്തിനും, അസ്തമയ സൂര്യന്റെ ചുവപ്പു നിറത്തിനും കാരണം പ്രകാശത്തിന്റെ
✅വിസരണം ( scattering )
C D യിലെ വർണ രാജിക്ക് കാരണം പ്രകാശത്തിന്റെ
✅ഡിഫ്രാക്ഷൻ
ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവത്തിനു വ്യക്തമായ വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ
✅ഐൻസ്റ്റീൻ
നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്നതിനു കാരണം പ്രകാശത്തിന്റെ
✅അപവർത്തനം( refraction )
ജലത്തിൽ താഴ്ത്തി വച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നാൻ കാരണം
✅അപവർത്തനം( refraction )
കണ്ണാടിയിൽ പ്രതിബിംബം രൂപപ്പെടുന്നത് പ്രകാശത്തിന്റെ ഏതു പ്രതിഭാസം മൂലമാണ്
✅പ്രതിഫലനം( reflection )
വെള്ളത്തിൽ കലർന്ന എണ്ണപ്പാടയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം
✅ഇന്റർഫെറൻസ് ( സോപ്പുകുമിളകളിൽ സൂര്യപ്രകാശം വീഴുമ്പോൾ തിളങ്ങുന്നതിനു കാരണവും )
വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര
✅25 സെന്റിമീറ്റർ
ദീർഘ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
✅കോൺവെക്സ് ലെൻസ്
ഹ്രസ്വ ദൃഷ്ടിയിൽ അകലെയുള്ള വസ്തുക്കളുടെ പ്രതിബിംബം പതിക്കുന്നത് റെറ്റിനയുടെ
എ) മുൻപിൽ , ബി) പിന്നിൽ
✅മുൻപിൽ
കോർണിയയുടെ വക്രത കുറയുന്നത് മൂലം ഉണ്ടാകുന്ന കണ്ണിന്റെ ന്യൂനത
✅വിഷമ ദൃഷ്ടി ( അസ്റ്റിഗ് മാറ്റിസം )
ചുവപ്പു പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത കണ്ണിന്റെ അവസ്ഥ
✅വർണ്ണാന്ധത ( ഡാൽട്ടണിസം )
രാമൻ പ്രഭാവം പ്രകാശത്തിന്റെ ഏതു പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നു
✅വിസരണം( scattering )
രാമൻ പ്രഭാവം പ്രസിദ്ധപ്പെടുത്തിയ വർഷം
✅1928 ഫെബ്രവരി 28
സി വി രാമന് നോബൽ സമ്മാനം ലഭിച്ച വർഷം
✅1930
ആപേക്ഷിക സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കുന്ന കണ്ടുപിടുത്തവുമായി 2011 ൽ രംഗത്തെത്തിയ ഗവേഷണസംഗം
✅സേണ് ( യൂറോപ്പ്)
ലെൻസിന്റെ പവർ അളക്കാനുള്ള യൂണിറ്റ്
✅ഡയോപ്റ്റർ
ലെൻസിന്റെ മധ്യ ബിന്ദു
✅പ്രകാശിക കേന്ദ്രം ( optic centre )
മൈക്രോ സ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ്
✅കോൺവെക്സ്
കോൺകേവ് ലെൻസിന്റെ പവർ
✅നെഗറ്റീവ്
വാച്ച് നന്നാകുന്നവർ ഉപയോഗിക്കുന്ന ലെൻസ്
✅കോൺവെക്സ്
ദന്ത ഡോക്ടർമാർ ഉപയോഗിക്കുന്ന ലെൻസ്
✅കോൺകേവ്
500 - 570 nm തരംഗ ദൈർഘ്യം ഉള്ള വർണ്ണം
✅പച്ച
620 - 700 nm തരംഗ ദൈർഘ്യം ഉള്ള വർണ്ണം
✅ചുവപ്പ്
ഏറ്റവും തരംഗ ദൈർഘ്യം കൂടിയത് - ചുവപ്പ്
ഏറ്റവും തരംഗ ദൈർഘ്യം കുറഞ്ഞത്  - വയലറ്റ്
പ്രാഥമിക വർണങ്ങൾ
✅നീല , പച്ച, ചുവപ്പു
നീല + പച്ച
✅സിയാൻ
ചുവപ് + പച്ച
✅മഞ്ഞ
നീല+ ചുവപ്പ്
✅മജന്ത
പ്രാഥമിക വർണങ്ങൾ മൂന്നും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന നിറം
✅വെള്ള
ധവള പ്രകാശത്തിൽ ഏഴു നിറങ്ങൾ അടങ്ങിയിരിക്കുന്നെന് കണ്ടു പിടിച്ചതു
✅ഐസക് ന്യൂട്ടൻ
ധവള പ്രകാശത്തിൽ (white light ) എത്ര നിറങ്ങൾ അടങ്ങിയിരിക്കുന്നു
✅ഏഴ്‌ ( വയലറ്റ് , ഇൻഡിഗോ , ബ്ലൂ , ഗ്രീൻ , യെല്ലോ, ഓറഞ്ച് , ചുവപ് - VIBGYOR
എല്ലാ ഘടക വർണങ്ങളെയും പ്രതിഫലിപ്പിക്കുന്ന വസ്‌തുവിന്റെ നിറം
✅വെള്ള
ടെലിവിഷൻ സംപ്രേഷണത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന വർണങ്ങൾ
✅ചുവപ്പ് , നീല, പച്ച
സൂര്യ പ്രകാശത്തിൽ നിൽകുമ്പോൾ ചൂട് അനുഭവപ്പെടാൻ കാരണം
✅ഇൻഫ്രാറെഡ് രസ്മികൾ
കണ്ണിനു ഏറ്റവും സുഖകരമായ നിറം
✅മഞ്ഞ
എക്സ്റേ കടന്നു പോകാത്ത ലോഹം
✅ഈയം ( ലെഡ് )
ഇലെക്ട്രിസിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത്
✅ഗിൽബർട്
വൈദ്യുത കാന്തിക പ്രേരണം വഴി വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഉപകരണം
✅ജനറേറ്റർ
വൈദ്യുത ജനറേറ്ററിൽ നിശ്ചലമായ ഭാഗം
✅സ്റ്റേറ്റർ
വൈദ്യുതോർജം വ്യാവസായികമായി ആളാകാനുപയോഗിക്കുന്ന ഉപകരണം
✅വാട്ട് അവർ മീറ്റർ
വൈദുതിയുടെ വ്യാവസായിക യൂണിറ്റ്
✅കിലോ വാട്ട് അവർ
മൈക്കൽ ഫാരഡെ ഡൈനാമോ കണ്ടെത്തിയ വര്ഷം
✅1831
വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം
✅വെള്ളി
ശുദ്ധ ജലം വൈദ്യുതിയെ കടത്തി വിടുന്നു
എ) ശരി , ബി) തെറ്റ്
✅തെറ്റ്
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യതി ഉത്പാദനത്തെ ഏകോപിപ്പിക്കുകയും ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുമുള്ള ദേശീയ ശൃഖല
✅പവർ ഗ്രിഡ്
ഇന്ത്യയിൽ വിതരണത്തിന് വേണ്ടി ഉല്പാദിപ്പിക്കുന്ന ഇലക്ട്രിക്ക് പവറിന്റെ ആവൃത്തി ( frequency )
✅50 ഹേർട്സ്
ഇന്ത്യയിൽ ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതി ലഭ്യമാകുന്ന വോൾടേജ്
✅220 -230
വൈദ്യുതി സിഗ്നലുകളുടെ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം
✅ആംപ്ലിഫയർ
ആദ്യകാലത്തു ഫിലമെന്റായി ഉപയോഗിച്ച പദാർത്ഥം
✅കാർബൺ
a c  വൈദ്യുതിയെ d c ആക്കുന്ന പ്രക്രിയ
✅റെക്റ്റിഫിക്കേഷൻ
ഇലെക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത്
✅ട്രാൻസിസ്റ്റർ
ലോകത്തിലെ ഏറ്റവും വലിയ I C ചിപ്പ് നിർമാണ കമ്പനി
✅ഇന്റൽ
RADAR ന്റെ പൂർണ രൂപം
✅റേഡിയോ ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ്
വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമിച്ച കമ്പനി
✅മോട്ടറോള
പ്രകൃതിയിൽ നിന്നും ലഭിക്കുന്ന കാന്തം
✅ലോഡ് സ്റ്റോൺ
കാന്തിക മണ്ഡലത്തിന്റെ ശക്തി അളക്കുന്ന യൂണിറ്റ്
✅ടെസ്‌ല
ഒരു മൂലകത്തെ മറ്റൊരു മൂലകമാക്കി മാറ്റുന്ന പ്രക്രിയ
✅ട്രാൻസ്മ്യൂറ്റേഷന്
ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തന തത്വം
✅ന്യൂക്ലിയർ ഫ്യൂഷൻ
ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടന്ന വര്ഷം
✅1952
ലോകത്തിൽ ആദ്യമായി അണു ബോമ്പ് പരീക്ഷണം നടത്തിയ രാജ്യം
✅അമേരിക്ക
അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ആസ്ഥാനം
✅വിയന്ന
1986 ലെ ചെർണോബ് ആണവ ദുരന്തം നടന്ന രാജ്യം
✅ഉക്രൈൻ
ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ
✅കാമിനി ( കാൽപാക്കം തമിഴ്നാട് )
കേരളത്തിലെ കടലോരങ്ങളിൽ സുലഭമായിട്ടുള്ള മോണോസൈറ്റിൽ അടങ്ങിയിരിക്കുന്ന ഇന്ധനം
✅തോറിയം
പൂർണമായും കാർബൈഡ് ഇന്ധനം ഉപയോഗിക്കുന്ന ആദ്യ രാജ്യം
✅ഇന്ത്യ
ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് റിയാക്ടർ
✅അപ്സര - മഹാരാഷ്ട്ര
ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം നിലവിൽ വന്നതെവിടെ
✅താരാപുർ - മഹാരാഷ്ട്ര
രണ്ടാമത്തെ അണുബോമ്പ് പരീക്ഷണത്തിന്റെ രഹസ്യ നാമം
✅ബുദ്ധൻ വീണ്ടും ചിരിക്കുന്നു
ആകാശത്തിലെ നിയമസംവിധായകൻ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ
✅കെപ്ലർ
ഏറ്റവും അധികം പേറ്റന്റുകൾ നേടിയ ശാസ്ത്രജ്ഞൻ
✅എഡിസൺ
ഭൗതിക ശാസ്ത്രത്തിൽ രണ്ടു തവണ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ
✅ജോൺ ബർദീൻ
ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്
✅ഗലീലിയോ ഗലീലി
ഇന്ത്യൻ അണുബോംബിന്റെ പിതാവ്
✅രാജ രാമണ്ണ
ഇന്ത്യയുടെ അറ്റോമിക് എനർജി കമ്മീഷന്റെ  ആദ്യ ചെയർമാൻ
✅ഹോമി ജെ ബാബാ
ഇന്ത്യൻ വംശജനായ  ഒരു അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട് ആരാണത്
✅സുബ്രമണ്യം ചന്ദ്രശേഖർ
പ്രബഞ്ചത്തിലെ എല്ലാ വസ്തുക്കളും പരമാണുക്കൾ കൊണ്ട് ഉണ്ടായതാണെന്ന് അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞൻ
✅കണാദൻ
ടെലിവിഷൻ കണ്ടുപിടിച്ചത്
✅ജോൺ ബയേർഡ്
അന്തർ വാഹിനികളിരുന്നുകൊണ്ടു ജലോപരിതലത്തിൽ കാഴ്ച കാണുന്നതിനുള്ള ഉപകരണം
✅പെരിസ്‌കോപ്‌
വാഹനങ്ങൾ ഓടിയ ദൂരം അളക്കുന്നതിനുള്ള ഉപകരണം
✅ഓഡോമീറ്റർ
കാറ്റിന്റെ വേഗതയും ശക്തിയും അളക്കുന്നതിനുള്ള ഉപകരണം
✅അനിമോ മീറ്റർ
വാതക മർദ്ദം അളക്കുന്നതിനുള്ള ഉപകരണം
✅മാനോ മീറ്റർ
പ്രാചീന രസതന്ത്രത്തിനു ആൽക്കെമി എന്ന് പേര് നൽകിയത്
✅അറബികൾ
ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ്
✅പ്രഫുല്ല ചന്ദ്ര റേ
ആവർത്തന പട്ടികയുടെ പിതാവ്
✅മെൻഡലിയേഫ്
ഒരു മൂലകത്തിന്റെ എല്ലാ ഗുണങ്ങളും പ്രദർശിപ്പിക്കുന്ന ഏറ്റവും ചെറിയ കണം
✅അണു ( atom )
വിഭജിക്കാൻ കഴിയാത്തതു എന്നർത്ഥമുള്ള ഏതു ഗ്രീക്ക് പാദത്തിൽ നിന്നാണ് ആറ്റം എന്ന പദം രൂപം കൊണ്ടത്
✅ആറ്റമോസ്‌
അറ്റോമിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
✅ജോൺ ഡാൽട്ടൻ
ഒരു ആറ്റത്തിന്റെ തിരിച്ചറിയൽ രേഖ എന്നറിയപ്പെടുന്നത്
പ്രോട്ടോൺ, ഇലക്ട്രോൺ , ന്യൂട്രോൺ
✅പ്രോട്ടോൺ
ആറ്റത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കണം
പ്രോട്ടോൺ, ഇലക്ട്രോൺ , ന്യൂട്രോൺ
✅ഇലക്ട്രോൺ
ഏറ്റവും കൂടുതൽ മാസ്സുള്ള ആറ്റത്തിലെ കണം
പ്രോട്ടോൺ, ഇലക്ട്രോൺ , ന്യൂട്രോൺ
✅ന്യൂട്രോൺ
പോസിറ്റീവ് ചാർജുള്ള ഇലക്ട്രോൺ
✅പോസിട്രോൺ
ജെയിംസ് ചാഡ്‌വിക് ന്യൂട്രോൺ കണ്ടെത്തിയ വർഷം
✅1932
ജെ ജെ തോംസൺ ഇലക്ട്രോൺ കണ്ടെത്തിയ വർഷം
✅1897
റുഥർഫോഡ് പ്രോട്ടോൺ കണ്ടെത്തിയ വർഷം
✅1919
ഹൈഡ്രജൻ ആറ്റത്തിന്റെ ന്യൂക്ലീയസിൽ ന്യൂട്രോൺ ഇല്ല
ശരി , തെറ്റു
✅ശരി
ഏറ്റവും ലഘുവായ ആറ്റമുള്ള മൂലകം
✅ഹൈഡ്രജൻ
ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം
✅ഹീലിയം  (He )
ഏറ്റവും വലിയ ആറ്റമുള്ള മൂലകം
✅ഫ്രാൻസിയം (Fr )
പ്രപഞ്ചത്തിന്റെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത്
✅തന്മാത്ര ( molecules )
ഒരു ഫോസ്‌ഫറസ്‌ തന്മാത്രയിൽ ആറ്റങ്ങളുടെ എണ്ണം
✅4
അറ്റോമിക നമ്പർ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരം
✅Z
ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ്  നമ്പറും ഉള്ള ആറ്റങ്ങൾ
✅ഐസോടോപ്പ്
മൂലകങ്ങളെ ലോഹങ്ങൾ , അലോഹങ്ങൾ എന്നിങ്ങനെ വേർതിരിച്ച ശാസ്ത്രജ്ഞൻ
✅ലാവോസിയ
ഇതുവരെ അറിയപ്പെടുന്ന എത്ര മൂലകങ്ങൾ കണ്ടെത്തിയിട്ടുണ്ട്
✅118
കണ്ടെത്തിയ 118 മൂലകങ്ങളിൽ എത്ര എണ്ണം
പ്രകൃത്യാ ഉള്ള മൂലകങ്ങൾ ആണ്
✅92
പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുംതോറും ആറ്റത്തിന്റെ വലിപ്പം കൂടി വരുന്നു
ശരി , തെറ്റ്
✅തെറ്റ് - കുറഞ്ഞു വരുന്നു
എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം
✅ഹൈഡ്രജൻ
ഹൈഡ്രജന്റെ വ്യാവസായിക നിർമാണ പ്രക്രിയ
✅ബോഷ്‌ പ്രക്രിയ
ഓക്സിജന്റെ അറ്റോമിക നമ്പർ
✅8
ഓസോൺ പാളിയുടെ കനം പ്രസ്താവിക്കുന്ന യൂണിറ്റ്
✅ഡോപ്സൺ
ഏറ്റവും കുറഞ്ഞ തിള നിലയുള്ള മൂലകം
✅ഹീലിയം
അന്തരീക്ഷ വായുവിൽ രണ്ടാം സ്ഥാനത്തുള്ള മൂലകം
✅ഓക്സിജൻ
ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം
✅നൈട്രജൻ (N)
ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള അലോഹ മൂലകം
✅അയഡിൻ ( ഐ )
IC ചിപ്പുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന മൂലകം
✅സിലിക്കൺ ( Si )
ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതൽ ഉള്ള മൂലകം
✅ഫ്ലൂറിൻ ( F )
ഭൂമിയുടെ പേരിൽ അറിയപ്പെടുന്ന മൂലകം
✅ടെലൂറിയം( Te )
അൽഷിമേഴ്‌സ് ഏതു മൂലകവുമായി ബന്ധപ്പെട്ട രോഗമാണ്
✅അലുമിനിയം ( Al )
ദ്രാവക രൂപത്തിലുള്ള അലോഹം
✅ബ്രോമിൻ ( Br )
ആവർത്തന പട്ടികയിലെ ഏറ്റവും അസ്ഥിരമായ മൂലകം
✅ഫ്രാൻസിയം (Fr )
കുമ്മായത്തിന്റെ ശാസ്ട്രീയ നാമം എന്താണ്
✅ കാൽസ്യം ഹൈഡ്രോക്‌സൈഡ് ( Ca OH2)
അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്
✅0 . 03
കാർബൺ ഡൈ ഓക്‌സൈഡ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ
✅ജോസെഫ് ബ്ലാക്
ഐസ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന വാതകം
✅അമോണിയ ( NH3)
ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം
✅ആലം ( അലൂമിനിയം സൾഫേറ്റ് )
മണ്ണിന്റെ അമ്ല വീര്യം കുറയ്ക്കുന്ന പദാർത്ഥം
✅ കുമ്മായം ( സ്ലെകെട് ലൈം )
ജലത്തിന്റെ തന്മാത്ര ഭാരം
✅18
അന്തരീക്ഷത്തിലെ നീരാവിയുടെ ( ആർദ്രത ) അളക്കാനുള്ള ഉപകരണം
✅ഹൈഗ്രോമീറ്റർ
ശുദ്ധ ജലത്തിൽ എത്ര ശതമാനം ഓക്സിജൻ അടങ്ങിയിരിക്കുന്നു
✅89 %
സമുദ്ര ജലത്തിൽ നിന്നും ജലം ശുദ്ധീകരിച്ചെടുക്കുന്ന പ്രക്രിയ
✅ഡിസ്റ്റിലേഷൻ ( സ്വേദനം )
പ്രകൃതി ജലത്തിൽ ഏറ്റവും ശുദ്ധമായതു
✅മഴവെള്ളം
ലോഹങ്ങൾ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ
✅മെറ്റലർജി
പ്ലാറ്റിനം , സ്വർണം എന്നിവയെ ലയിപ്പിക്കാൻ കഴിവുള്ള ദ്രാവകം
✅അക്വറീജിയ
കാഠിന്യം ഏറ്റവും കൂടിയ ലോഹം
✅ക്രോമിയം (Cr)
ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം
✅മെർക്കുറി ( Hg)
ഇന്സുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം
✅സിങ്ക് ( Zn)
ലോകത്തിൽ ഏറ്റവും കൂടുതൽ മെർക്കുറി ഉല്പാദിപ്പിക്കുന്ന രാജ്യം
✅ചൈന
വിമാന എൻജിനുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം
✅ടൈറ്റാനിയം (Ti)
രക്ത സമ്മർദ്ദത്തിന് കാരണമായ ലോഹം
✅സോഡിയം ( Na)
അന്തരീക്ഷവുമായി ഏറ്റവും കുറച്ചു മാത്രം പ്രതി പ്രവർത്തിക്കുന്ന ലോഹം
✅ടിൻ( Sn)
പ്ലാച്ചിമട കോള സംഭവുമായി ബന്ധപ്പെട്ട പ്രധാന ലോഹ മാലിന്യം
✅കാഡ്മിയം ( Cd)
ഏറ്റവും വില കൂടിയ ലോഹം
✅റോഡിയം (Rh)
ലോകത്തിൽ ആദ്യമായി ഉണ്ടാക്കിയ ലോഹ സങ്കരം
✅ഓട് ( bronze )
ശിലാതൈലം എന്നറിയപ്പെടുന്നത് എന്താണ്
✅പെട്രോൾ
പ്രബഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള ആറാമത്തെ മൂലകം
✅ഇരുമ്പ് ( iron )
ഇരുമ്പു തുരുമ്പിക്കുമ്പോൾ അതിന്റെ ഭാരം വർധിക്കുന്നു
ശരി , തെറ്റ്
✅ശരി
ഭൂമിയിൽ ഒരിക്കലും ശുദ്ധ രൂപത്തിൽ കാണപ്പെടാത്ത ലോഹം
✅ഇരുമ്പ്
സ്റ്റീൽ നിർമാണത്തിന് ഉപയോഗിക്കുന്ന പ്രക്രിയ
✅ഓപ്പൺ ഹാർത്
കട്ടിങ് ബ്ലേഡുകൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ
✅നിക്രോം സ്റ്റീൽ
കറുത്ത വജ്രം എന്നറിയപ്പെടുന്നത്
✅കൽക്കരി
ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയിട്ടുള്ള കൽക്കരി
✅ആന്ധ്രസൈറ്
ബ്രൗൺ കോൾ എന്നറിയപ്പെടുന്നത്
✅ലിഗ്‌നൈറ്റ്
പെട്രോളിയത്തിന്റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്
✅ഓക്ടെൻ നമ്പർ
പെട്രോളിയത്തിൽ നിന്നും വേർതിരിക്കുന്ന കൃത്രിമ പഞ്ചസാര
✅സാക്കറൈൻ
ഒഴുകുന്ന സ്വർണം എന്നറിയപ്പെടുന്നത്
✅പെട്രോളിയം
ഗ്യാസ് സിലിണ്ടറുകിൽ പാചക വാതകത്തിന്റെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം
✅ഈതൈൽ മെർകാപ്റ്റൻ
പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത്
✅മണ്ണെണ്ണ
ചാണകത്തിൽ നിന്നും ലഭിക്കുന്ന വാതകം
✅മീഥെയ്ൻ
വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം
✅ഏവിയേഷൻ സ്പിരിറ്റ്
രാസ വസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്
✅സൾഫ്യൂരിക് ആസിഡ്
സൾഫ്യൂരിക് ആസിഡ് വൻതോതിൽ നിർമിക്കുന്ന പ്രക്രിയ
✅സമ്പർക്ക പ്രക്രിയ ( കോൺടാക്ട് പ്രോസസ്സ് )
ഓക്സിജൻ ഇല്ലാത്ത ആസിഡ്
✅ഹൈഡ്രോ ക്ലോറിക് ആസിഡ്
സ്വർണത്തിൽ മായം ചേർത്തിട്ടുണ്ടോ എന്നറിയാൻ ഉപയോഗിക്കുന്ന ആസിഡ്
✅നൈട്രിക് ആസിഡ്
നൈട്രിക് ആസിഡ് വൻതോതിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രക്രിയ
✅ഓസ്റ് വാൾഡ്
സ്പിരിറ്റ് ഓഫ് സാൾട് എന്നറിയപ്പെടുന്ന ആസിഡ്
✅ഹൈഡ്രോ ക്ലോറിക് ആസിഡ്
ഉറുമ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ്
✅ഫോർമിക് ആസിഡ്
ഏറ്റവും ആദ്യം കണ്ടു പിടിച്ച ആസിഡ്
✅അസറ്റിക് ആസിഡ്
ഏറ്റവും മധുരമുള്ള ആസിഡ്
✅സുക്രോണിക് ആസിഡ്
ഉപ്പു ഉപയോഗിച്ച് നശിപ്പിക്കുവാൻ കഴിയുന്ന ആസിഡ്
✅അസ്‌കോർബിക് ആസിഡ്
വെണ്ണ , പാൽക്കട്ടി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
✅ബ്യുട്ടിരിക് ആസിഡ്
വീഞ്ഞിൽ അടങ്ങിയിരിക്കുന്ന ആസിഡ്
✅ടാർടാറിക് ആസിഡ്
വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകം
✅ബെൻസീൻ
നീല ലിറ്റ്മസിനെ ചുവപ്പാകുന്നത്
✅ആസിഡുകൾ
ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ സ്വാതന്ത്രമാകുന്ന വാതകം
✅ഹൈഡ്രജൻ
ഗ്ലാസ് ലയിക്കുന്ന ആസിഡ്
✅ഹൈഡ്രോഫ്ലൂറിക് ആസിഡ്
ശുദ്ധജലത്തിന്റെ PH മൂല്യം
✅7
കടൽ ജലത്തിന്റെ PH മൂല്യം
✅8 . 5
പാലിന്റെ PH മൂല്യം
✅ 6 . 5
PH സ്കെയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
✅സോറൻസൺ
കാർബണിന്റെ ഏറ്റവും പുതുതായി കണ്ടുപിടിക്കപ്പെട്ട രൂപാന്തരം
✅ഗ്രാഫീൻ
ശുദ്ധമായ വജ്രത്തിന്റെ നിറം
✅നിറമില്ല
വൈദ്യുതി കടത്തിവിടുന്ന കാർബണിന്റെ രൂപാന്തരം
✅ഗ്രാഫൈറ്റ്
ഓർഗാനിക് കെമിസ്‌ട്രി എന്ന പേര് നൽകിയ  ശാസ്ത്രഞ്ജൻ
✅നിക്കൊളാസ് ലെമെറി
കൃത്രിമമായി തയ്യാർ ചെയ്ത ആദ്യത്തെ ഓർഗാനിക് സംയുക്തം
✅യൂറിയ
ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന വാതക ഹോർമോൺ
✅എഥിലിൻ
മഞ്ഞളിന് നിറം കൊടുക്കുന്ന രാസവസ്തു
✅കുർകുമിൻ
തക്കാളിക്ക് നിറം കൊടുക്കുന്ന രാസവസ്തു
✅ലൈക്കോപ്പിൻ
കാരറ്റിന് നിറം കൊടുക്കുന്ന രാസവസ്തു
✅കരോട്ടിൻ
പുഷ്പത്തിനു മഞ്ഞ നിറം കൊടുക്കുന്ന രാസവസ്തു
✅സാന്തോഫിൽ
കരിമ്പിലെ പഞ്ചസാര
✅സുക്രോസ്
ആദ്യത്തെ കൃത്രിമ പഞ്ചസാര
✅സാക്കറിന്
പ്രകൃതി ദത്ത റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയ ശാസ്ത്രഞ്ജൻ
✅ഹെൻറി ബെക്കറെൽ
റേഡിയോ ഐസോടോപ്പുകൾ ഉപയോഗിച്ച് ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്ന പ്രക്രിയ
✅റേഡിയോ കാർബൺ ഡേറ്റിംഗ്
കുടിക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ
✅ഈതൈൽ ആൽക്കഹോൾ ( എഥനോൾ)
മദ്യദുരന്തങ്ങൾക്കു കാരണമായ ആൽക്കഹോൾ
✅മീതൈൽ ആൽക്കഹോൾ( മെഥനോൾ )
മാൾട്ടഡ് ബാർലിയിൽ നിന്നും ഉല്പാദിപ്പിക്കുന്ന മദ്യം
✅ബിയർ
മുന്തിരിയിൽ നിന്നും ഉല്പാദിപ്പിക്കുന്ന മദ്യം
✅ബ്രാണ്ടി
പഞ്ചസാര വ്യവസായത്തിലെ ഉപോല്പന്നമായ മൊളാസസ്സിൽ നിന്നുല്പാദിപ്പിക്കുന്ന മദ്യം
✅റം
പഴങ്ങളിലെ പഞ്ചസാര
✅ഫ്രക്ടോസ്
പാലിലെ പഞ്ചസാര
✅ലാക്ടോസ്
അന്നജത്തിലെ പഞ്ചസാര
✅മാൾട്ടോസ്
ഏറ്റവും ലഘുവായ റേഡിയോ ആക്ടിവിറ്റി ഉള്ള ആറ്റം
✅ട്രിഷിയം
ഭാരം കുറഞ്ഞ ന്യൂക്ലിയസുകൾ സംയോജിച്ചു ഭാരം കൂടിയ ന്യൂക്ലിയസായി മാറുന്ന പ്രവർത്തനം
✅ന്യൂക്ലിയർ ഫ്യൂഷൻ
അണു ബോംബിലെ സാങ്കേതിക വിദ്യ
✅ന്യൂക്ലിയർ ഫിഷൻ ( ഭാരം കൂടിയ ന്യൂക്ലിയസ് വിഘടിച്ചു ഭാരം കുറഞ്ഞ ന്യൂക്ലിയസ് ഉണ്ടാകുമെന്ന പ്രവർത്തനം)
ഗ്ലാസ് നിർമാണത്തിലെ അസംസ്‌കൃത വസ്തു
✅സിലിക്ക
അൾട്രാ വയൽട് കിരണങ്ങളെ തടഞ്ഞു നിർത്തുന്ന ഗ്ലാസ്
✅ക്രൂക്സ് ഗ്ലാസ്
കോപ്പർ സൾഫേറ്റിന്റെ നിറം
✅നീല
ഫെറസ് സൾഫേറ്റിന്റെ നിറം
✅പച്ച
ഒരു സോപ്പിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം
✅TFM ( Total Fatty Matter )
ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്
✅ബേക്കലൈറ്റ്
കൃത്രിമ ഹൃദയവാൽവ് നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
✅ടെഫ്ലോൺ
ആദ്യത്തെ കൃത്രിമ നാര്
✅റയോൺ
പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഇലാസ്ടികത ഉള്ള ഒരു പോളിമർ
✅റബ്ബർ
മൽസ്യ ബന്ധന വലകൾ, ചരടുകൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്
✅നൈലോൺ
പാറ്റ ഗുളികയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു
✅നാഫ്തലീൻ
ബുള്ളറ് പ്രൂഫ് വസ്ത്രനിര്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം
✅കെവ്‌ലാർ
ഭോപാൽ ദുരന്തത്തിന് കാരണമായ രാസവസ്തു
✅മീതൈൽ ഐസോസയനേറ്
നൈട്രജൻ ശതമാനം ഏറ്റവും കൂടുതൽ ഉള്ള രാസവളം
✅യൂറിയ
കോബാൾട് -60  ഉപയോഗിക്കുന്നത് ഏതു രോഗ ചികിത്സക്കാണ്
✅അർബുദം
ചൈനീസ് ഉപ്പു എന്നറിയപ്പെടുന്നത്
✅അജിനാമോട്ടോ
അലുമിനിയം ഓക്‌സൈഡ് ഏതു രത്നത്തിന്റെ രാസനാമമാണ്
മാണിക്യം , മരതകം , ഗോമേദകം
✅മാണിക്യം
Share it:

Science

Post A Comment:

0 comments: